കമ്പ്യൂട്ടർ ലിപി പോലും തോറ്റുപോകുന്ന മികച്ച കയ്യക്ഷരവും ആയി ശ്രദ്ധ നേടുകയാണ് ഒരു പെൺകുട്ടി | Ann Maria wins first place in world handwriting competition

Ann Maria wins first place in world handwriting competition

Ann Maria wins first place in world handwriting competition – ഓരോ വ്യക്തികൾക്കും ദൈവം കഴിവുകൾ നൽകുന്നത് വ്യത്യസ്തമായ രീതിയിലാണ്. ഏതൊരു മനുഷ്യനും എന്തെങ്കിലും ഒരു കഴിവ് ദൈവം തന്നിട്ടുണ്ടായിരിക്കും. നമ്മളത് കണ്ടെത്തുകയാണ് വേണ്ടത്. ഒരു കഴിവും ഇല്ലാതെ ഒരു മനുഷ്യനെ ഭൂമിയിലേക്ക് ദൈവം അയക്കുകയും ഇല്ല. ഒരാൾക്ക് പാടാനാണ് കഴിവെങ്കിൽ മറ്റുചിലർക്ക് നൃത്തം ചെയ്യാൻ ആയിരിക്കും കഴിവ്. വേറെ ചിലർക്ക് പഠിക്കാൻ ആയിരിക്കും കഴിവ്. അങ്ങനെ ഓരോരുത്തർക്കും പ്രത്യേകമായ ചില അഭിരുചികൾ ഉണ്ടായിരിക്കും. കഴിവുണ്ടെങ്കിൽ നമ്മൾ കണ്ടെത്തേണ്ടത് പരിശ്രമം വഴി തന്നെയാണ്.

ഇപ്പോൾ കമ്പ്യൂട്ടർ ലിപി പോലും തോറ്റുപോകുന്ന മികച്ച കയ്യക്ഷരവും ആയി ശ്രദ്ധ നേടുകയാണ് ഒരു പെൺകുട്ടി. കണ്ണൂരുകാരിയായ ഈ പെൺകുട്ടി വളരെ ചെറിയ പ്രായത്തിൽ തന്നെ തന്റെ കഴിവുകൊണ്ട് ലോകം മുഴുവൻ അറിയപ്പെടാൻ തുടങ്ങുകയാണ്. കണ്ണൂരിലെ കുടിയാൻ മലയിൽ ബിജുവിന്റെയും സ്വപ്നയുടെ മകളായ ആൻ മരിയ ആണ് ശ്രെദ്ധ നേടിയെടുത്തത്. ലോക ഹാൻഡ് റൈറ്റിംഗ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയിരിക്കുക ആണ്.കൗമാരക്കാർക്ക് വേണ്ടി ന്യൂയോർക്കിലെ ഹാൻഡ് റൈറ്റിംഗ് ഹ്യൂമാനിറ്റി നടത്തിയതാണ് ഈ മത്സരം. പല രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു മത്സരാർത്ഥികൾ ആയി എത്തിയത്.

അവരെയൊക്കെ പിന്തള്ളിക്കൊണ്ട് ആന്മരിയ ആണ് ഇന്ത്യയ്ക്കും കേരളത്തിനും ഒക്കെ അഭിമാന താരമായി മാറിയിരിക്കുന്നത്. ചെമ്പേരി നിർമല സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് ആന്മരിയ. ആൻമരിയയുടെ കയ്യക്ഷരം ആരെയും അമ്പരപ്പിക്കുന്നതാണ്. ചെറുപ്പം മുതൽ തന്നെ കാലിഗ്രാഫിയിൽ പരിശീലനം നേടിയ ആന്മരിയ തീവ്രമായി പരിശീലിച്ചാണ് ഈ ഒരു കഴിവ് സ്വന്തമാക്കിയത്. ഭംഗി ആക്കാൻ ഉപയോഗിക്കുന്ന സ്റ്റൈലിഷ് ഫോണ്ടുകൾ ഭംഗിയിൽ ആണ് ആന്മരിയയുടെ കയ്യെഴുത്ത് എന്ന് പറയുന്നത്. അസാധാരണമായാ ഈ കഴിവിലൂടെ പല അവാർഡുകളും ഇതിനോടകം തന്നെ അവരെ തേടിയെത്തിയിട്ടുണ്ട്.

സോഷ്യൽ മീഡിയ വഴി വൻ അഭിനന്ദനം ആണ് ലഭിക്കുന്നത്. ചെറിയ ക്ലാസ്സുകളിൽ തൊട്ട് നമ്മൾ കൈയ്യക്ഷരം നന്നാക്കുവാൻ വേണ്ടി രണ്ടു വരകളും നാലു വരകളും ഒക്കെയായ ബുക്കുകളിൽ എഴുതി ആണ് പഠിച്ചിട്ടുള്ളത്. കൈയ്യക്ഷരം കണ്ടാൽ ഒരാളുടെ സ്വഭാവം അതിലൂടെ മനസ്സിലാക്കാൻ സാധിക്കുമെന്നാണ് പലരും പറയുന്നത്. അതുപോലെ സ്വന്തം കഴിവുകൾ എവിടെയാണെന്ന് മനസ്സിലാക്കി അത് കൂടുതൽ മികച്ചത് ആകുമ്പോഴാണ് നമ്മൾ വിജയിക്കുന്നത്. ആന്മരിയ അതിൽ വിജയിച്ചു എന്ന് തന്നെ പറയാം. ആൻമരിയയിലൂടെ ഇന്ന് ലോകം മുഴുവൻ നമ്മുടെ നാടിനെ കൂടെയാണ് അറിയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply