ഞാൻ ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് അച്ഛനും അമ്മയും വിചാരിച്ചിരുന്നു ! ഞാൻ ബൈസെക്ഷ്വൽ ആണ് എന്ന് കാതൽ താരം അനഘ രവി

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ജിയോ ബേബി സംവിധാനം ചെയ്ത കാതൽ എന്ന ചിത്രം വലിയതോതിൽ തന്നെ ശ്രദ്ധ നേടിയതായിരുന്നു. വ്യത്യസ്തമായ ഒരു പ്രമേയം പറയുന്ന ഈ ചിത്രത്തിൽ മമ്മൂട്ടി ജ്യോതിക എന്നിവർ പ്രധാന വേഷത്തിൽ എത്തിയതും ശ്രദ്ധ നേടിയിരുന്നു. ഒരുപാട് കാലങ്ങൾക്ക് ശേഷം ജ്യോതിക മലയാള സിനിമയിലേക്ക് തിരിച്ചു വരുന്ന ഒരു ചിത്രം കൂടിയാണ് കാതൽ. മമ്മൂട്ടിയുടെ ധീരമായ ഒരു തിരഞ്ഞെടുപ്പാണ് കാതൽ എന്ന് ഇതിനോടകം തന്നെ പലരും പറഞ്ഞിരുന്നു. ചിത്രത്തിൽ വളരെ പ്രധാനപെട്ട ഒരു വേഷത്തിൽ എത്തുന്ന വ്യക്തിയാണ് അനഘ രവി

താനൊരു ബൈ സെക്ഷ്വൽ ആണ് എന്ന് തുറന്നു പറഞ്ഞ വ്യക്തി കൂടിയാണ് അനഘ. എന്റെ സെക്ഷ്വാലിറ്റി തുറന്നു പറയേണ്ട ഒരു ആവശ്യവും എനിക്കില്ല. അത് എന്റെ കാര്യമാണ് എങ്കിലും ഞാനത് തുറന്നു പറഞ്ഞത് അത് തുറന്നു പറയാൻ കഴിയാത്ത ആളുകൾക്ക് ഒരു സപ്പോർട്ട് എന്ന നിലയിലാണ്. എന്റെ അച്ഛനും അമ്മയ്ക്കും അറിയാത്ത കാര്യമായിരുന്നു അത്. അറിഞ്ഞപ്പോൾ പ്രകൃതിവിരുദ്ധമാണ് എന്ന നിലയിലായിരുന്നു അവരുടെ റിയാക്ഷൻ. അവരെ ഒന്ന് ബോധ്യപ്പെടുത്തി എടുക്കാൻ രണ്ടുമൂന്നു വർഷം എടുത്തു എന്നും അനഘ പറഞ്ഞു.

പഴയ കാലം പോലെ അല്ല ഇന്ന്. മനുഷ്യർ എല്ലാ മനുഷ്യരെയും അംഗീകരിക്കുകയും പരസ്പര ബഹുമാനം നിലനിർത്തി കൊണ്ടുപോകുവാനും ശ്രമിക്കുന്നുണ്ട്. അല്ലാത്ത പക്ഷം നാളെ നമുക് ഇത് പോലെ ഒരു അവസ്ഥ വന്നാൽ ആരും കൂടെ ഉണ്ടാകില്ല എന്ന തിരിച്ചറിവ് കൂടെയാണ് ഉണ്ടാകുന്നത്

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply