ആട്ടവും പാട്ടുമായി വീട്ടിൽ വേവിച്ച സാധനങ്ങളുമായി പൊങ്കാല വീഡിയോയുമായി അനുശ്രീ ! ദേവിയെ വിലകൊടുക്കാത്ത നിന്ദിക്കുന്ന പരുപാടി ആയിപോയെന്ന് ആരാധകർ

കുറച്ചു ദിവസം മുമ്പായിരുന്നു ആറ്റുകാൽ പൊങ്കാല ചടങ്ങ് നടന്നത്. സ്ത്രീകളുടെ ശബരിമല എന്നാണ് ആറ്റുകാൽ ക്ഷേത്രം അറിയപ്പെടുന്നത്. ആറ്റുകാലിൽ പൊങ്കാല ഇടുന്നതിനായി ലക്ഷക്കണക്കിന് സ്ത്രീകളാണ് ഓരോ വർഷവും എത്താറ്. പൊങ്കാല ദിവസം നടി അനുശ്രീയും കുടുംബവും പൊങ്കാലയിട്ടിരുന്നു. നടി തന്നെയാണ് പൊങ്കാല വിശേഷങ്ങൾ സോഷ്യൽ മീഡിയ വഴി ആരാധകർക്കായി പങ്കുവെച്ചിരുന്നത്. പൊങ്കാലയായി പാൽപ്പായസവും തെരളിയുമാണ് താരം ഉണ്ടാക്കിയത്.

എന്നാൽ തെരളി വീട്ടിൽ നിന്നും വേവിച്ചു കൊണ്ടാണ് താരം വന്നത് എന്ന് ആരോപണങ്ങൾ ഉടലെടുത്തു. എല്ലാ വിധ മുന്നൊരുക്കങ്ങളും കഴിഞ്ഞതിനു ശേഷം ആയിരുന്നു താരം പൊങ്കാലയിടാൻ ആയി എത്തിയത്. ഇത്തരത്തിലുള്ള മുന്നൊരുക്കങ്ങളും മറ്റു കാര്യങ്ങളും ഒക്കെ തങ്ങൾ നേരത്തെ തന്നെ ചെയ്തു വയ്ക്കാറുണ്ടെന്നും നടി വീഡിയോയിലൂടെ പറയുന്നുണ്ടായിരുന്നു. അനുശ്രീയുടെ പൊങ്കാലയിടൽ വീഡിയോ വൈറൽ ആയതോടുകൂടി നിരവധി വിമർശനങ്ങളും വിവാദങ്ങളും ആണ് താരത്തെ തേടി എത്തിയത്.

വീഡിയോയിലുള്ള അനുശ്രീയുടെ പെരുമാറ്റവും സംസാരവും തന്നെയായിരുന്നു വിമർശകരെ ഉണർത്തിയത്. തികച്ചും മുഴുവൻ ഭക്തിയോടു കൂടി ചെയ്യേണ്ട കാര്യങ്ങളെല്ലാം അനുശ്രീ വെറുതെ ഒരു കാട്ടിക്കൂട്ടൽ എന്ന രീതിയിൽ ചെയ്തു എന്നാണ് പലരും കമന്റ് ചെയ്യുന്നത്. മറ്റു നടിമാരായ ചിപ്പിയും ആനിയും ഒക്കെ പൊങ്കാലയിടുന്നത് കാണാൻ തന്നെ ഒരു ഇഷ്ടമുണ്ട് എന്നും ഇത് വെറുമൊരു കാട്ടിക്കൂട്ടൽ മാത്രം ആയിപ്പോയി എന്നും വിമർശകർ അഭിപ്രായപ്പെട്ടു. നല്ല ഭക്തിയോടെ സിമ്പിൾ ആയി ചെയ്യേണ്ട കാര്യമായിരുന്നു എന്നും ഇത് വല്ലാതെ ഓവർ ആയിപ്പോയി എന്നും അഭിപ്രായങ്ങൾ ഉയർന്നുവന്നു.

ഇങ്ങനെയാണോ ആറ്റുകാൽ പൊങ്കാല ഇടുന്നത് എന്നും ഇത് തെറ്റായ രീതിയാണ് എന്നും ദേവിയെ നിന്ദിക്കുന്നതിന് തുല്യമായി പോയി എന്നും ചിലർ പറയുന്നു. പൊങ്കാലയിടാനുള്ള ഒരു സാധനവും വീട്ടിലെ അടുക്കളയിൽ വേവിച്ചെടുക്കില്ല എന്നും അതൊക്കെ പൊങ്കാലയിടുന്ന സ്ഥലത്ത് മാത്രമേ ചെയ്യുകയുള്ളൂ എന്നും അങ്ങനെയല്ലേ എല്ലാ സ്ത്രീകളും ചെയ്യുന്നത് എന്നും വിമർശകർ പറയുന്നു. പിന്നീട് അനുശ്രീയുടെ വേഷത്തെയും വീഡിയോയിലൂടെ അനുസ്രീ പറഞ്ഞ കാര്യങ്ങളെയും വിമർശകർ വിലയിരുത്തി.

പൊങ്കാലയിട്ട് തിരിച്ചെത്തിയതിനു ശേഷം വയ്യ എന്ന് പറഞ്ഞുകൊണ്ട് കിടക്കുകയായിരുന്നു അനുശ്രീ. ഇത് കണ്ടതിനു ശേഷം ഈ കുട്ടിക്ക് എന്താ ഇത്ര അഹങ്കാരം എന്നും അങ്ങ് കാസർഗോഡ് നിന്ന് പോലും തിരുവനന്തപുരത്തേക്ക് ജനങ്ങൾ പൊങ്കാലയിടാൻ ആയി വരുന്നുണ്ടല്ലോ എന്നും വയസ്സായവരാണ് കൂടുതലെന്നും അവർക്കൊന്നും ഇത്തരത്തിലുള്ള തളർച്ച ഇല്ലല്ലോ എന്നും വിമർശകർ പറഞ്ഞു. ഒട്ടും പക്വത ഇല്ലാതെയാണ് ഈ കുട്ടി പെരുമാറുന്നത് എന്നും ഭയഭക്തി ഇല്ലാതെ സിനിമ പാട്ടും പാടി പൊങ്കാലയിടുന്നത് കാണുമ്പോൾ വിഷമം തോന്നുന്നുണ്ട് എന്നും കമന്റുകൾ വന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply