ലിപ് ലോക്ക് ചെയ്തത് സിനിമയുടെ ആവിശ്യം ആയിരുന്നു എന്ന് അനിഖ ! സണ്ണി ലിയോണും കഥയ്ക്ക് വേണ്ടിയാണു പല വിട്ടുവീഴ്‍ച ചെയ്യുന്നതെന്ന് വിമർശനം

മലയാളം, തമിഴ്, തെലുങ്ക് എന്നീ സിനിമാ മേഖലകളിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന നടിയാണ് ബേബി അനിഖ എന്നറിയപ്പെടുന്ന അനിഖ സുരേന്ദ്രൻ. കഥ തുടങ്ങുന്നു (2010), യെന്നൈ അറിന്താൽ (2015), വിശ്വാസം (2019) എന്നിവയിൽ താരം ശ്രദ്ധയേറിയ വേഷങ്ങൾ അഭിനയിച്ചു. ഒട്ടേറെ അവാർഡുകളും താരത്തിന് ലഭിച്ചിട്ടുണ്ട്. 2010-ൽ പുറത്തിറങ്ങിയ കഥ തുടങ്ങുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഖ ബാലതാരമായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന്, യെന്നൈ അറിന്താൽ, വിശ്വാസം, തുടങ്ങിയ തമിഴ് സിനിമകളിലും ക്വീൻ എന്ന വെബ് സീരീസിലും പ്രത്യക്ഷപ്പെട്ടു.

ആദ്യ ചിത്രമായ ഛോട്ടാ മുംബൈയിൽ (2007), ക്ലൈമാക്‌സിൽ കുറച്ച് നിമിഷങ്ങൾ മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു അംഗീകാരമില്ലാത്ത വേഷമായിരുന്നു താരത്തിന് ലഭിച്ചത്. ബാലതാരമായി സിനിമയിലേക്ക് ചുവട് വച്ച അനിഖ ഇന്ന് മുൻനിര നടിമാരെ ഒരാളായി മാറിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലും സജീവമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ് താരം. ആരാധകർക്ക് വേണ്ടി നടി പങ്കുവെക്കുന്ന ഫോട്ടോഷൂ ചിത്രങ്ങളും വീഡിയോസും എല്ലാം ഞൊടിയിടയിലാണ് വൈറലാകാറ്. അനിഖയുടെ പുറത്തിറങ്ങാൻ ഉള്ള പുതിയ ചിത്രമാണ് ഓ മൈ ഡാർലിംഗ്.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്. ചിത്രത്തിന്റെ ട്രെയിലർ കാണുമ്പോൾ തന്നെ അതിൽ ഒരു ലിപ്പ് ലോക്ക് രംഗമുള്ളതായി മനസിലാക്കാം. ഇതിനെക്കുറിച്ച് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ അനിഖ പറയുന്നുണ്ട്. ഓ മൈ ഡാർലിംഗ് ഒരു മുഴുനീള റൊമാന്റിക് ചിത്രം ആണ് എന്നും അതിൽ ചുംബനരംഗങ്ങൾ ഒഴിവാക്കാൻ ആകില്ല എന്നും സംവിധായകൻ തനിക് തിരക്കഥ വായിചു തരുമ്പോൾ അടുപ്പമുള്ള രംഗങ്ങളുടെ പ്രാധാന്യം വ്യക്തമാക്കിയിരുന്നു എന്നും അനിഖ പറയുന്നു.

എന്നാൽ കഥയ്ക്ക് ആവശ്യമുള്ളതുകൊണ്ട് മാത്രമാണ് താൻ ആ രംഗങ്ങൾ ചെയ്തത് എന്നും അതേസമയം അതിൽ ഒരു അശ്ലീലതയും ഇല്ല എന്നും സിനിമ കാണുമ്പോൾ പ്രേക്ഷകർക്ക് അത് ബോധ്യപ്പെടുമെന്നും അനിഖ കൂട്ടി ചേർത്തു. വിജയ് സേതുപതി നായകനായ എത്തുന്ന എന്ന ചിത്രത്തിലാണ് അനിഖ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മലയാളത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് 5 സുന്ദരികൾ എന്ന ചിത്രത്തിലൂടെ താരം സ്വന്തമാക്കിയിരുന്നു. 15 ൽ അധികം ചിത്രത്തിൽ അനിഖ ബാലതാരമായി എത്തിയിട്ടുണ്ട്. മലയാളത്തിൽ പുറത്തിറങ്ങിയ കപ്പേള എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പിൽ അനിഖയാണ് നായികയായി വേഷമിട്ടത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply