തൃഷ താമസിക്കുന്ന അതെ ഹോട്ടലിൽ തന്നെ തനിക്കും റൂം വേണം ! 25 ലക്ഷം പറഞ്ഞിട്ട് ഒന്നരകോടി ഇല്ലെങ്കിൽ താൻ ഡബ് ചെയ്യില്ല എന്ന് നിവിൻ പറഞ്ഞു -വെളിപ്പെടുത്തൽ

പല സിനിമ നിർമ്മാതാക്കളും താരങ്ങളുടെ പ്രതിഫലത്തിൻ്റെ പേരിൽ പലതരത്തിലുള്ള പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. താരങ്ങൾ അവരുടെ പ്രതിഫലത്തിൻ്റെ പേരിൽ എടുക്കുന്ന പല കടുത്ത നിലപാടുകളും കാരണം നിർമ്മാതാക്കൾക്ക് ഒരുപാട് നഷ്ടങ്ങൾ സംഭവിച്ചു എന്ന തരത്തിലുള്ള പല റിപ്പോർട്ടുകളും നമ്മൾ കേൾക്കാറുണ്ട്. അത്തരത്തിൽ നിർമ്മാതാവായ അനിൽ അമ്പാലക്കര തനിക്ക് സംഭവിച്ച ഒരു അനുഭവം തുറന്നു പറയുകയാണ്.

അനിൽ പറയുന്നത് നടൻ നിവിൻ പോളിയിൽ നിന്നും തനിക്ക് അത്തരത്തിലുള്ള ഒരു അനുഭവം ഉണ്ടായി എന്നാണ്. ശ്യാമപ്രസാൻ്റെ ഹേയ് ജ്യൂഡ് എന്ന സിനിമ നിർമ്മിക്കുന്നതിനിടയിൽ നിവിൻ പോളിയുടെ പിടിവാശി കാരണം തനിക്ക് വൻ നഷ്ടമാണ് ഉണ്ടായത് എന്നാണ് അനിൽ പറഞ്ഞത്. ഈ സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ടു കൊണ്ട് നിവിൻ പോളി വാശി കാണിക്കുകയും പറഞ്ഞ തുക തന്നില്ലെങ്കിൽ ഡബ്ബിങ്ങിന് പോലും വരില്ലെന്നും പറയുകയുണ്ടായി.

അനിൽ അമ്പലക്കര മാസ്റ്റർബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് ഈ തുറന്നുപറച്ചുകൾ നടത്തിയത്. ഹേയ് ജ്യൂഡ് എന്ന സിനിമയിൽ ആദ്യം ജയറാമിൻ്റെ മകനായ കാളിദാസനെ അഭിനയിപ്പിക്കാനായിരുന്നു പ്ലാൻ ചെയ്തിരുന്നത്. അതിനുവേണ്ടി ശ്യാമപ്രസാദ് കാളിദാസനെ വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ഈ കാര്യങ്ങളൊക്കെ നടക്കുന്നതിനിടയിലായിരുന്നു നിവിൻ പോളിയെ ഇതിൽ അഭിനയിപ്പിക്കുന്ന കാര്യവും ആലോചിച്ചത്.

ഈ സിനിമയുടെ കഥ കേട്ടപ്പോൾ നിവിനും താല്പര്യമുണ്ടായി. ഔസേപ്പച്ചൻ പടത്തിൽ നിവിൻ ആണെങ്കിൽ സാറ്റലൈറ്റ് മൂല്യമൊക്കെ കിട്ടുമെന്ന് പറഞ്ഞപ്പോഴായിരുന്നു കാളിദാസനെ ഒഴിവാക്കിക്കൊണ്ട് നിവിനെ അഭിനയിപ്പിക്കാൻ തീരുമാനിച്ചത്.നിവിന് ആദ്യം 25 ലക്ഷത്തിൻ്റെ ചെക്ക് ആയിരുന്നു നൽകിയത്. പ്രതിഫലത്തിൻ്റെ കാര്യങ്ങളൊക്കെ ഉറപ്പിക്കുകയും ചെയ്തിരുന്നു. ഈ സിനിമയുടെ ഷൂട്ടിംഗ് മട്ടാഞ്ചേരിയിൽ വച്ചായിരുന്നു തീരുമാനിച്ചത് എന്നാൽ ഗോവയിൽ പോയി അവിടെ കണ്ടതിനുശേഷം അവിടേക്ക് ഷൂട്ടിംഗ് മാറ്റാം എന്ന് തീരുമാനിക്കുകയും ചെയ്തു.

ഷൂട്ടിംഗ് തുടങ്ങുന്നതിനു മുൻപ് തന്നെ ഫിലിം ചേംബറിൽ താരങ്ങളുടെ പ്രതിഫലം സബ്മിറ്റ് ചെയ്യണം. പ്രൊഡക്ഷൻ കൺട്രോളർ നിവിൻ്റെ എഗ്രിമെൻ്റ് വാങ്ങിക്കുവാൻ ചെന്ന സമയത്ത് ആയിരുന്നു നിവിൻ പ്രതിഫലം ഒന്നരക്കോടി രൂപ എന്ന് എഴുതിയത്. ഉടനെത്തന്നെ അനിൽ അത്ര പൈസ പറ്റില്ലെന്ന് പറഞ്ഞെങ്കിലും ശ്യാമപ്രസാദിന്റെ ഉറപ്പിൽ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി. ഡബ്ബിങ്ങ് സമയമായപ്പോൾ മുഴുവൻ പൈസയും തരാതെ ഡബ്ബ് ചെയ്യില്ലെന്ന് നിവിൻ പറഞ്ഞു.

ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചും പല പ്രശ്നങ്ങളും ഉണ്ടായി. സിനിമയുടെ ലൊക്കേഷനിൽ വച്ച് കോഴിക്കോട് ഒരു പരിപാടിക്ക് പോയി. തൃഷിക്ക് ഹോട്ടൽ മുറിയിൽ റൂമെടുത്തപ്പോൾ നിവിനും ഹോട്ടലിൽ തന്നെ റൂം വേണമെന്ന് പറഞ്ഞു. ഇത്തരത്തിൽ പല താരങ്ങളിൽ ഇന്നും നിർമ്മാതാക്കൾക്ക് ഒരുപാട് പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ടെന്ന് അനിൽ പറയുകയും ചെയ്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply