അവളെ ഞാൻ അറിയാത്ത പ്രായത്തിൽ കളിക്കാൻ വരാത്തതിന് കട്ടിലിൽ നിന്നും വലിച്ചു താഴെ ഇടുമായിരുന്നു !

മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ വളരെ സുപരിചിതയായ നടിയാണ് അനു ജോസഫ്. നിരവധി ആരാധകരും അനുവിന് ഉണ്ട്. അനു കൂടുതലായും ശ്രദ്ധിക്കപ്പെട്ടത് കൈരളി ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന കാര്യം നിസ്സാരം എന്ന പരിപാടിയിലൂടെ ആയിരുന്നു.കാര്യം നിസ്സാരം എന്ന പരിപാടിയിലെ സത്യഭാമ എന്ന കഥാപാത്രത്തെ അത്രപെട്ടെന്നൊന്നും പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല. സിനിമയിലും തന്റെതായ വ്യക്തിമുദ്ര ചാലിച്ചിട്ടുണ്ട് താരം. ലിസമ്മയുടെ വീട്, മകളുടെ അമ്മ, ആയിരത്തിലൊരുവൻ, പാഠം 1 വിലാപം, ആലിലത്താലി, വെള്ളിമൂങ്ങ, കണ്ണിനും കണ്ണാടിക്കും തുടങ്ങി നിരവധി സിനിമകളിൽ താരത്തിന്റെ സാന്നിധ്യം കാണാൻ സാധിക്കും. ഇപ്പോൾ തന്റെ യൂട്യൂബ് ചാനലുമായി തിരക്കിലാണ് എന്നതാണ് സത്യം.

യൂട്യൂബ് ചാനലിലൂടെ തന്റെ പ്രേക്ഷകർക്ക് മുന്നിലേക്ക് തന്റെ രസകരമായ വിശേഷങ്ങൾ വീഡിയോകളാക്കി താരം എത്തിക്കാറുണ്ട്. ഈ അഭിമുഖത്തിൽ പറയുന്ന ചില കാര്യങ്ങൾ ഒക്കെയാണ് ശ്രദ്ധ നേടുന്നത്. തന്റെ ജീവിതത്തെക്കുറിച്ച് ഒക്കെ അനൂ പറയുന്നത്. തന്റെ വീടിന് പഴക്കമുണ്ട്, വീടിന്റെ കുടിയിരുപ്പും ആദ്യകുർബാനയും ഒക്കെ ഒരു ദിവസം തന്നെയായിരുന്നു. ആദ്യം താമസിച്ചത് മറ്റൊരു വീട്ടിലായിരുന്നു. പിന്നീടാണ് ഈ വീട്ടിലേക്ക് വരുന്നത്. അതിന് കാരണം സ്കൂളിൽ പോകാൻ ആദ്യം താമസിച്ച സ്ഥലത്ത് നല്ല ദൂരം ഉണ്ടായിരുന്നു എന്നത് ആണ്. രണ്ടു ബെഡ്റൂമും ഹാളും ഒരു കുഞ്ഞു അടുക്കളയും ആയിരുന്നു ആദ്യം പണിതത്.

പ്ലസ്ടുവിന് പഠിക്കുന്ന സമയത്തായിരുന്നു മുകളിൽ രണ്ട് മുറികൾ കൂടി പണിതുയർത്തിയത്. തന്റെ സഹോദരിയെ കുറിച്ചും അനു സംസാരിക്കുന്നുണ്ടായിരുന്നു. സഹോദരി കഴുത്തിനു താഴെ തളർന്ന് കിടപ്പാണ്. ചെറുതായിരിക്കുമ്പോൾ കളിക്കാൻ വരാത്തതിന് താൻ സഹോദരിയെ കട്ടിലിൽ നിന്നും വലിച്ചു താഴെ ഇടുമായിരുന്നു. പിന്നെ അമ്മയുടെ ചേച്ചിയാണ് വർഷങ്ങളോളം സഹോദരിയെ നോക്കിയിരുന്നത്. സഹോദരിയുടെ അസുഖം കാരണം ആണ് അനു വിവാഹിത ആകാത്തത് എന്ന് ചില കിംവദന്തികളും പുറത്തു വരുന്നുണ്ട്. ഇതിനെക്കുറിച്ചൊക്കെ തന്നെ അനൂ പറയുന്നുണ്ട്. അങ്ങനെയൊന്നുമില്ല, സത്യത്തിൽ വിവാഹത്തെക്കുറിച്ച് ആലോചിച്ചിട്ടു പോലുമില്ല. സിംഗിൾ ലൈഫ് എൻജോയ് ചെയ്യുകയാണ് താൻ.

എന്ന് വച്ച് വിവാഹം വേണ്ട എന്ന് തീരുമാനിച്ചിട്ടില്ല. തന്നെ നന്നായി മനസ്സിലാക്കുന്ന ഒരാളായിരിക്കണം. തന്റെ പ്രൊഫഷണെ സ്നേഹിക്കുന്ന ആൾ ആയിരിക്കണം. വലിയ ആഡംബരങ്ങൾ ഒന്നും തന്നെ മനസ്സിൽ ഇല്ല. നല്ല സമാധാനം നൽകുന്ന ഒരിടമാണ് തന്റെ വീട് എന്ന് പറയുന്നത്. വീട്ടിലേക്കുള്ള പച്ചക്കറി ഒക്കെ വീട്ടിൽ തന്നെയാണ് കൃഷി ചെയ്യുന്നത്. പുറത്തു നിന്നും വാങ്ങാറില്ല. വീട്ടിൽ വളർത്തുമൃഗങ്ങൾ ഉണ്ട്. അവരും നമ്മുടെ കുടുംബാംഗങ്ങളെ പോലെ ആണെന്നും അനു പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply