ആദ്യ ആർത്തവം ഉണ്ടായപ്പോൾ ഞാൻ കരുതിയത് എനിക്ക് ആ അസൂഖം പിടിപെട്ടു എന്നാണ് ! അമ്മയാണെങ്കിൽ എല്ലാവരെയും വിളിച്ചു പറയണ തിരക്കിൽ ആയിരുന്നു എന്ന് അനുമോൾ !

നടിയായ അനുമോൾ പ്രധാനമായും മലയാളം തമിഴ് സിനിമകളിലാണ് അഭിനയിക്കുന്നത്. വെടിവഴിപാട്, അകം, ഇവൻ മേഘരൂപൻ, ജമ്നാ പ്യാരി തുടങ്ങിയ ചിത്രങ്ങളിൽ ഒക്കെ അനുമോൾ അഭിനയിച്ചിട്ടുണ്ട്. തമിഴ് വെബ് സീരീസ് ആയ അയാലിയിലെ കുരുവമ്മാളായി അഭിനയിച്ചാണ് അനുമോൾ പ്രേക്ഷകരുടെ ശ്രദ്ധ നേടിയത്. ഈ വെബ് സീരീസിൽ നമുക്ക് കാണാൻ കഴിയുന്നത് സ്ത്രീകളെ അടിച്ചമർത്തിക്കൊണ്ടും അതുപോലെ തന്നെ പഴയകാലത്തുള്ള പല അനാചാരങ്ങളെയും പാരമ്പര്യങ്ങളെയും ഒക്കെ ധിക്കരിച്ചു കൊണ്ട് ഡോക്ടറായിമാറാനുള്ള ഒരു പെൺകുട്ടിയുടെ കഥയാണ്.

അനുമോൾ പറയുന്ന ചില വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ചർച്ചയായി കൊണ്ടിരിക്കുന്നത്. ഈ വെബ് സീരീസിൽ ആർത്തവത്തെ കുറിച്ച് പറയുന്നത് പുതുതലമുറയിലെ അമ്മമാർക്കൊക്കെ അവരുടെ മക്കൾക്ക് പറഞ്ഞുകൊടുക്കാൻ സഹായമാണ്. അനു പറയുന്നത് ആർത്തവത്തെക്കുറിച്ച് അനുവിൻ്റെ അമ്മ ഒന്നും പറഞ്ഞു കൊടുത്തിരുന്നില്ല എന്നാണ്. ഒരുപക്ഷേ അമ്മയ്ക്ക് തന്നോട് എങ്ങനെ അത് പറഞ്ഞു തരണമെന്നോ അല്ലെങ്കിൽ അങ്ങനെയൊക്കെ പറഞ്ഞുകൊടുക്കേണ്ട ആവശ്യമുണ്ടോ എന്നൊക്കെയുള്ള ചിന്തകൾ ഉണ്ടായിരിക്കും.

അതുകൊണ്ടായിരിക്കും പറഞ്ഞുതരാതിരുന്നത്. അമ്മ ഒന്നും പറഞ്ഞു തരാത്തത് കൊണ്ട് തന്നെ സുഹൃത്തുക്കളിൽ നിന്നാണ് പലതും അറിഞ്ഞത്. പല സിനിമകളിലും ബ്ലഡ് വരുന്നത് കാണിക്കാറുണ്ട് അത് പലപ്പോഴും ബ്ലഡ് കാൻസർ ഉള്ളതുകൊണ്ടാണ് വരാറ്. സിനിമകളിൽ ബ്ലഡ് വരുമ്പോൾ നായകൻ, നായിക അല്ലെങ്കിൽ ആ വേഷം ചെയ്യുന്ന ആളുകൾ മരിക്കുന്നു. അതുകൊണ്ടുതന്നെ ആർത്തവം കണ്ടപ്പോൾ അനു ആദ്യം വിചാരിച്ചത് തനിക്ക് ബ്ലഡ് കാൻസർ ആയിരുന്നു എന്നാണ്.

ഇത് കണ്ടതും കരഞ്ഞുകൊണ്ട് ഓടിപ്പോയി അമ്മയോട് പറഞ്ഞു തനിക്ക് ബ്ലഡ് കാൻസർ ആണെന്ന്. ഈ വാർത്ത കേട്ട ഉടനെ അമ്മ എന്നാൽ സന്തോഷത്താൽ തുള്ളിച്ചാടുകയായിരുന്നു. അനുവിന് ഒന്നും മനസ്സിലായില്ല. അമ്മ അമ്മമ്മയെയും വല്ല്യമ്മയെയും ഒക്കെ വിളിച്ചു പറഞ്ഞു. അമ്മ വിളിച്ചു പറയുന്നത് കേട്ടപ്പോൾ അനു ചിന്തിച്ചത് താൻ മരിക്കുന്നതിൽ അമ്മയ്ക്ക് സന്തോഷമാണോ എന്നാണ്. ആർത്തവത്തെക്കുറിച്ച് ബോധമില്ലാത്തത് കൊണ്ടാണ് അന്ന് ഇങ്ങനെയൊക്കെ ചിന്തിച്ചതെന്നും അനു പറഞ്ഞു.

അതുകൊണ്ടുതന്നെ അനു പറയുന്നത് കുട്ടികൾക്ക് അമ്മമാർ ആർത്തവത്തെ കുറിച്ച് ഒക്കെ നേരത്തെ തന്നെ പറഞ്ഞു മനസ്സിലാക്കി കൊടുക്കണമെന്നാണ്. തമിഴ് സിനിമയിലൂടെ ആയിരുന്നു അനുമോൾ സിനിമാ മേഖലയിലേക്ക് എത്തിപ്പെട്ടത്. ഇവൻ മേഘരൂപൻ എന്ന പി ബാലചന്ദ്രൻ്റെ സിനിമയിലൂടെയാണ് മലയാളത്തിലേക്ക് അനു രംഗപ്രവേശനം ചെയ്തത്. അനുമോൾ നടി എന്നതിലുപരി നർത്തകിയും അതുപോലെ തന്നെ കഥകളിയും അറിയാം. ബാലെയിലൂടെയാണ് തനിക്ക് അഭിനയരംഗത്തേക്ക് വരണമെന്നുള്ള ആഗ്രഹമുണ്ടായത് എന്നും അനു പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply