കുട്ടിമണി എന്റെ മകൾ ആണ്..വൈകാതെ നീ അറിയും – അനിയത്തിയോട് റിമി ടോമി പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു!

മലയാളികളെ ഒരുപാട് പൊട്ടിച്ചിരിപ്പിക്കുന്ന ഗായികയും അവതാരികയും ആണ് റിമി ടോമി. കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ റിമി ടോമിയുടെ ആരാധകരാണ്. ഇപ്പോഴിതാ കുടുംബത്തോടൊപ്പം സായാഹ്ന നിമിഷങ്ങൾ പങ്കിടുന്ന റിമിയുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്. വൈകുന്നേരത്തെ കാപ്പി എന്ന് കുറിച്ചുകൊണ്ട് റിമി പങ്കുവെച്ച വീഡിയോയിൽ എറണാകുളത്തുള്ള താരത്തിന്റെ വീട്ടിലെ ടെറസിൽ കുടുംബാംഗങ്ങൾ എല്ലാവരും ഒന്നിച്ചു സമയം ചെലവഴിക്കുന്നതിന്റെ നിമിഷങ്ങളാണ് കാണിക്കുന്നത്.

വീഡിയോയിൽ റിമിയുടെ അമ്മ റാണി, സഹോദരി റീനു ഇവരുടെ മക്കളായ കുട്ടാപ്പി, കുട്ടിമണി എന്നിവരാണുള്ളത്. ടെറസിൽ എല്ലാവരും കൂടി ഒത്തുചേർന്ന് ഒരുപാട് വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട് എന്ന് റിമി പറയുന്നു. അമ്മ റാണിയുമായുള്ള റിമിയുടെ സൗഹൃദ സംഭാഷണങ്ങൾ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നു. ‘അമ്മ അണിഞ്ഞ ചുരിദാർ കണ്ട് അത് തന്റേതാണോ എന്ന് റിമി ചോദിക്കുന്നു. എന്നാൽ നിന്റെ ചുരിദാറിൽ എന്റെ കൈ പോലും കേറൂല എന്ന് ‘അമ്മ രസകരമായി പറയുന്നു.

പാട്ടും നൃത്തവും വർത്തമാനവുമായി ഒരുപാട് രസകരമായ നിമിഷങ്ങളാണ് വീഡിയോയിൽ കാണിക്കുന്നത്. സഹോദരിയുടെ മകൾ കുട്ടിമണി അമ്മ എന്നാണ് തന്നെ വിളിക്കുന്നത് എന്ന് റിമി വീഡിയോയിൽ പറയുന്നു. കുട്ടിമണി എന്റെ മകൾ ആണെന്ന് നിനക്ക് അറിയാമോ, വൈകാതെ നീ അത് അറിയും എന്ന് റിമി തമാശ രൂപേണ തന്റെ അനിയത്തിയോട് പറയുന്നുണ്ട്. കുട്ടിമണിയെ നെഞ്ചോട് ചേർത്ത് താലോലിക്കുന്ന റിമയുടെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

റിമിയുടെ ഏറ്റവും പുതിയ വീഡിയോ ഇതിനോടകം ട്രെൻഡിങ്ങിലും ഇടംപിടിച്ചു കഴിഞ്ഞു. വേദികളെ ഇളക്കിമറിക്കുന്ന റിമി ടോമിക്ക് ആരാധകർ ഏറെയാണ്. സ്റ്റേജിൽ മൈക്കിനു മുന്നിൽ അനങ്ങാതെ പാട്ടു പാടുന്ന ഗായകരെ കണ്ടിരുന്ന മലയാളികൾക്ക് മുൻപിൽ വേദികളിൽ ഓടി നടന്നു ഡാൻസ് കളിച്ചു കൊണ്ടു പാട്ടു പാടി ഒരു ഗായികയ്ക്ക് പെർഫോമർ കൂടി ആകാം എന്ന് തെളിയിച്ച ഒരു താരമാണ് റിമി ടോമി. ശരീരത്തിന്റെ അമിതവണ്ണം പോലും വകവെക്കാതെ വേദികളെ ഇളക്കി മറച്ച റിമിയുടെ എത്രയേറെ പ്രകടനങ്ങളാണ് മലയാളികൾ കണ്ടിരിക്കുന്നത്.

ചുരുണ്ട മുടിയും വലിയ വട്ട പൊട്ടും തൊട്ടുള്ള ശാലീന സുന്ദരിയായ റിമി ടോമിയിൽ നിന്നും ഗംഭീര മേക്കോവർ നടത്തി അമിതവണ്ണം കുറച്ച് ഇന്നു കാണുന്ന സുന്ദരിയിലേക്കുള്ള റിമിയുടെ യാത്ര മലയാളികൾ കണ്ടിട്ടുള്ളതാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായിട്ടുള്ള താരം പലപ്പോഴും തന്റെ വർക്കൗട്ട് വീഡിയോകൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. റിമി പങ്കു വെക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ വീഡിയോകളും എല്ലാം നിമിഷനേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്.

സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ള താരം കുടുംബ വിശേഷങ്ങളും യാത്രകളുടെ വിശേഷങ്ങളും മറ്റുമെല്ലാം ആരാധകരുമായി ഇതിലൂടെ പങ്കുവയ്ക്കാറുണ്ട്. “മീശമാധവൻ” എന്ന ലാൽ ജോസ് ചിത്രത്തിലെ “ചിങ്ങമാസം വന്നു ചേർന്നാൽ” എന്ന എക്കാലത്തെയും സൂപ്പർഹിറ്റ് ഗാനമാലപിച്ചു കൊണ്ടായിരുന്നു റിമി ടോമി പിന്നണിഗാനരംഗത്തേക്ക് എത്തുന്നത്. പിന്നീടങ്ങോട്ട് ഗായിക, അവതാരക, നടി തുടങ്ങി പല മേഖലയിലും റിമി തിളങ്ങി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply