ഒരു വശം പാരലൈസ്ഡ് ആയപോലെ -ഒന്ന് ചിരിക്കാനും ഒരു കണ്ണ് അടക്കാൻ കഴിയാതെ പ്രിയ താരം മിഥുൻ ആശുപത്രിയിൽ- പ്രാർത്ഥനയോടെ ആരാധകർ

mithun ramesh health condition

സിനിമ നടനും ടെലിവിഷൻ അവതാരകനുമായ മിഥുൻ രമേഷിനെ മലയാളികൾക്ക് എല്ലാം തന്നെ സുപരിചിതമാണ്. ഫ്ലവേഴ്സ് ചാനലിലെ കോമഡി ഉത്സവത്തിൻ്റെ അവതാരകനായ മിഥുൻ മലയാളി പ്രേക്ഷകരുടെ ശ്രദ്ധയാർജ്ജിച്ചു കൊണ്ട് തന്നെ അവരുടെ കുടുംബത്തിലെ ഒരു അംഗമായി മാറി. മിഥുനും ഭാര്യയും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഭാര്യ ലക്ഷ്മിയും മിഥുനും ചേർന്ന് ഒരുപാട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട് ഇതൊക്കെ തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്.

ഇവരുടെ വീഡിയോകളൊക്കെ തന്നെ വളരെ വേഗം ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത് മിഥുൻ രമേശ് ആശുപത്രിയിൽ ചികിത്സയിലാണ് എന്ന വാർത്തയാണ്. മിഥുൻ തന്നെയാണ് തനിക്ക് സുഖമില്ല എന്ന വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. മിഥുൻ രമേഷിന് ബെൽസ് പാൾസി എന്ന രോഗമാണ്. അദ്ദേഹം തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

അദ്ദേഹത്തിന് ചിരിക്കാനോ അതുപോലെ തന്നെ കണ്ണ് അടയ്ക്കാനോ പറ്റുന്നില്ല. പാർഷ്യൽ പരാലിസിസ് എന്ന അവസ്ഥയിലാണ് ഇപ്പോൾ അദ്ദേഹം ഉള്ളത്. ഈയൊരു അസുഖം ജസ്റ്റിൻ ബീബറിന് വന്നിട്ടുണ്ട്. മുഖത്തിൻ്റെ ഒരു സൈഡ് അനക്കാൻ പറ്റുന്നില്ലെന്നും മിഥുൻ പറയുന്നുണ്ട്. ബെൽസ് പാൾസി എന്ന രോഗാവസ്ഥ വരുമ്പോൾ മുഖത്ത് നാഡി തളർച്ച വരുന്നു. ഈ രോഗത്തിന് പ്രധാന ചികിത്സ ഫിസിയോതെറാപ്പി തന്നെയാണ്.

ഇത്തരം രോഗങ്ങൾക്ക് ഫിസിയോതെറാപ്പി വൈകി കഴിഞ്ഞാൽ ശരിയായ രീതിയിലുള്ള ചികിത്സ ഇല്ലാതാവുകയും അത് നാഡികളെ ബാധിക്കുകയും ചെയ്യും എന്നാണ് വിദഗ്ധർ പറയുന്നത്. ഇത്തരം രോഗങ്ങൾ കൃത്യസമയത്ത് തന്നെ കണ്ടുപിടിക്കുകയും അതിനുള്ള ഫിസിയോതെറാപ്പി പെട്ടെന്ന് നൽകുകയും ചെയ്യേണ്ടതാണ്. ഈ രോഗം ബാധിച്ചു കഴിഞ്ഞാൽ മുഖത്തിൻ്റെ ഒരു ഭാഗം ഒരു വശത്തേക്ക് കോടി പോവുകയും ചെയ്യും.

കോടിപ്പോയ ഭാഗത്തെ കണ്ണ് അടയ്ക്കുന്നതിന് ബുദ്ധിമുട്ടുണ്ടാവുകയും ചിരിക്കാനും കഴിയില്ല. ബെൽസ് പാൾസി ഉണ്ടാവാനുള്ള ചില കാരണങ്ങൾ ചെവിയിലും കണ്ണിലും മൂക്കിലും ഒക്കെ ഉണ്ടാകുന്ന അണുബാധ കൊണ്ടോ സൈറ്റോ മെഗാലോ വൈറസ്, ഹെർപ്പസ് സോസ്റ്റർ,എസ് സറ്റീൻ ബാർ ബാർ വൈറസ്, റൂബെല്ല, നെർപ്പസ് സിംബ്ലക്സ്, ഇൻഫ്ലുവൻസ ബി തുടങ്ങിയ വൈറസുകളുടെ അറ്റാക്ക് കാരണവും ഈ രോഗാവസ്ഥ ഉണ്ടാകും.

ഈ രോഗം ടെസ്റ്റുകൾ മുഖേന നിർണയം ചെയ്യാൻ വിഷമമാണ്. നിരന്തരമായ നിരീക്ഷണങ്ങൾ കൊണ്ടാണ് ഡോക്ടർമാർക്ക് ഈ രോഗാവസ്ഥ സ്ഥിരീകരിക്കാൻ കഴിയുന്നത്. ഡോക്ടർമാർ പല കാര്യങ്ങളും ചെയ്യുവാൻ പറഞ്ഞുകൊണ്ടാണ് മുഖത്തെ പേശികളുടെ പ്രവർത്തനക്ഷമത മനസ്സിലാക്കുന്നത്. ഈ രോഗാവസ്ഥ സ്കാനിങ് വഴിയും കണ്ടെത്താം. മിഥുൻ്റെ ഭാര്യ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോയിലൂടെ മിഥുനു വേണ്ടി പ്രാർത്ഥിക്കാൻ ആരാധകരോട് പറയുന്നുണ്ട്. മിഥുൻ്റെ അസുഖം ഭേദമാകാൻ ആരാധകരുടെ പ്രാർത്ഥന കൂടെയുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply