ഇന്ത്യൻ ആർമിയിലെ പാരാകമാന്റിങ് ഓഫീസറുമായുള്ള പ്രണയം ! ഒടുവിൽ നിക്കക്കള്ളി ഇല്ലാതെ മാപ്പപേക്ഷിച്ചു അനിയൻ മിഥുൻ | aniyan midhun fake love story

ഇത്തവണത്തെ ബിഗ് ബോസ് സീസണിൽ പുതിയ ഒരു സെഷനിൽ ആണ് അനിയൻ മിഥുൻ തന്റെ സ്വപ്ന കഥ ലോകത്തോട് പറഞ്ഞത്. എന്നാൽ അത് ഇത്ര പൊല്ലാപ്പാകും എന്ന് അനിയൻ ചിന്തിച്ചില്ല എന്ന് മാത്രമല്ല ലാലേട്ടനടക്കം എല്ലാവരും അനിയനെ പൂർണ്ണമായി തള്ളി കളയുന്ന സാഹചര്യം ആണ് ഉണ്ടായിരിക്കുന്നത്.

ഒടുവിൽ അനിയൻ തുറന്ന് സമ്മതിക്കുകയാണ് തന്റേത് വ്യാജ പ്രണയകഥയാണ് എന്ന്. സീസണിൽ പിടിച്ചു നില്ക്കാൻ വേണ്ടി നല്ല അസ്സൽ കള്ളം വിളിച്ചു പറഞ്ഞതും ലാലേട്ടനോട് വീണ്ടും വീണ്ടും ആവർത്തിച്ച് താൻ പറയുന്നത് സത്യമാണ് എന്ന് അവർത്തിക്കുകയും ചെയ്തതിൽ നിന്നെല്ലാം പിന്മാറി ഇപ്പോൾ അനിയൻ പറയുന്നത് ഇന്ത്യൻ ആർമിയോട് തന്നെ മാപ്പ് ആണ്. കളി കാര്യമായി സംഭവങ്ങൾ കൈവിട്ടു പോകും എന്ന് കണ്ടതോടെ ഇനി മാപ്പ് ഇരക്കുക മാത്രമാണ് അനിയന്റെ മുന്നിലുള്ള രക്ഷ.

പാരാകമാന്റിങ് ഓഫീസർ ആയ ലേഡിയുമായി പ്രണയവും തോക്കുകൾക്കിടയിലൂടെ തങ്ങളുടെ പ്രണയവും, ഒടുവിൽ അവൾ മരിച്ചു വീണപ്പോൾ ഇന്ത്യൻ പതാകയിൽ പൊതിഞ്ഞ ശരീരം കെട്ടിപിടിച്ചെന്ന തള്ളും എല്ലാം മോഹൻലാൽ അക്ഷരാർത്ഥത്തിൽ എതിർത്തു എന്ന് മാത്രമല്ല അങ്ങനൊരു സംഭവം ഇന്ത്യൻ ആർമിയുടെ ചരിത്രത്തിൽ നടന്നിട്ടില്ല എന്ന് ഉറപ്പിച്ചു പറയുകയും ചെയ്തു.

ഇന്ത്യൻ ആർമിയിൽ നിന്നും വിരമിച്ച ആളുകൾ അടക്കം ഇതിനെതിരെ നടപടി ആവിശ്യപ്പെട്ട് മുന്നോട്ട് വരുന്ന ഒരു സാഹചര്യം ഉടെലെടുക്കുന്നുണ്ട്. ഇതിനു പിന്നാലെ ആണ് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ പറഞ്ഞതിന് അനിയന്റെ മാപ്പ് അപേക്ഷ.

story highlight – aniyan midhun fake love story

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply