മുകേഷുമായി എന്താണ് അനു സിതാര വഴക്കിട്ടത് എന്ന് എം ജി ശ്രീകുമാർ ! താൻ ആദ്യമായി കണ്ട താരമാണ് മുകേഷ്

2013 ൽ പുറത്തിറങ്ങിയ “പൊട്ടാസ് ബോംബ് ” എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരസുന്ദരിയാണ് അനു സിതാര. ശാലീന സൗന്ദര്യവും അഭിനയമികവും കൊണ്ട് മലയാളികളുടെ ഇഷ്ട നായികയായി മാറിയ നടിയാണ് അനുസിത്താര. “ഹാപ്പി വെഡിങ് “,”നീയും ഞാനും “,”രാമന്റെ ഏദൻതോട്ടം “,”ഒരു കുപ്രസിദ്ധ പയ്യൻ “,”ഒരു ഇന്ത്യൻ പ്രണയ കഥ “,”ആൻഡ് ദി ഓസ്കാർ ഗോസ് ടു “,”ജോണി ജോണി എസ് അപ്പ “,”മാമാങ്കം ” എന്നീ സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറുകയായിരുന്നു താരം.

ലോക് ഡൗൺ കാലത്ത് സ്വന്തം യൂട്യൂബ് ചാനൽ ആരംഭിച്ച താരം തന്റെ ജന്മസ്ഥലമായ വയനാടിന്റെ സംസ്കാരം വെളിപ്പെടുത്തുന്ന വീഡിയോകൾ പങ്കു വെച്ചിരുന്നു. മമ്മൂട്ടി നായകൻ ആയ “മാമാങ്കം ” ആയിരുന്നു തിയേറ്ററിൽ എത്തിയ അനു സിതാരയുടെ അവസാനത്തെ ചിത്രം. ഫാഷൻ ഫോട്ടോഗ്രാഫർ ആയ വിഷ്ണുവാണ് അനുവിന്റെ ഭർത്താവ്. 2015 ലായിരുന്നു ഇവരുടെ വിവാഹം. മലയാള സിനിമയിലെ ഒട്ടുമിക്ക സൂപ്പർസ്റ്റാറുകൾക്കൊപ്പവും ഈ ചെറിയ പ്രായത്തിൽ തന്നെ അനു സിതാര അഭിനയിച്ചിട്ടുണ്ട് .

സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും എതിർപ്പുകൾ അവഗണിച്ച് തന്നെക്കാൾ 22 വയസ് പ്രായവ്യത്യാസമുള്ള മുകേഷിനെ ദേവിക വിവാഹം കഴിക്കാൻ ഉണ്ടായ കാരണം ഇതായിരുന്നു

വിവാഹം കഴിഞ്ഞ് തിരിച്ചു വരവ് അസാധ്യമെന്നു കരുതുന്ന മലയാള സിനിമയിൽ വിവാഹത്തിനു ശേഷം എത്തിയ താരമാണ് അനു സിത്താര. ഭർത്താവ് വിഷ്ണു ഇല്ലായിരുന്നെങ്കിൽ താൻ ഒരു വീട്ടമ്മ ആയി ഒതുങ്ങുമായിരുന്നു എന്ന് അനു സിതാര ഇതിനു മുമ്പ് പറഞ്ഞിട്ടുണ്ട്. നീണ്ടകാലത്തെ പ്രണയത്തിനൊടുവിൽ വിഷ്ണുവിന്റെ ഭാര്യയായപ്പോൾ അത് ജീവിതത്തെ ഈ രീതിയിൽ മാറ്റിമറിക്കുമെന്ന് അനു പോലും കരുതിയില്ല. പ്ലസ് ടു വിൽ പഠിക്കുന്ന കാലത്തായിരുന്നു വിഷ്ണു തന്റെ ഇഷ്ടം അനുവിനോട് തുറന്ന് പറയുന്നത് .

ഇപ്പോൾ ഇതാ എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന “പറയാം നേടാം” എന്ന പരിപാടിയിൽ അതിഥിയായി അനു സിത്താര പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. മറ്റുള്ളവരുമായി വഴക്കുണ്ടാക്കാൻ മാത്രമേ അനുവിന് സമയമുള്ളൂ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്, അത് സത്യമാണോ എന്നായിരുന്നു ചോദിച്ചത്. എന്നാൽ സിനിമയിൽ ഞാൻ ആരുമായിട്ട് വഴക്കുണ്ടാക്കിയിട്ടില്ല എന്ന് അനു മറുപടി പറഞ്ഞു. എന്നാൽ നടൻ മുകേഷാണ് എന്നോട് ഇതിനെക്കുറിച്ച് പറഞ്ഞത് എന്ന് എംജി ശ്രീകുമാർ പറഞ്ഞപ്പോൾ അനു ഒന്ന് ഞെട്ടി.

മാധുരി ആയിരുന്നു എന്റെ നായിക ആയി എത്തേണ്ടിയിരുന്നത് – സംഭവം തുറന്നു പറഞ്ഞു മുകേഷ് !

മുകേഷേട്ടനുമായി ഒരിക്കലും വഴക്കുണ്ടാക്കിയിട്ടില്ല എന്നും ആദ്യമായി മുകേഷിനെ കണ്ടതിനെ കുറിച്ചും അനു സിതാര പറഞ്ഞു. ജീവിതത്തിൽ ആദ്യമായി കണ്ട സിനിമാതാരം മുകേഷ് ആണെന്ന് താരം പറഞ്ഞു. വയനാട്ടിലുള്ള പൂക്കോട് തടാകത്തിൽ നിന്നായിരുന്നു ആദ്യത്തെ കൂടിക്കാഴ്ച. അന്നൊരു പരസ്യ ചിത്രത്തിന്റെ ആവശ്യവുമായി മുകേഷും പ്രേംകുമാറും അവിടെ വന്നതായിരുന്നു. അനുവും മമ്മിയും കൂട്ടുകാരും അന്ന് തടാകം കാണാൻ പോയിരുന്നു.

അന്ന് ഒന്നാം ക്ലാസിലോ യുകെജിയിലോ മറ്റോ പഠിക്കുകയായിരുന്നു അനു സിത്താര. മുകേഷിനെ കണ്ടതോടെ ഓടിയെത്തിയ അനു സിത്താര താരത്തിനോട് സംസാരിക്കുകയും എന്താണ് പേര് എന്ന് ചോദിച്ചപ്പോൾ അനു സിതാര എന്നാണ്, വീട്ടിൽ ചിങ്ങിനി എന്നാണ് വിളിക്കുന്നത് എന്നൊക്കെ പറഞ്ഞു. അന്ന് മടിയിൽ ഇരുത്തി മുകേഷ് സംസാരിക്കുക ഒക്കെ ചെയ്തിരുന്നു. ആദ്യമായി ജീവിതത്തിൽ കണ്ട നടൻ മുകേഷ് ആണ് എന്നും അദ്ദേഹത്തിനോട് ഒരിക്കലും വഴക്ക് ഉണ്ടാകില്ലെന്നും അനു ഉറപ്പിച്ചു പറഞ്ഞു.

സെറ്റിൽ ആരും ആയിട്ട് വഴക്കുണ്ടാക്കാറില്ല എന്ന് തീർത്തു പറഞ്ഞ അനു മറ്റൊരു കാര്യം കൂടി വ്യക്തമാക്കി. ചില സമയത്ത് സെറ്റിൽ ഭക്ഷണമെത്താൻ നേരം വൈകിയതിന് വഴക്ക് ഉണ്ടാക്കിയിട്ടുണ്ട് എന്ന് താരം സമ്മതിച്ചു. ഇതോടെ സെറ്റിൽ ആർക്ക് വിശന്നാലും പിന്നീട് അവർ താരത്തിനെ നോക്കാൻ തുടങ്ങി. വഴക്കുണ്ടാക്കിയിട്ട് ആണെങ്കിലും അനു സിതാര സെറ്റിൽ ഭക്ഷണം വരുത്തിക്കും എന്ന് അവർക്ക് അറിയാമെന്ന് താരം സൂചിപ്പിച്ചു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply