ലോട്ടറി എന്നതും ഒരു കൊള്ള തന്നെയാണ് എന്ന് അനൂപ് ! സർക്കാരിനെ വിമർശിച്ചു ഓണം ബമ്പർ അടിച്ച അനൂപ്

ഇന്നലെയായിരുന്നു കേരളം കാത്തിരുന്ന ആ സുദിനം. ഓണം ബംബർ റിസൾട്ട് പുറത്തു വന്നത്. ആറ്റിങ്ങൽ സ്വദേശിയായ അനൂപ് ആയിരുന്നു ആ ഭാഗ്യശാലി. പതിവിൽ നിന്നും വ്യത്യസ്തമായി 25 കോടി രൂപയായിരുന്നു ഇത്തവണ ഓണം ബംബർ എന്നു പറയുന്നത്.25 കോടി സ്വന്തമാക്കി അനൂപ് ഇന്നലെ കേരളക്കരയുടെ ശ്രദ്ധ നേടിയിരുന്നു. ഒരു ഓട്ടോഡ്രൈവറായ അനൂപിന്റെ ജീവിത പ്രയാസങ്ങളിൽ ഒരു സഹായഹസ്തവുമായി തന്നെയാണ് ഈ ലോട്ടറി എത്തിയത്. ഇപ്പോഴിതാ അനൂപിന്റെ രാഷ്ട്രീയത്തെക്കുറിച്ചും നിലപാടുകളെക്കുറിച്ചും ഒക്കെ പുതിയ പോസ്റ്റ് എത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലെ ചിലർ അനൂപ് ഒരു ബിജെപി അനുഭാവിയാണ് എന്ന് മനസ്സിലാക്കിയിരിക്കുകയാണ്.

അനുപിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ അനൂപ് ബിജെപി അനുഭാവി മാത്രമല്ല ഒരു യുവമോർച്ച ഭാരവാഹി കൂടിയാണ് എന്ന് അറിയുന്നു. അനൂപ് സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിരവധി പോസ്റ്റുകൾ ആണ് നമ്മുടെ സർക്കാരിനെ വിമർശിച്ചു കൊണ്ട് പോസ്റ്റ്‌ ചെയ്തു കാണാൻ സാധിച്ചിരിക്കുന്നത്. ഇത്തരത്തിൽ ഒരു പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തന്നെ ആളുകൾ കുത്തിപ്പൊക്കി കൊണ്ടു വന്നിരിക്കുന്നത്. സർക്കാരിനെ വിമർശിച്ച് ഒരു പോസ്റ്റ് തന്നെയാണ് ഇതും.

ഈ പോസ്റ്റിൽ ലോട്ടറിയെ കുറിച്ചും അനൂപ് പരാമർശിക്കുന്നുണ്ട്. ലോട്ടറിയും മദ്യവും ട്രാഫിക് നിയമങ്ങളിലെ പിഴയും എല്ലാം കൂടി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണ്. ലോട്ടറി എന്നത് ഒരു കൊള്ള തന്നെയാണ് എന്നാണ് അനൂപ് പറയുന്നത്. ലോട്ടറി എന്നത് പൂർണമായും സർക്കാരിന്റെ ഒരു കൊള്ളയാണ് എന്നാണ് അനൂപ് ഈ പോസ്റ്റിൽ പറയുന്നത്. ഈ ലോട്ടറി തന്നെയാണ് അനൂപിന് ഭാഗ്യം കൊണ്ടു വന്നത് എന്നും ആളുകൾ ഇതിനു താഴെ കമന്റ് ചെയ്യുന്നു.

ലോട്ടറിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന തുകയാണ് അനൂപിന് സ്വന്തമാക്കാൻ സാധിച്ചത്. സാധാരണ 300 രൂപ ടിക്കറ്റിൽ 12 കോടി രൂപയാണ് കൈ വരുന്നത്. എന്നാൽ ഇത്തവണ 500 രൂപയുടെ ടിക്കറ്റിൽ 25 കോടി രൂപയായിരുന്നു തുകയായി ലഭിച്ചത്. ഇത് അനൂപിന് വിധികാത്ത് വെച്ചിരുന്ന ഒരു മറുപടി ആണല്ലോ എന്നൊക്കെയാണ് പലരും കമന്റ് ചെയ്യുന്നത്. അതേസമയം കൈയിൽ പണമില്ലാത്തതിനാൽ താൻ മകന്റെ കുടുക്ക പൊട്ടിച്ചാണ് പണം സ്വരൂപിച്ചിരുന്നത് എന്നും 500 രൂപ വെറുതെ കളഞ്ഞാൽ ഒരുപക്ഷേ ഭാര്യ തന്നെ വഴക്കു പറയുമായിരുന്നുവെന്നും ലോട്ടറി അടിച്ചു ഇല്ലായിരുന്നുവെങ്കിൽ ഭാര്യയിൽ നിന്നും വഴക്ക് കേട്ടെനെ എന്നുമൊക്കെയാണ് അനൂപ് പറയുന്നത്. മലേഷ്യയിലേക്ക് ഷെഫ് ആയിട്ട് ജോലി ചെയ്യാൻ പോകാൻ തയ്യാറെടുക്കുകയായിരുന്നു അനൂപ്. അതിനിടയിലാണ് ഭാഗ്യദേവത അനൂപിനെ തേടിയെത്തിയത് .

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply