ഫാഷൻ എന്ന പേരിൽ യോജിക്കാത്ത വേഷം ധരിക്കില്ല – നിലപാട് വ്യക്തമാക്കി അനിഖ സുരേന്ദ്രൻ!

anikha surendhran about dress

ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നു വന്ന് തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങിയ താരമാണ് അനിഖ സുരേന്ദ്രൻ. പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത “കഥ തുടരുന്നു” എന്ന സിനിമയിലൂടെയാണ് അനിഖ ശ്രദ്ധേയമാവുന്നത്. “ബാവൂട്ടിയുടെ നാമത്തിൽ”, “അഞ്ചുസുന്ദരികൾ”, “നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി”, “ഭാസ്ക്കർ ദ റാസ്ക്കൽ”, “ദി ഗ്രേറ്റ് ഫാദർ”, “ജോണി ജോണി എസ് അപ്പ” തുടങ്ങി നിരവധി സിനിമകളിൽ ബേബി അനിഖ തിളങ്ങി.

“അഞ്ചു സുന്ദരികൾ എന്ന സിനിമയിലെ സേതുലക്ഷ്മി എന്ന കഥാപാത്രം അവതരിപ്പിച്ചതിന് 2013ൽ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന പുരസ്കാരവും നേടി അനിഖ. 2015ൽ തല അജിത്ത് നായകനായ “എന്നൈ അറിന്താൽ” എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച അനിഖ 2019ൽ “വിശ്വാസം” എന്ന സിനിമയിലും അജിത്തിനോടൊപ്പം അഭിനയിച്ചു. തമിഴ്നാട്ടിൽ “തലയുടെ മകൾ” എന്ന പേരിലാണ് അറിയപ്പെടുന്നത്.

രണ്ടു സിനിമകളിൽ നയൻ താരയുടെ മകൾ ആയി അഭിനയിച്ചതിനാൽ കുട്ടി നയൻതാര എന്നും താരത്തിനെ വിശേഷിപ്പിക്കാറുണ്ട്. 2018ൽ പുറത്തിറങ്ങിയ “ജോണി ജോണി എസ് അപ്പ” എന്ന സിനിമയ്ക്ക് ശേഷം തെലുങ്ക് സൂപ്പർതാരം നാഗാർജുനയോടൊപ്പം അഭിനയിക്കാനുള്ള അവസരമാണ് താരത്തിനെ തേടിയെത്തിയത്. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം പെട്ടെന്നു തന്നെ വൈറൽ ആവാറുണ്ട്.

“ഓ മൈ ഡാർലിംഗ്” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ നായിക ആയി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് അനിഖ. ചിത്രത്തിന്റെ റിലീസിന് മുമ്പ് തന്നെ ടീസറിലെ ലിപ്ലോക്ക് രംഗം ഏറെ വിവാദമായിരുന്നു. ഇപ്പോഴിതാ ഫാഷനെ കുറിച്ചും വസ്ത്രധാരണത്തെക്കുറിച്ചും അനിഖ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. ഫാഷന്റെ പേരിൽ എന്തും കാണിക്കാം എന്നുള്ള രീതി തനിക്ക് കഴിയില്ല എന്നു തുറന്നു പറയുകയാണ് അനിഖ.

വ്യക്തിപരമായി ശരീരം അധികം കാണിക്കുന്നത് ഇഷ്ടമല്ല എന്നും താരം തുറന്നു പറഞ്ഞു. ശരീരം കാണിച്ചാൽ എന്താണ് കുഴപ്പം എന്ന് ചിന്തിക്കുന്ന ആളുകളും തനിക്ക് ഇടയിൽ തന്നെയുണ്ട് എന്ന് തുറന്നു പറയുന്ന താരം ഫാഷന്റെ കാര്യത്തിൽ താൻ സേഫ് ആയിട്ടാണ് നിൽക്കാറുള്ളത് എന്ന് വ്യക്തമാക്കി. ഫാഷന്റെ പേരിൽ പരീക്ഷണങ്ങൾ നടത്താൻ തയ്യാറല്ല എന്നും താരം കൂട്ടിച്ചേർത്തു. ഫാഷൻ എന്ന പേരിൽ യോജിക്കാത്ത വസ്ത്രങ്ങൾ ധരിക്കാനും താല്പര്യമില്ലെന്നും കംഫർട്ടബിൾ ആയിട്ടുള്ള വസ്ത്രങ്ങളാണ് എപ്പോഴും ധരിക്കാറുള്ളത് എന്നും അനിഖ പങ്കുവെച്ചു.

ഫോട്ടോഷൂട്ടിൽ ആണെങ്കിൽ പോലും കംഫർട്ടബിൾ അല്ലെന്നു തോന്നിയാൽ അത് വേണ്ടെന്ന് വെക്കും. എന്നാൽ താൻ ചിന്തിക്കുന്നതു പോലെ മറ്റൊരാൾ ചിന്തിക്കണം എന്നും കരുതാറില്ലെന്നും താരം കൂട്ടിച്ചേർത്തു. മറ്റുള്ളവരുടെ ഫാഷനെ കളിയാക്കുന്നതും ശരിയല്ല. എനിക്ക് ശരീരം അധികം കാണിക്കാൻ ഇഷ്ടമല്ല `എന്നത് തന്റെ മാത്രം വ്യക്തിപരമായിട്ടുള്ള ചോയ്സ് ആണ്. അതിന് കംഫർട്ട് അല്ലാതെ മറ്റു പ്രത്യേക കാരണങ്ങൾ ഒന്നുമില്ല. ചിലർക്ക് അവരുടെ ശരീരം നല്ലതാണ്, സ്കിൻ കാണിക്കാൻ താല്പര്യം ഉണ്ട് എന്നുണ്ടെങ്കിൽ പിന്നെ എന്തുകൊണ്ട് കാണിച്ചു കൂടാ എന്ന് ചിന്തിക്കുന്നവർ ഉണ്ട്. അതും നല്ല കാര്യം തന്നെയാണെന്നും ബോഡി പോസിറ്റിവിറ്റിയെ നമ്മൾ പിന്തുണയ്‌ക്കേണ്ടത് ഉണ്ട് എന്നും താരം കൂട്ടിച്ചേർത്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply