പിരിയണമെന്ന് ഇരുവരും ഒരുമിച്ച് എടുത്ത തീരുമാനം ആണ്…ജീവിതത്തിൽ ഉണ്ടായ ആ പ്രണയത്തെ കുറിച്ച് മനസ് തുറന്നു അനുഷ്ക ഷെട്ടി

യാതൊരു വിശേഷണങ്ങളും ആവശ്യമില്ലാത്ത താരസുന്ദരി ആണ് അനുഷ്ക ഷെട്ടി. “ബാഹുബലി” എന്ന ചിത്രത്തിൻറെ പേര് മതി ഇന്ത്യയിൽ ഒട്ടാകെ ഉള്ള സിനിമാപ്രേമികൾക്ക് ഈ താരത്തിനെ ഓർക്കാൻ. എസ് എസ് രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം “ബാഹുബലി”യിൽ ദേവസേന എന്ന അവതരിപ്പിച്ചത് അനുഷ്ക ഷെട്ടി ആയിരുന്നു. ഈ ഒരൊറ്റ കഥാപാത്രത്തോട് ലോകം മുഴുവൻ ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.

കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി ശരീരത്തിൽ രൂപമാറ്റം വരുത്താനും, ഏതറ്റം വരെയും കഠിനാധ്വാനം ചെയ്യാനും യാതൊരു മടിയും ഇല്ലാത്ത താരം കൂടി ആണ് അനുഷ്ക ഷെട്ടി. “ബാഹുബലി” എന്ന ചിത്രത്തിൽ പ്രഭാസും അനുഷ്‌കയും തമ്മിൽ ഉള്ള ഓൺസ്‌ക്രീൻ കെമിസ്ട്രിയും സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പ്രത്യക്ഷപ്പെടുമ്പോൾ ഉള്ള ഇവരുടെ ഓഫ്‌സ്ക്രീൻ കെമിസ്ട്രിയും പ്രേക്ഷകർ ഇരുകയ്യും നീട്ടി ആണ് സ്വീകരിച്ചത്.

പലപ്പോഴും ഇവർ തമ്മിൽ പ്രണയത്തിൽ ആണെന്ന രീതിയിൽ വ്യാപകമായി വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അനുഷ്‌കയും പ്രഭാസും വിവാഹിതരാകാൻ പോകുന്നു എന്ന രീതിയിലും വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ തനിക്ക് ജീവിതത്തിൽ ഒരൊറ്റ പ്രണയം മാത്രമേ ഉണ്ടായിട്ടുള്ളൂ എന്ന് അനുഷ്ക അഭിമുഖത്തിൽ പറഞ്ഞിരുന്നു. 2008ൽ ആയിരുന്നു അനുഷ്കയുടെ ആദ്യ പ്രണയം. മനോഹരമായ ഒരു ബന്ധമായിരുന്നു അത്.

ആ വ്യക്തി ആരാണെന്ന് അനുഷ്ക ഒരിക്കലും പുറത്തുവിടില്ല. അത്രയേറെ വ്യക്തിപരമായ ഒരു കാര്യമാണ് അത്. ഇപ്പോഴും ഒരുമിച്ച് ആയിരുന്നെങ്കിൽ ഒരുപക്ഷേ അദ്ദേഹത്തിന്റെ പേര് താരം വെളിപ്പെടുത്തുമായിരുന്നു. വേർപിരിയാം എന്നത് ഇരുവരും ഒരുമിച്ച് എടുത്ത തീരുമാനം ആയിരുന്നു എന്ന് അനുഷ്ക ഷെട്ടി പറയുന്നു. സിനിമയിൽ നിന്നും ഒരു ഇടവേള എടുത്ത താരം പോളി ഷെട്ടിക്കൊപ്പം ഗംഭീര തിരിച്ചുവരവ് നടത്താൻ ഇരിക്കുകയാണ്.

യുവി ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രത്തിന് യുവി ക്രിയേഷൻ പ്രൊഡക്ഷൻ നമ്പർ 14 എന്നാണ് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. ചിത്രത്തിൽ അനുവിത റവലി ഷെട്ടി എന്ന പാചകക്കാരി ആയിട്ടാണ് താരം എത്തുന്നത്. പ്രിയതാരത്തിന് തിരിച്ചുവരവിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമായിട്ടുള്ള താരം ഈ മേഖലകളിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.

“സൂപ്പർ” എന്ന തെലുങ്ക് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെച്ച അനുഷ്ക ഷെട്ടി രാജമൗലിയുടെ “വിക്രമാർകുട്‌ ” എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയമാവുന്നത്. അഭിനയസാധ്യത ഉള്ള കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാൻ ഏറെ ശ്രദ്ധിക്കാറുണ്ട് താരം. ബാഹുബലി ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയിൽ മാത്രമല്ല ഇന്ത്യ മുഴുവനും ആരാധകരെ നേടിയ അനുഷ്ക ഷെട്ടിയുടെ വിവാഹ വാർത്തകളും പ്രണയബന്ധകളും സമൂഹ മാധ്യമങ്ങളിൽ സ്ഥിരം ചർച്ചാവിഷയങ്ങൾ ആകാറുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply