നവകേരളത്തിൽ ജനങ്ങൾക്ക് ഇത്രയധികം പരാതികൾ ഉണ്ടെങ്കിൽ അതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് എൽ ഡി എഫ് വന്നപ്പോൾ കേരളം ആപ്പിലായി എന്നല്ലേ? അഞ്ജു പാർവതിയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു.

അഞ്ജു പാർവതിയുടെ ഒരു ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. നവ കേരള സദസ്സുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു കുറിപ്പ് ആയിരുന്നു അത്. നവകേരള സദസ്സിൻ്റെ തുടക്കം കാസർഗോഡ് വെച്ചായിരുന്നു. കാസർഗോഡുള്ള ഒരു നിയോജകമണ്ഡലത്തിൽ നിന്നും മാത്രമായി ലഭിച്ച പരാതികൾ കുമിഞ്ഞുകൂടി കിടക്കുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഈ ചിത്രത്തെ വിമർശിച്ചുകൊണ്ടാണ് അഞ്ജു പാർവതി രംഗത്ത് വന്നത്. 540725 പരാതികളാണ് നവ കേരള സദസിൽ ഇതുവരെ ലഭിച്ചതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. അഞ്ജു പറയുന്നത് ഇത്രയധികം പരാതികൾ ജനങ്ങൾ നൽകണമെങ്കിൽ അത്രയും പ്രശ്നങ്ങൾ ഉണ്ടെന്നാണ്. അഞ്ജു ചോദിക്കുന്നത് ഇത്രയും പരാതി ലഭിക്കുന്നതിൽ നിന്ന് നമ്മൾ മനസ്സിലാക്കേണ്ടത് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് എല്ലാം ആപ്പിലാക്കി എന്നല്ലേ.

എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ഇപ്പോൾ കിട്ടിയുള്ള പരാതികളിൽ 99 ശതമാനവും പരിഹരിച്ചെന്നാണ്. അഞ്ജു ഫേസ്ബുക് പേജിൽ കുറിച്ചത് ഇതാണ്. നവ കേരള പരാതി ബോക്സ് നമ്പർ 1. എന്നത് കേരളത്തിലെ ഒരു നിയോജകമണ്ഡലത്തിൽ നിന്ന് മാത്രം കിട്ടിയ പരാതികളാണ് കെട്ടുകെട്ടായി കിടക്കുന്നത്. ബാക്കി 139 നിയോജക മണ്ഡലങ്ങൾ ബാക്കിയുണ്ട്. ഇത്രയും പരാതികൾ അണിനിരക്കുമ്പോഴാണോ നവകേരളം സൃഷ്ടിക്കപ്പെടുന്നത്.

ക്യാപ്സ്യൂൾ ഉൽപാദന ഫാക്ടറി നിർമ്മാണ മേഖലയിൽ മുൻപിൽ തന്നെയാണ് കേരളം. ഇപ്പോൾ ലഭിക്കുന്ന പരാതികൾ പരിഹരിക്കുവാൻ വേണ്ടി അടുത്ത തവണയും ഈ സർക്കാർ തന്നെ വരാൻ പറയുന്നത്. ഇത്രയും പരാതികൾ സ്വീകരിക്കാൻ ഇടത് സർക്കാരിന് മാത്രമേ സാധിക്കുകയുള്ളൂ. കെട്ടിക്കിടക്കുന്നതൊന്നും തന്നെ പരാതികളല്ല. സർക്കാരിന് ജനങ്ങൾ നൽകുന്ന അഭിനന്ദനങ്ങളാണ്. അഞ്ജുവിൻ്റെ ഈ പോസ്റ്റിന് താഴെ നിരവധി കമൻ്റുകൾ ആണ് വന്നിരിക്കുന്നത്.

ഒരു കമൻ്റ് മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിയായതുകൊണ്ട് തന്നെ മാർക്കറ്റ് വില കൂടാം. തൂക്കി വിറ്റാൽ ലക്ഷങ്ങൾ കൊടുത്തുവാങ്ങുവാൻ ആളുകളുണ്ടാകും. അതുകൊണ്ടുതന്നെ ഖജനാവിലേക്ക് പണവും വരും. മറ്റൊരു കമൻ്റ് ഭാവിയിലേക്ക് വേണ്ടിയുള്ള ഒരു ഇൻവെസ്റ്റ് മെൻ്റ് ആണ്. ഇത് തൂക്കി വിൽക്കുകയാണെങ്കിൽ ഖജനാവിൽ അത്രയെങ്കിലും പൈസ വരും. ഇടത് സർക്കാർ വന്നതിനുശേഷം പുരോഗമനം ഉണ്ടായത് ഒരേയൊരു മേഖലയിലാണ്.

അത് ക്യാപ്സ്യൂൾ നിർമാണമാണ്. എന്തിനുമേതിനും പുതിയ എത്രയോ ക്യാപ്സ്യൂളുകളാണ് ദിവസേന പ്രമുഖ സംഘാടക നേതാക്കൾ പുറത്തിറക്കുന്നത്. സർക്കാരിന് നൽകുന്ന അഭിനന്ദനങ്ങളാണിത്. ആ ക്യാപ്സ്യൂൾ ഇത്തിരി കൂടുതലായി പോയില്ലേ. അതൊന്നും കളയാൻ പാടില്ല സെക്രട്ടറിയേറ്റിനു മുന്നിൽ എടുത്തുവയ്ക്കണം. എല്ലാവർക്കും കൂടി കപ്പലണ്ടി കച്ചവടം നടത്താം. അതിന് പരാതിയും നിവേദനങ്ങളുമൊക്കെ ഉണ്ടാകും.

അതൊക്കെ സ്വീകരിച്ചു നടപടി സ്വീകരിക്കുകയും ചെയ്യാം. അല്ലാതെ മോദിത്തമ്പുരാനെ പോലെ മാധ്യമങ്ങളെ കാണുമ്പോൾ ഓടിപ്പോകില്ല. കെ റെയിൽ വന്നിട്ട് വേണം ഇതൊക്കെ സെക്രട്ടറിയേറ്റിയിലേക്ക് എത്തിക്കാൻ. ഇതിനൊക്കെ തടസ്സം നിൽക്കുന്നത് കേന്ദ്രസർക്കാരാണ്. മലയാളികളെ നന്നാവാൻ ആ ദ്രോഹികൾ ഒരിക്കലും അനുവദിക്കില്ല തുടങ്ങിയവയാണ് കമൻ്റുകൾ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply