നടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് ദിലീപിനെ മുകേഷ് വിളിച്ചത് 60 തവണ – ഇതിനു പിന്നാലെ മുകേഷ് മറുപടി പറഞ്ഞത് ഇതായിരുന്നു

mukesh and dileep

മലയാളസിനിമയെ ഒന്നടങ്കം ഇളക്കിമറിച്ച സംഭവമായിരുന്നു നടി ആക്രമിക്കപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് പ്രശസ്ത നടൻ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടനുബന്ധിച്ച് തന്നെ കുറച്ചുനാളുകൾ ദിലീപിന് ജയിൽവാസം അനുഭവിക്കേണ്ടിവന്നു. ഒടുവിൽ ദിലീപ് ജാമ്യത്തിൽ ഇറങ്ങുകയും ചെയ്തു. എന്നാൽ ഇപ്പോഴും കേസ് കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. അക്രമിക്കപ്പെട്ട നടിയും ദിലീപും മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ഈയൊരു സംഭവം നടന്നത്.

ഈ സംഭവത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും പല താരങ്ങളും നിന്നിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടു കൊണ്ട് മുകേഷിനെയും ദിലീപിനെയും ചേർത്ത് പല റൂമറുകൾ വന്നിരുന്നു. ഈ കേസിനെ ആസ്പദമാക്കി മലയാള സിനിമാ മേഖലയിലെ പല പ്രമുഖരെയും ചോദ്യം ചെയ്യുകയും മൊഴിയെടുക്കുകയും ചെയ്തിരുന്നു. എന്നാൽ അവരൊക്കെ പിന്നീട് മൊഴി മാറ്റി പറയുകയും ചെയ്തു. ഇത് കേസിൻ്റെ ഗതിയെ തന്നെ ബാധിച്ചിട്ടുണ്ടായിരുന്നു.

ദിലീപിനെ മുകേഷ് 60 തവണ ഫോൺ വിളിച്ചു എന്നുള്ള ഒരു വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ ചർച്ചയായി കൊണ്ടിരിക്കുന്നത് കൊണ്ടിരിക്കുന്നത്. എന്നാൽ നടൻ മുകേഷ് ഈ സംഭവം എന്താണെന്ന് ഇപ്പോൾ വിശദീകരിച്ചിരിക്കുകയാണ്.ഈ വാർത്ത വന്നത് ഒരു സായാഹ്ന പത്രത്തിൽ ആയിരുന്നു. ആ വാർത്തയിൽ കാര്യമായിട്ട് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഒരാളെ 60 പ്രാവശ്യം എന്തിന് വിളിക്കണം. വെറുതെ ഹല്ലോ പറഞ്ഞു കട്ട് ചെയ്യാൻ പറ്റില്ലല്ലോ.

ഈ വാർത്ത മുതലെടുത്തുകൊണ്ട് മുകേഷിനെ പലരും പല രീതിയിൽ ടോർച്ചർ ചെയ്തിട്ടുണ്ട്. കൂടാതെ ഈ വാർത്ത ഉപയോഗിച്ചുകൊണ്ട് തന്നെ പലരും രാഷ്ട്രീയ മുതലെടുപ്പും നടത്തി. ഈ വാർത്ത വന്നതോടുകൂടി മുകേഷ് വളരെയേറെ മാനസികമായി തളർന്നിരുന്നു. കുറച്ചുകാലങ്ങൾക്ക് ശേഷമാണ് ആ പത്രത്തിൻ്റെ എഡിറ്റർ മുകേഷിൻ്റെ സുഹൃത്തിന് അറിയുന്ന വ്യക്തിയാണ് എന്ന് മനസ്സിലാക്കിയത്. അപ്പോൾ തന്നെ മുകേഷ് സുഹൃത്തിനോട് അവരുമായി ബന്ധപ്പെട്ട് എവിടെ നിന്നാണ് ഇത്തരം വാർത്ത കിട്ടിയത് എന്ന് അന്വേഷിക്കാൻ പറഞ്ഞു.

ഫോൺ സ്പീക്കറിൽ ഇട്ടിട്ടായിരുന്നു അവർ സംസാരിച്ചത് അപ്പോഴാണ് പത്രത്തിൻ്റെ എഡിറ്റർ പ്രതികാരം തീർത്തതാണെന്ന് മനസ്സിലായത്. ആ പത്രത്തിൻ്റെ എഡിറ്റർ മുകേഷിനെ അദ്ദേഹത്തിൻ്റെ മകൻ്റെ വിവാഹത്തിന് ക്ഷണിച്ചിരുന്നു. എന്നാൽ വിവാഹത്തിന് വന്ന ഉടനെ തന്നെ എറണാകുളത്ത് ഒരു പോഗ്രാം ഉണ്ടെന്നു പറഞ്ഞുകൊണ്ട് അവിടെ നിന്നും വേഗം പോയിരുന്നു. അത് എഡിറ്റർക്ക് ഫീൽ ചെയ്തിരുന്നു. അതുകൊണ്ടാണ് ഇത്തരത്തിൽ ഒരു വാർത്ത കെട്ടിച്ചമച്ചുകൊണ്ട് മുകേഷിനെ കുടുക്കിയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply