കരയുന്ന സ്വന്തം കുഞ്ഞിന് പാല് കൊടുക്കാൻ വരെ അനുശ്രീക്ക് ദേഷ്യം ആയിരുന്നു – തനിക്ക് മര്യാദക്ക് ഉറങ്ങണ്ടേ എന്നൊക്കെ ആണ് അന്ന് ചോദിച്ചിരുന്നത്

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ അനുശ്രീയുടെ വിശേഷങ്ങൾ അടുത്ത കുറച്ചുകാലങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നതാണ്. അനുശ്രീയും ഭർത്താവ് വിഷ്ണുവും പിരിയാൻ പോകുന്നു എന്ന തരത്തിൽ ഒക്കെയുള്ള വാർത്തകളായിരുന്നു പുറത്തു വന്നിരുന്നത്. ഫ്ലവർസിൽ സംപ്രേഷണം ചെയ്ത് ഒരുകോടി എന്ന പരിപാടിയിൽ എത്തിയപ്പോൾ അനുശ്രീയും മോചനത്തെക്കുറിച്ച് ഒക്കെ തന്നെ സംസാരിച്ചിരുന്നു. തങ്ങൾ തമ്മിൽ ഒരുമിച്ച് പോകാനും അകലാനും ഉള്ള സാധ്യത ഒരുപോലെയാണ് എന്നായിരുന്നു പറഞ്ഞിരുന്നത്. ഇപ്പോൾ പ്രസവശേഷമുള്ള ഡിപ്രഷനെ കുറിച്ചാണ് താരം തുറന്നു പറയുന്നത്.

കല്യാണത്തിന് ശേഷമാണ് താൻ ക്ഷമ പഠിച്ചത് എന്നും മകൻ ജനിച്ചതിനു ശേഷം വളരെ സന്തോഷവതിയായിരുന്നു എന്നും ആൺകുഞ്ഞ് ആണ് എന്നൊക്കെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാൻ അപ്പോൾ കൊതിയായിരുന്നു എന്നും എന്നാൽ സിസേറിയൻ ആയതുകൊണ്ട് തന്നെ ഒരു ദിവസം മുഴുവൻ തന്നെ ഐസിയുവിൽ ആയിരുന്നു എന്നും താരം പറയുന്നു. യൂട്യൂബിൽ പോസ്റ്റ് വന്നൊ എന്ന് താൻ ഇടയ്ക്ക് നോക്കാറുണ്ട്. അതൊക്കെ തനിക്ക് ഇഷ്ടമുള്ള കാര്യം തന്നെയാണ്.

വിഷ്ണു ദേഷ്യപ്പെടുന്ന സമയത്ത് മിണ്ടാതിരിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ വിവാഹത്തിനു മുൻപ് അമ്മയോട് നന്നായി വഴക്കിടുന്ന ശീലമുണ്ടായിരുന്നു. ആ സ്വഭാവം ഒക്കെ വിവാഹശേഷം പൂർണമായും മാറി. ഇപ്പോൾ അഭിനയം ഒക്കെ നന്നായി മിസ്സ് ചെയ്യുന്നുണ്ട്. 4 മാസക്കാലം വിഷ്ണുവിന്റെ വീട്ടിൽ തന്നെയായിരുന്നു. മാംസം പാചകം ചെയ്യുമ്പോൾ അതിന്റെ മണം എനിക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാകുമായിരുന്നു. വെജിറ്റേറിയൻ ഫുഡ്, ചോക്ലേറ്റ് ഒക്കെയായിരുന്നു ഗർഭിണിയായിരുന്ന സമയത്ത് ആഗ്രഹം തോന്നുന്നത്.

എല്ലാ കാര്യങ്ങൾക്കും നല്ല വശവും ചീത്ത വശവും ഉണ്ട്. ഉറക്കമില്ലായ്മയും സ്ട്രെസ്സും ടെൻഷനും ഒക്കെ അമ്മയാകുന്നതിന്റെ നെഗറ്റീവ് കാര്യങ്ങൾ തന്നെയാണ്. കുഞ്ഞു കരയുന്ന സമയത്ത് ചിലപ്പോൾ നമ്മൾ എന്ത് ചെയ്യണം എന്ന് അറിയാത്ത ഒരു അവസ്ഥയിൽ ആയിരിക്കും. എന്തിനാണ് ഇങ്ങനെ കരയുന്നത് എന്നൊക്കെ ആലോചിക്കാറുണ്ട്. വിശന്നിട്ട് ആയിരിക്കും എന്നു ഓർത്താണ് ഫീഡ് ചെയ്യുന്നത്.

എങ്കിലും സന്തോഷം ആണ്. ഞാൻ ഡിപ്രഷനിൽ കടന്നു പോയ സമയത്ത് കുടുംബമാണ് സഹായം നൽകിയത്. അതുകൊണ്ടു തന്നെ വലുതായി തന്നെ അത് ബാധിച്ചില്ല. കുഞ്ഞിനെ നോക്കിയത് അവരായിരുന്നു. കരയുമ്പോൾ എന്നോട് പറയും പാൽ കൊടുക്ക് കുഞ്ഞിന് എന്ന്. ഞാൻ ഭയങ്കരമായ ദേഷ്യപ്പെട്ട് എനിക്ക് പറ്റില്ല എന്ന് പറയുമായിരുന്നു. എനിക്ക് വേണ്ട എനിക്ക് ഉറങ്ങണ്ടേ എന്നൊക്കെ ആയിരുന്നു ഞാനവരോട് ചോദിക്കുന്നത്. പിന്നീട് അതിനെക്കുറിച്ച് ഒക്കെ വീട്ടുകാർ പറഞ്ഞു മനസ്സിലാക്കി തന്നു. എങ്കിലും ഉറക്കം വലിയ വിഷമം ആയിരുന്നു. ഞാൻ അധികം ആരോടും സംസാരിക്കാറും ഉണ്ടായിരുന്നില്ല ആ സമയത്ത്. ഇപ്പോൾ അമ്മയായ സന്തോഷത്തിലാണ് എന്നും വ്യക്തമാക്കുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply