ഇത്രയും കാലം ആയിട്ടും വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി നടി അഞ്ജന അപ്പുക്കുട്ടൻ ! വേണമെങ്കിൽ ഒരു സിനിമ ആക്കാൻ പറ്റിയ കഥയുണ്ട് എന്ന് ആരാധകർ

മിനിസ്ക്രീനിലൂടെ കുടുംബപ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് നടി അഞ്ജന അപ്പുക്കുട്ടൻ. ടെലിവിഷനിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരി ആയ താരം അവിവാഹിതയാണ്. ഗായകൻ എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന “പറയാം നേടാം” എന്ന പരിപാടിയിൽ പങ്കെടുക്കുമ്പോൾ ആയിരുന്നു ഇതുവരെ വിവാഹം കഴിക്കാത്തതിന്റെ കാരണം താരം വെളിപ്പെടുത്തിയത്. തന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾക്കാണ് ഈ ഷോയിലൂടെ അഞ്ജന മറുപടി നൽകിയത്.

എന്തുകൊണ്ടാണ് ഇത്രയും കാലമായിട്ടും അഞ്ജന വിവാഹം ചെയ്യാതിരുന്നത് എന്ന് എംജി ശ്രീകുമാർ ചോദിച്ചിരുന്നു. ഇതിനു മറുപടി ആയിട്ടാണ് അഞ്ജന ആ കഥ പറഞ്ഞത്. എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തത് എന്നും ആരെയെങ്കിലും കാത്തിരിക്കുന്നുണ്ടോ അതോ ആരെങ്കിലും തേച്ചതാണോ എന്നായിരുന്നു എംജി ശ്രീകുമാർ ചോദിച്ചത്. ഒരു മടിയും കൂടാതെ അഞ്ജന അതിനു ഉത്തരം നൽകുകയും ചെയ്തു.

അസ്സൽ ഒരു തേപ്പ് കിട്ടിയിരിക്കുകയാണ് എന്ന് അഞ്ജന മറുപടി നൽകി. അതിനു വിശദീകരണവും താരം നൽകി. ആ പ്രണയം വിവാഹം വരെ എത്തി നിന്നെങ്കിലും കാര്യങ്ങൾ ഒന്നും വിചാരിച്ചതു പോലെ നടന്നില്ല. ആ വ്യക്തി തന്നെ തേച്ചു പോവുകയായിരുന്നു എന്നും അയാളുടെ സ്വഭാവം മഹാ മോശമായിരുന്നു എന്ന് പിന്നീട് മനസ്സിലാക്കി എന്നും താരം വ്യക്തമാക്കി. പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവക്കാരിയാണ് താനെന്നും അഞ്ജന കൂട്ടിച്ചേർത്തു.

ഇതിനിടയിൽ ഉഗാണ്ടയിലേക്ക് ട്രിപ്പ് പോയിരുന്ന അഞ്ജനയെ വാറ്റു ചാരായം കടത്തി എന്ന പേരിൽ കസ്റ്റംസ് പിടിച്ചു വെച്ചിരുന്നു. എന്നാൽ ഉഗാണ്ടൻ വരാഗിയായിരുന്നു പാക്കറ്റിൽ ഉണ്ടായിരുന്നത് എന്നും അത് എല്ലാവരും കൊണ്ടുവരുന്ന ഒന്നാണെന്നും താരം വെളിപ്പെടുത്തി. അച്ഛനു വേണ്ടി കൊണ്ടു വന്നതായിരുന്നു അത്. എന്നാൽ എയർപോർട്ടിൽ വച്ച് അത് പൊക്കി. അച്ഛനു വേണ്ടി കൊണ്ടുവന്നതാണ് എന്നും ദയവുചെയ്ത് തരണമെന്ന് പറഞ്ഞപ്പോൾ അവർ അത് സമ്മതിക്കുകയായിരുന്നു നടി തുറന്നുപറഞ്ഞു.

വിവാഹത്തെക്കുറിച്ച് വീണ്ടും ചോദിച്ചപ്പോൾ വിവാഹവിരോധി ഒന്നുമല്ല എന്നും ഏതെങ്കിലും ഒരു ഹതഭാഗ്യൻ സമയമാകുമ്പോൾ വന്നു വീഴും എന്നും തമാശ രൂപത്തിൽ താരം പറഞ്ഞു. സ്വതസിദ്ധമായ ഹാസ്യ ശൈലി കൊണ്ട് ജനപ്രിയ ആയ താരം ആണ് അഞ്ജന അപ്പുക്കുട്ടൻ. സിനിമകളിലും സീരിയലുകളിലും മാത്രം അല്ല യഥാർത്ഥ ജീവിതത്തിലും ഒരു തമാശക്കാരി തന്നെ ആണ് താരം. ഒരു ഷോയുടെ ഭാഗം ആയിട്ടായിരുന്നു താരം ഉഗാണ്ടയിൽ പോയിരുന്നത്.

ഒരു പാക്കിൽ 12 സാഷെ വരുന്ന അഞ്ചു പാക്ക് ഉഗാണ്ടൻ വരാഗി ആയിരുന്നു താരം അച്ഛന് വേണ്ടി കൊണ്ട് വന്നിരുന്നത്. ഒപ്പം ഉള്ളവരും ഇത് കൊണ്ട് വന്നെങ്കിലും അവരെ പരിശോധിച്ചവർ അത് വേസ്റ്റിൽ കളയുകയായിരുന്നു. എന്നാൽ താരത്തിന്റെ ബാഗ് പരിശോധിച്ചത് ഒരു നീഗ്രോ ആയിരുന്നു. ആ നീഗ്രോയെ സോപ്പിട്ട് എങ്ങനെയൊക്കെയോ ഉഗാണ്ടൻ വരാഗി വീട്ടിലേക്ക് എത്തിച്ചു എന്ന് തമാശ രൂപേണ താരം പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply