നോമ്പെടുക്കാറുമുണ്ട് – നിസ്‌ക്കരിക്കാനും അറിയാം ! പക്ഷെ തനിക്കൊരു കുട്ടി ഉണ്ടായാൽ മതമില്ലാതെ വളർത്തുമെന്ന് തുറന്നു പറഞ്ഞുകൊണ്ട് അനു സിത്താര

അഭിനയത്തിലൂടെയും നൃത്തത്തിലൂടെയും പ്രേക്ഷക മനസ്സ് കീഴടക്കിയ താരമാണ് അനു സിതാര. 2013ൽ പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് എന്ന മലയാള ചിത്രത്തിലൂടെയാണ് അനു തിരശ്ശീലയിലേക്ക് ചുവട് എടുത്ത് വച്ചത്. പിന്നീട് ഫുക്രി, ഹാപ്പി വെഡിങ്, രാമന്റെ ഏദൻ തോട്ടം, അനാർക്കലി’യിൽ, ക്യാപ്റ്റൻ, ഒരു കുപ്രസിദ്ധ പയ്യൻ, ഒരു ഇന്ത്യൻ പ്രണയകഥ, അച്ചായൻസ്‌, ഒരു കുട്ടനാടൻ ബ്ലോഗ് തുടങ്ങിയ മലയാള ചിത്രങ്ങളിലെല്ലാം താരം വേഷമിട്ടു. ഫോട്ടോഗ്രാഫറായ വിഷ്ണു പ്രസാദ് ആണ് അനു സിത്താരയുടെ ഭർത്താവ്.

2015 ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഒരു പ്രണയ വിവാഹമായിരുന്നു താരത്തിന്റെത്. വിവാഹ ശേഷവും സിനിമാ രംഗത്തും നൃത്ത രംഗത്തും സജീവമായി തുടർന്നുകൊണ്ടിരിക്കുകയാണ് അനു. ഇപ്പോൾ ഇതാ അനുവിന്റെ ചില പ്രസ്താവനകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തനിക്ക് ഒരു കുട്ടി ഉണ്ടായാൽ അതിനെ ഏതൊരു രീതിയിൽ വളർത്തണമെന്നും കുട്ടിയെ കുറിച്ചുള്ള താരത്തിന്റെ സങ്കല്പങ്ങലുമൊക്കെയാണ് അനു ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

തനിക്ക് ഒരു കുട്ടി ഉണ്ടായിക്കഴിഞ്ഞാൽ കുഞ്ഞിനെ ജാതിക്കും മതത്തിനും അതീതമായിട്ടായിരിക്കും വളർത്തുക എന്നായിരുന്നു അനുവിന്റെ വാക്കുകൾ. കുഞ്ഞിനെ സ്കൂളിൽ ചേർക്കുന്ന കാര്യത്തിലും അതു തന്നെയായിരിക്കും തീരുമാനം എന്നും ജാതിയുടെയും മതത്തിന്റെയും കോളം പൂരിപ്പിക്കാൻ ആവശ്യപ്പെടാത്ത സ്കൂളിലായിരിക്കും കുഞ്ഞിനെ ചേർക്കുക എന്നും താരം വ്യക്തമാക്കി. പിന്നീട് കുഞ്ഞിന് 18 വയസ്സ് തികയുമ്പോൾ അവൻ തന്നെ തീരുമാനിക്കട്ടെ ഏതെങ്കിലും മതത്തിൽ തുടരണോ വേണ്ടായോ എന്നും താരം പറയുന്നു.

താൻ പകുതി മുസ്ലിം ആണ് എന്നും തന്റെ അച്ഛൻ ഒരു ഇസ്ലാമാണ് എന്നും അമ്മ ഹിന്ദുവാണ് എന്നും അനു തുറന്നുപറയുന്നു. അതുകൊണ്ടു തന്നെ വിഷുവും റംസാനും ഓണവും ഒക്കെ തങ്ങൾ ഒരുമിച്ചാണ് ആഘോഷിക്കാറുള്ളത് എന്നും തനിക്കും അനുജത്തിക്കും നിസ്കരിക്കാൻ ഒക്കെ അറിയാമെന്നും അനു പറയുന്നു. തങ്ങൾ നോമ്പ് സമയത്ത് നോമ്പ് എടുക്കാറുണ്ട് എന്നും താരം കൂട്ടിച്ചേർത്തു. മനസ്സിന് കുളിർമയും പോസിറ്റിവിറ്റിയും നൽകുന്ന സ്ഥലങ്ങളാണ് ആരാധനാലയങ്ങൾ എന്നും എല്ലാവരും നല്ല മനസ്സോടെയാണ് അവിടെ എത്തേണ്ടത് എന്ന് താരം പറയുന്നു.

പത്താം ക്ലാസ് സർട്ടിഫിക്കറ്റിൽ താൻ ഇന്നും മുസ്ലിം ആയി തന്നെയാണ് ഉള്ളതെന്നും താരം തുറന്നു പറഞ്ഞു. തന്റെ വീട്ടിലെ മത നിരപേക്ഷതയെ കുറിച്ച് താരം ഇതിനു മുൻപും തുറന്നു പറഞ്ഞിട്ടുണ്ട്. ലയാള സിനിമകളിലെ മുൻനിര നടിമാരിൽ പ്രദാനപ്പട്ട നടിയാണ് ഇന്ന് അനു സിത്താര. ചില തമിഴ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. 2019-ൽ മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് നേടി. മലയാളത്തിലെ അഭിനയത്തിന് പുറമെ, പോട് എന്ന ചിത്രത്തിലൂടെയാണ് അനു തമിഴ് സിനിമയിലും അരങ്ങേറ്റം കുറിച്ചത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply