ബിഗ് ബോസ് വീട്ടിൽ നിന്നും അപ്രതീക്ഷിത വിടവാങ്ങൽ വിശ്വസിക്കാനാകാതെ പ്രേക്ഷകരും മത്സരാർത്ഥികളും !

ബിഗ് ബോസ് സീസൺ 5 മാർച്ച് 26ന് 18 മത്സരാർത്ഥികളുമായി തുടക്കമിട്ടു. വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ബിഗ് ബോസ് സീസൺ ഫൈവിനെ വരവേറ്റത്. സീസൺ ഫൈവിൽ കൂടുതലും സ്ത്രീകളാണ്. 13 സ്ത്രീകളും ഏഴു പുരുഷന്മാരും ആണ് ഉള്ളത്. ബിഗ് ബോസ് സീസൺ ഫൈവ് 5 ലെ ഏറ്റവും പ്രായം കുറഞ്ഞ മികച്ച മത്സരാർത്ഥി ആയിരുന്നു എയ്ഞ്ചലീന. എയ്ഞ്ചലീന ഒരു സിനിമാ നടി കൂടിയാണ്. നല്ല സമയം എന്ന സിനിമയിലൂടെയാണ് താരത്തിനെ മലയാളികൾ ശ്രദ്ധിക്കാൻ തുടങ്ങിയത്.

വിഷുദിനത്തിൽ മോഹൻലാൽ വന്ന എപ്പിസോഡിൽ മത്സരാർത്ഥികൾ പല പരിപാടികളും അവതരിപ്പിച്ചിരുന്നു. അതിൽ എയ്ഞ്ചലീനയും വിഷ്ണുവും ചേർന്ന് അവതരിപ്പിച്ച ഡാൻസ് പ്രോഗ്രാം വളരെ മികച്ച അഭിപ്രായം നേടുകയും വൈറൽ ആവുകയും ചെയ്തിരുന്നു. ലാലേട്ടനും മികച്ച അഭിപ്രായം പറയുകയും ചെയ്തിരുന്നു. മൂന്നാഴ്ച പിന്നിട്ട് നിൽക്കുകയാണ് ബിഗ് ബോസ് സീസൺ ഫൈവ്. ബിഗ് ബോസ് സീസൺ ഫൈവ് മികച്ച രീതിയിൽ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്.

ആദ്യത്തെ എലിമിനേഷൻ ആണ് ഇപ്പോൾ നടന്നിരിക്കുന്നത്. നോമിനേഷനിൽ റെനീഷ, റിനോഷ്, ഗോപിക, മിഥുൻ, എയ്ഞ്ചലിൻ, ലച്ചു, വിഷ്ണു തുടങ്ങിയവരാണ് ഉള്ളത്. ബിഗ് ബോസ് സീസൺ ഫൈവിലെ ആദ്യത്തെ എലിമിനേഷനിൽ എയ്ഞ്ചലീന ആണ് പുറത്താക്കപ്പെട്ടിരിക്കുന്നത്. എലിമിനേഷൻ പ്രക്രിയ നടക്കുന്നതിനിടെ മോഹൻലാൽ ആദ്യമായി ഷോയിൽ നിന്നും പുറത്താക്കപ്പെട്ടത് എയ്ഞ്ചലീനയാണെന്ന് പറഞ്ഞപ്പോൾ വീട്ടിലെ മറ്റ് മത്സരാർത്ഥികളും അതുപോലെത്തന്നെ പ്രേക്ഷകരും ഒന്ന് ഞെട്ടി.

അവിടെ നിന്നും കരയുകയായിരുന്നു എയ്ഞ്ചലീന. എന്നാൽ പിന്നീട് ബിഗ് ബോസ് ഹൗസിലെ എല്ലാവരോടും യാത്ര പറഞ്ഞുകൊണ്ട് പുറത്തേക്ക് പോവുകയായിരുന്നു. ക്യാപ്റ്റൻ ബാൻഡ് കൈമാറുന്നതിനിടെയുള്ള സാഗറും അഖിൽമാരാരും തമ്മിലുള്ള പ്രശ്നങ്ങൾ കാരണവും അതുപോലെ തന്നെ ഉദ്ഘാടന ആഴ്ചയായിരുന്നതുകൊണ്ടും കഴിഞ്ഞ രണ്ട് വീക്കുകളിൽ എവിക്ഷൻ ഒന്നും നടന്നിരുന്നില്ല. എയ്ഞ്ചലീനയെ ആദ്യം പ്രേക്ഷകർക്കൊന്നും അത്ര ഇഷ്ടമായില്ലെങ്കിലും പിന്നീട് പ്രിയപ്പെട്ട കണ്ടെസ്റ്റന്റായി മാറിയിരുന്നു.

എന്നാൽ എയ്ഞ്ചലീന എവിക്റ്റഡായി പോയി. ഭൂരിപക്ഷം പ്രേക്ഷകരും പറയുന്നത് ജെനുവിൻ ആയിട്ടുള്ള മത്സരാർത്ഥിയായിരുന്നു എയ്ഞ്ചലിൻ എന്നാണ്. എയ്ഞ്ചലിൻ അഭിനയിച്ച ഒമർ ലുലുവിൻ്റെ നല്ല സമയം എന്ന ചിത്രത്തിൻ്റെ റിവ്യൂവിൽ ലഹരി ഉപയോഗത്തെ കുറിച്ച് പറഞ്ഞ ചില വാക്കുകളിലൂടെയാണ് താരത്തെ പ്രേക്ഷകർ കൂടുതലും ശ്രദ്ധിച്ചത്. താരം പറയുന്നത് താൻ ഒരിക്കലും മാരകമായ മയക്കുമരുന്ന്‌ ഉപയോഗത്തെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും അത് സാധാരണയായി ഉപയോഗിക്കുന്നവർ ഉപയോഗിക്കട്ടെ എന്ന് മാത്രമുള്ള അർത്ഥത്തിലാണ് പറഞ്ഞതെന്നും പറഞ്ഞു. ഈ വിവാദം താരത്തിന് വളരെയേറെ ഗുണം ചെയ്യുകയും ചെയ്തു. അങ്ങനെയാണ് താരം ബിഗ്ബോസിൽ എത്തിയതും പ്രേക്ഷകർക്ക് ഒക്കെ പ്രിയപ്പെട്ട മത്സരാർത്ഥിയായി മാറുകയും ചെയ്തത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply