ഇങ്ങനെയും ആളുകൾ സുഖം കണ്ടെത്തുമെന്ന് അറിയില്ലാരുന്നു -തന്നെ വിളിച്ചപ്പോൾ തിരഞ്ഞു നോക്കി, കണ്ട കാഴ്ച അയാൾ പുറത്ത് എടുത്തു അങ്ങനെ ചെയ്യുന്നതാണ് -തുറന്നു പറഞ്ഞു അനശ്വര രാജൻ

മലയാളി പ്രേക്ഷകർക്കിടയിൽ വളരെയധികം സുപരിചിതയായ താരമാണ് അനശ്വര രാജൻ. ബാലതാരമായാണ് താരം സിനിമ മേഖലയിലേക്ക് എത്തുന്നത്. മഞ്ജു വാര്യർ നായികയായ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുന്നത്. പിന്നീട് തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ മനോഹരമായ ഒരു കഥാപാത്രത്തെ അവിസ്മരണീയമാക്കിയത് അനശ്വര തന്നെയാണ്.

തുടർന്ന് സൂപ്പർ ശരണ്യ എന്ന ചിത്രത്തിലൂടെ ഒരു സൂപ്പർസ്റ്റാർ പരിവേഷം തന്നെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് അനശ്വര രാജൻ അടുത്ത സമയത്ത് അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങൾ ആണ്. മോശമനുഭവം തനിക്ക് ഉണ്ടായ ഒരു സാഹചര്യത്തെ കുറിച്ചാണ് താരം പറയുന്നത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.. ” അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു ഈ സംഭവം. അധികം ആളുകൾ ഒന്നും ബസ്സിൽ ഉണ്ടായിരുന്നില്ല. ഞാൻ ഒരു ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു. അതിനിടയിൽ ഏതോ ഒരാൾ പുറകിൽ വന്നിരുന്നു. തന്നെ പതിയെ വിളിക്കാൻ തുടങ്ങി. അപ്പുറത്ത് തന്നെ അറിയുന്ന ഒരു ചേച്ചി ഇരിപ്പുണ്ട്. തന്നെയാണ് അയാൾ വിളിക്കുന്നതെന്ന് പോലും അറിയില്ലായിരുന്നു.

തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് അയാൾ സ്വ,യം,ഭോ,ഗം ചെയ്യുന്നതാണ്. അന്ന് എന്താണ് അയാൾ ചെയ്യുന്നതെന്ന് പോലുംഎനിക്ക് അറിയില്ലാരുന്നു. ഗുഡ് ടച്ചും ബാഡ് ടച്ചും അതിനു മുൻപ് എന്താണെന്ന് എനിക്ക് പറഞ്ഞു തന്നിട്ടുണ്ടായിരുന്നു. എന്നാൽ ഇതെന്താണെന്ന് എനിക്കറിയില്ല. ഇങ്ങനെയൊക്കെ ആളുകൾ സുഖം കണ്ടെത്തുമെന്നോ ആളുകൾ ഇങ്ങനെ ചെയ്യുമെന്നോ ഞാൻ കരുതിയിരുന്നില്ല.

ഞാൻ ഇക്കാര്യം അപ്പുറത്തുള്ള ചേച്ചിയോട് പറഞ്ഞു. ചേച്ചി എഴുന്നേറ്റപ്പോഴേക്കും അയാൾ പോയി. എന്തോ പോലെയാണ് എനിക്ക് ഇപ്പോഴും അത് ആലോചിക്കുമ്പോൾ തോന്നുന്നത്. അന്ന് ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുകയാണ്. ഒരു കുട്ടിയുടെ അടുത്ത് ഇങ്ങനെ ചെയ്താൽ അയാൾക്ക് ഒരു കുടുംബം ഉണ്ടെങ്കിൽ ആ വീട്ടിലുള്ളവരുടെ അവസ്ഥ എന്തായിരിക്കും. അയാളുടെ ചുറ്റുപാടുമുള്ള കുട്ടികളുടെ അവസ്ഥ എന്തായിരിക്കും. ആ കാര്യം തന്നിൽ വല്ലാത്തൊരു അസ്വസ്ഥത ഉണ്ടാക്കി. അത് ഓർക്കുമ്പോൾ തന്നെ എനിക്ക് പേടിയാണ്.

വലുതായി കഴിഞ്ഞപ്പോൾ അങ്ങനെയുള്ള അനുഭവമുണ്ടായിട്ടില്ല. ഇപ്പോൾ തിരിച്ചറിവായല്ലോ അതുകൊണ്ടുതന്നെ നല്ല അടി കൊടുക്കും ഇങ്ങനെയാണ് അനശ്വര അഭിമുഖത്തിൽ പറയുന്നത്. അനശ്വരയുടെ ഈ തുറന്നുപറച്ചിൽ എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. പലതാരങ്ങളും ഇത്തരം കാര്യങ്ങളെക്കുറിച്ച് തുറന്നു പറയാൻ ധൈര്യപ്പെടാറില്ല. എന്നാൽ താരം തുറന്നു പറഞ്ഞ ധൈര്യം സമ്മതിച്ചു തന്നിരിക്കുന്നുവെന്ന് ചിലർ പറയുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply