നിങ്ങൾക്ക് ഒരാളുമായി ബന്ധപ്പെടാൻ താൽപ്പര്യം ഉണ്ടെങ്കിൽ അത് ചെയ്യുക – പക്ഷെ കല്യാണം കഴിക്കുന്നതിനു മുൻപ് രണ്ടല്ല മൂന്നുവട്ടം എങ്കിലും ചിന്തിക്കണം എന്ന് നടി അനുശ്രീ

സോഷ്യൽ മീഡിയയിലും മിനിസ്ക്രീനിലും ഒക്കെ തിളങ്ങിനിൽക്കുന്ന താരമാണ് അനുശ്രീ. ടെലിവിഷൻ മേഖലയിലൂടെയാണ് അനുശ്രീ ശ്രദ്ധിക്കപ്പെടുന്നത്. ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിൽ ബാലതാരമായി എത്തി പിന്നീട് സീരിയലിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങളുടെ ഭാഗമായി മാറി. ബാലതാരമായി ആയിരുന്നു താരം സീരിയൽ മേഖലയിലേക്ക് എത്തുന്നത്. കഴിഞ്ഞവർഷം ആയിരുന്നു താരം വിവാഹിതയായത്. താരത്തിന്റെ വിവാഹവും വിവാഹമോചനവും ഒക്കെ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയും ചെയ്തിരുന്നു. സീരിയൽ മേഖലയിൽ തന്നെ പ്രവർത്തിക്കുന്ന വ്യക്തിയെയായിരുന്നു താരം വിവാഹം കഴിച്ചത്.

ഒരു വർഷം മാത്രം നീണ്ടുനിന്നൊരു ദാമ്പത്യജീവിതം ആയിരുന്നു നടിയുടേത്. ഗർഭിണിയായ ശേഷം താരം സ്വന്തം വീട്ടിലേക്ക് മടങ്ങുകയും പിന്നീട് വിവാഹ മോ ച നം എന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയും ആയിരുന്നു ചെയ്തത്. നിയമപരമായി ബന്ധം വേർപെടുത്തിയിട്ടില്ല, എങ്കിലും ഇപ്പോൾ ഒരുമിച്ചല്ല. ഇപ്പോൾ പ്രണയിക്കുന്ന പെൺകുട്ടികൾക്കും ആൺകുട്ടികൾക്ക് ഒക്കെ അനുശ്രീ നൽകുന്ന ഉപദേശങ്ങളാണ് ശ്രദ്ധ നേടുന്നത്. താരം ഗർഭിണിയായതിനു ശേഷമാണ് ഭർത്താവുമായുള്ള പ്രശ്നങ്ങൾ സംഭവിക്കുന്നത്.

രണ്ടുപേരും രണ്ടു ജാതിയിൽ ഉൾപ്പെടുന്നവരാണ്. അതുതന്നെ ഇവരുടെ ബന്ധത്തിൽ വിള്ളൽ വീഴാനുള്ള കാരണമായിരുന്നു. പ്രണയിക്കുന്നവരോട് എന്താണ് പറയാനുള്ളതെന്ന് ചോദ്യത്തിനായിരുന്നു അനുശ്രീ മറുപടി നൽകിയിരുന്നത്. പ്രണയിക്കുന്ന ആളുകളോട് ഒരിക്കലും പ്രണയിക്കരുത് എന്നൊന്നും ഞാൻ പറയില്ല. കാരണം നമ്മൾ വേണ്ടെന്ന് പറയുമ്പോഴായിരിക്കും അവർക്ക് ഒരുപക്ഷേ വാശി വർദ്ധിക്കുന്നത്. അതുകൊണ്ട് ഒരിക്കലും വേണ്ടത് ഞാൻ പറയില്ല. പ്രണയിക്കുന്നതിൽ കുഴപ്പമൊന്നുമില്ല ആവശ്യത്തിൽ അധികം പ്രണയിക്കാം.

ഇന്നത്തെ കാലത്ത് അമ്മമാർ അവരുടെ കൂടെ പോകരുത് അവന്റെ കൂടെ ഇരിക്കരുത് എന്നൊക്കെ പറയും. പക്ഷേ യഥാർത്ഥത്തിൽ അങ്ങനെ ഒന്നുമല്ല. നിങ്ങൾക്ക് സെ,ക്,സ് ചെയ്യാനാണ് താല്പര്യം എങ്കിൽ അയാളുടെ കൂടെ അതും ചെയ്തു കൊള്ളുക. അതും വേണ്ടെന്നൊന്നും ഞാൻ ഒരിക്കലും പറയില്ല. പക്ഷേ മുൻകരുതലുകൾ തീർച്ചയായും സ്വീകരിക്കണം. അത്രയെ പറയാനുള്ളൂ. നാളെ ഇതേ കാര്യം തെറ്റായ ഒരു അവസ്ഥയിലേക്ക് പോകരുത്.

സെ,ക്,സ് ചെയ്യുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ കല്യാണം കഴിക്കുന്നതിനു മുൻപ് രണ്ടല്ല മൂന്നുവട്ടം എങ്കിലും ചിന്തിക്കണം. കാരണം നിങ്ങളുടെ അത്തരത്തിൽ ഒരു എടുത്തുചാട്ടം നാളെ നിങ്ങളുടെ മുഴുവൻ കുടുംബത്തെ ആയിരിക്കും ചിലപ്പോൾ ബാധിക്കുക. നിങ്ങളുടെ മാത്രമല്ല അപ്പുറത്തുള്ള വ്യക്തിയുടെ കുടുംബത്തെയും അത് വലിയ രീതിയിൽ തന്നെ ബാധിക്കും എന്നാണ് അനുശ്രീ പറയുന്നത്. അനുശ്രീയുടെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. താരത്തിന്റെ യൂട്യൂബ് ചാനലിനും നിരവധി ആരാധകരാണ് ഉള്ളത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply