കാവ്യയെ പോലെ ഉണ്ട് എന്ന് പറയുയുമ്പോൾ തനിക്ക് എന്തോ പോലെയാണ് എന്ന് അനു സിതാര – അതുപോലെ ഒരിക്കലും ഞാൻ ആകില്ലെന്ന് താരം

Anu Sithara opens up about the comparison with Kavya Madavan..

മലയാള സിനിമകളിലെ മുൻനിര നടിമാരിൽ പ്രദാനപ്പട്ട നടിയാണ് അനു സിത്താര. ചില തമിഴ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. 2013-ൽ ‘പോട്ടാസ് ബോംബ്’ എന്ന ചിത്രത്തിൽ ബാല താരമായിട്ടായിരുന്നു അനു സിനിമയിലേക് അരങ്ങേറ്റം കുറിച്ചത്. മികച്ച ഒരു ഭരതനാട്യം നർത്തകി കൂടിയാണ് അനു സിതാര. സ്റ്റേജ് ഷോകളിലൂടെയും താരം പ്രശസ്തയാണ്. സൂപ്പർഹിറ്റ് ചിത്രമായ ‘ഒരു ഇന്ത്യൻ പ്രണയകഥ’യിൽ അനു ഒരു ചെറിയ വേഷം ചെയ്തു.

2015ൽ സച്ചിയുടെ ചിത്രമായ ‘അനാർക്കലി’യിൽ ആതിര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് താരം ശ്രദ്ധ നേടി. അതിനുശേഷം ഹാപ്പി വെഡ്ഡിംഗ്, ക്യാമ്പസ് ഡയറി, മറുപടി തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചു. 2017ൽ കുഞ്ചാക്കോ ബോബനൊപ്പം ‘രാമന്റെ ഏടന്തോട്ടം’ എന്ന സിനിമയിൽ അനു ഒരു പ്രധാന വേഷം ചെയ്തു. രഞ്ജിത്ത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രം വിജയിക്കുകയും പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരുപോലെ നല്ല അഭിപ്രായം നേടുകയും ചെയ്തു.

പിന്നീട് അച്ചായൻസ്, സർവോപരി പാലാക്കാരൻ, ആന അലറലോടലറൽ തുടങ്ങിയ ശരാശരി ഹിറ്റ് ചിത്രങ്ങളിൽ നടി അഭിനയിച്ചു. ‘ക്യാപ്റ്റൻ’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ അനു പ്രേക്ഷകരിൽ നിന്ന് ഏറെ പ്രശംസ നേടിയിരുന്നു. ക്യാപ്റ്റന്റെ വൻ വിജയത്തിന് ശേഷം ടൊവിനോ തോമസിനൊപ്പം ‘ഒരു കുപ്രസിദ്ധ പയ്യൻ’ എന്ന സിനിമയിൽ അഭിനയിച്ച അനു 2019-ൽ മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് നേടി. മലയാളത്തിലെ അഭിനയത്തിന് പുറമെ, പോട് എന്ന ചിത്രത്തിലൂടെയാണ് അനു തമിഴ് സിനിമയിലും അരങ്ങേറ്റം കുറിച്ചത്.

‘മോമൊ ഇൻ ദുബായ്’ ആണ് അനുവിന്റെ പുതിയ സിനിമ. ചിത്രത്തിന്റെ പ്രൊമോഷനിടെ നടി നടത്തിയ ചില തുറന്നുപറച്ചിലുകളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. കാവ്യാമാധവനുമായുള്ള താരതമ്യം ചെയ്യലിനെ കുറിച്ചായിരുന്നു താരം പ്രതികരിച്ചത്. അനു സിത്താരയെ കാണാൻ കാവ്യാമാധവനെ പോലെയുണ്ട്, കാവ്യയുടെ അതേ സൗന്ദര്യം എന്നൊക്കെ പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ അങ്ങനെ പറയുന്നത് താൻ ഒട്ടും അർഹിക്കുന്നില്ല എന്നാണ് അനു സിത്താര പറയുന്നത്. പലരും താൻ കാവ്യ മാധവനെ പോലെയാണെന്ന് പറയാറുണ്ടെങ്കിലും അങ്ങനെ കേൾക്കുമ്പോൾ തനിക്ക് എന്തോ പോലെ തോന്നാറുണ്ട് എന്നുമാണ് അനു പറഞ്ഞത്.

കാവ്യ ചേച്ചി തന്നെക്കാൾ ഒരുപാട് സുന്ദരിയാണ് എന്നും ഏതു കോണിൽ നിന്ന് നോക്കിയാലും സുന്ദരി ആയിട്ടുള്ള നടിയാണെന്നും അവർ ചെയ്തിരിക്കുന്ന വേഷങ്ങൾ ആർക്കും പകരം വയ്ക്കാൻ കഴിയാത്തവയാണെന്നും അനു കൂട്ടിച്ചേർത്തു. താൻ കാവ്യ ചേച്ചിയുടെ ഏഴ് അയലത്ത് വരില്ല എന്നും തനിക്ക് അത്രയൊന്നും സൗന്ദര്യമില്ല എന്ന് നന്നായി അറിയാമെന്നും പിന്നെ കാവ്യ ചേച്ചി ചെയ്തതുപോലുള്ള വേഷങ്ങൾ, നാട്ടിൻപുറത്തുകാരി ഇമേജുള്ള റോൾ തനിക്ക് കിട്ടുന്നുണ്ട് എന്നും ഒരുപക്ഷേ അതുകൊണ്ടാവാം ആളുകൾ തന്നെ കാവ്യ ചേച്ചിയുമായി താരതമ്യം ചെയ്യുന്നത് എന്നും അനു കൂട്ടിച്ചേർത്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply