“ലിപ്ലോക്ക്” രംഗം പ്രേക്ഷകർക്ക് അംഗീകരിക്കാൻ കഴിയാത്തതിന്റെ കാരണം ഇതാണ് – തുറന്നു പറഞ്ഞ് അനിഖ !

ബാലതാരമായി മലയാള സിനിമയിലെത്തി മലയാളം, തമിഴ് തുടങ്ങിയ തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ മനം കവർന്ന താരസുന്ദരി ആണ് അനിഖ സുരേന്ദ്രൻ. ഇപ്പോൾ ഇതാ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിലെ ചുംബന രംഗത്തിനെ കുറിച്ച് തുറന്നു പറയുകയാണ് താരം. “ഓ മൈ ഡാർലിങ്” എന്ന ഏറ്റവും പുതിയ ചിത്രത്തിലൂടെയാണ് അനിഖ നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. യുവതാരം മെൽവിൻ നായകനാകുന്ന ചിത്രം ഇതിനോടകം ചർച്ചകളിൽ ഇടംപിടിച്ചു കഴിഞ്ഞു.

ഫെബ്രുവരി 24ന് ആണ് ചിത്രം തിയേറ്ററിൽ എത്തുന്നത്. സിനിമയുടെ ട്രെയിലറിന് എല്ലാം മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. ട്രെയിലർ ഇതിനോടകം വൈറലായി കഴിഞ്ഞു. ട്രെയിലറിൽ അനിഖയുടെ ലിപ്ലോക് രംഗം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. ഇപ്പോൾ ഇതാ ലിപ്ലോക്ക് രംഗത്തെക്കുറിച്ച് ഉയർന്നു വന്ന ചർച്ചകളെക്കുറിച്ചും തുടർന്നുണ്ടായ വിവാദങ്ങളോട് പ്രതികരിക്കുകയാണ് അനിഖ.

അനിഖയുടെ ലിപ്ലോക്ക് രംഗം അംഗീകരിക്കാൻ കഴിയാത്ത പ്രേക്ഷകരെ കുറിച്ച് താരം പറയുന്നത് ഇങ്ങനെയാണ്. മലയാളത്തിലും തമിഴിലും അനിഖയെ വളരെ ചെറുപ്പം മുതൽ കാണാൻ തുടങ്ങിയവരാണ് പ്രേക്ഷകർ. അതുകൊണ്ടായിരിക്കും ഇത്തരം രംഗങ്ങളിൽ അഭിനയിച്ചപ്പോൾ അവർക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ട് ആകുന്നത് എന്ന് താരം വെളിപ്പെടുത്തി. അവരുടെ മനസ്സിൽ ഇന്നും സ്വന്തം വീട്ടിലെ ഒരു ചെറിയ കുട്ടിയെ പോലെയാണ് അനിഖയെ കണക്കാക്കുന്നത്.

അതു കൊണ്ടു തന്നെ അവർക്ക് അത് പെട്ടെന്ന് അംഗീകരിക്കാൻ കഴിയില്ല, എന്ന് താരം തുറന്നു പറയുന്നു. മുമ്പ് ചെയ്ത കഥാപാത്രങ്ങളോടുള്ള കണക്ഷൻ കാരണമാണ് അവർക്ക് അത് അംഗീകരിക്കാൻ പറ്റാതെ വരുന്നത് എന്ന് തോന്നുന്നതായി അനിഖ തുറന്നു പറയുന്നു. കഥയ്ക്ക് ആവശ്യമായതു കൊണ്ട് കഥാപാത്രത്തിന് വേണ്ടിയാണ് ആ രംഗം ചെയ്തത് എന്നും സിനിമ കാണുമ്പോൾ പ്രേക്ഷകർക്ക് അത് മനസ്സിലാകുമെന്നും താരം തുറന്നു പറഞ്ഞു.

മെൽവിനും അനിഖയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ ജോണി ആന്റണി, ലെന, മഞ്ജു പിള്ള തുടങ്ങിയ വലിയ താരനില തന്നെയുണ്ട്. ആൽഫ്രഡ്‌ ഡി സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ എഴുതിയത് ജിനീഷ് കെ ജോയ് ആണ്. ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നു വന്ന് തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങിയ താരമാണ് അനിഖ സുരേന്ദ്രൻ. പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത “കഥ തുടരുന്നു” എന്ന സിനിമയിലൂടെയാണ് അനിഖ ശ്രദ്ധേയമാവുന്നത്.

“ബാവൂട്ടിയുടെ നാമത്തിൽ”, “അഞ്ചുസുന്ദരികൾ”, “നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി”, “ഭാസ്ക്കർ ദ റാസ്ക്കൽ”, “ദി ഗ്രേറ്റ് ഫാദർ”, “ജോണി ജോണി എസ് അപ്പ” തുടങ്ങി നിരവധി സിനിമകളിൽ ബേബി അനിഖ തിളങ്ങി. “അഞ്ചു സുന്ദരികൾ എന്ന സിനിമയിലെ സേതുലക്ഷ്മി എന്ന കഥാപാത്രം അവതരിപ്പിച്ചതിന് 2013ൽ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന പുരസ്കാരവും നേടി അനിഖ. 2015ൽ തല അജിത്ത് നായകനായ “എന്നൈ അറിന്താൽ” എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച അനിഖ 2019ൽ “വിശ്വാസം” എന്ന സിനിമയിലും അജിത്തിനോടൊപ്പം അഭിനയിച്ചു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply