അമൃതയ്ക്ക് പിന്നാലെ അനിയത്തി അഭിരാമിയും ഒരേ പാതയിൽ ! അഭിരാമി പുലിയാണെന്ന് ആരാധകർ

ഗായികയായ അമൃത സുരേഷിനെയും അനിയത്തി അഭിരാമി സുരേഷിനെയും മലയാളികൾക്കെല്ലാം തന്നെ സുപരിചിതമാണ്. ഇവർ രണ്ടുപേരും മലയാളത്തിലെ റിയാലിറ്റി ഷോ ആയ ബിഗ് ബോസിൽ സീസൺ ടുവിൽ ഒരുമിച്ച് എത്തിയിരുന്നു. കൊറോണ കാരണം ബിഗ് ബോസ് വിജയിയെ തിരഞ്ഞെടുത്തിരുന്നില്ല ആ സീസണിൽ. സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകർ അമൃതക്കും അഭിരാമിക്കും ഉണ്ട്. തങ്ങളുടെ വിശേഷങ്ങളും കുടുംബത്തിലെ വിശേഷങ്ങളും ഒക്കെ ഇവർ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുമുണ്ട്.

ഇവരുടെ കുടുംബത്തിലെ ഒരു പുതിയ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. അനിയത്തി അഭിരാമിയുടെ ജീവിതത്തിലെ പുതിയ വിശേഷം അമൃതയാണ് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്. കഫെ യുട്ടോപ്യ എന്ന പേരിൽ അഭിരാമി പുതുതായി ആരംഭിച്ച ഒരു റസ്റ്റോറൻ്റിനെ കുറിച്ചാണ് അമൃത ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. കൂടാതെ അമൃത പറയുന്നത് നിന്നെ ഓർത്ത് എനിക്ക് അഭിമാനം തോന്നുന്നു എന്നും ഇത് അഭിരാമിയുടെ സ്വപ്ന പദ്ധതിയാണെന്നും.

എല്ലാവരും അഭിരാമിയുടെ ഈ പുതിയ സംരംഭത്തെ പ്രണയിക്കുമെന്ന് എനിക്കുറപ്പുണ്ടെന്നും. അമൃതയുടെ ഈ പോസ്റ്റ് ആരാധകർ ഇപ്പോൾ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. അമൃത സുരേഷ് ചെറുപ്പം മുതൽക്ക് തന്നെ സംഗീതം പഠിക്കുകയും സ്റ്റേജ് ഷോകളിൽ ഒക്കെ തിളങ്ങുകയും ചെയ്തിട്ടുണ്ട്. ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെ ആയിരുന്നു അമൃത സുരേഷിനെ ജനങ്ങൾ ശ്രദ്ധിക്കുവാൻ തുടങ്ങിയത്. പിന്നീട് നിരവധി ആൽബങ്ങളിലും അമൃത പാടിയിട്ടുണ്ട്.

അമൃത സുരേഷ് ആദ്യം വിവാഹം ചെയ്തത് നടൻ ബാലയെ ആയിരുന്നു. പിന്നീട് ചില പ്രശ്നങ്ങൾ കാരണം ഇവർ തമ്മിൽ വിവാഹ മോചനം നേടുകയായിരുന്നു. അമൃതയ്ക്കും ബാലയ്ക്കും ഒരു മകളാണ്. അമൃത സുരേഷ് ഈയിടെ മ്യൂസിക് ഡയറക്ടർ ആയ ഗോപി സുന്ദറിനെ വിവാഹം ചെയ്തു. അമൃതയോടൊപ്പം ഐഡിയ സ്റ്റാർ സിംഗറിൽ കൂട്ടിന് എത്തിയതായിരുന്നു അഭിരാമി. അവിടെവെച്ച് അഭിരാമിയും പ്രേക്ഷകരുടെ ശ്രദ്ധ നേടി.

അഭിരാമി പിന്നീട് അവതാരികയും അഭിനേത്രിയും ഒക്കെയായി മാറുകയും ചെയ്തു. ചേച്ചി അമൃതയ്ക്കൊപ്പം ചേർന്ന് അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡും യൂട്യൂബ് ചാനലുകളും അതുപോലെതന്നെ മ്യൂസിക് ഷോകളും എല്ലാം തന്നെ ഒരുമിച്ച് നടത്താറുണ്ട്. അഭിരാമി ഹലോ കുട്ടിച്ചാത്തൻ എന്ന സീരിയലിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു. അമൃതയും അഭിരാമിയും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന വീഡിയോയ്ക്ക് പോസിറ്റീവും നെഗറ്റീവുമായ കമൻ്റുകളാണ് വരാറ്. പലപ്പോഴും നെഗറ്റീവ് കമ്മൻ്റുകൾക്ക് മറുപടിയുമായി രണ്ടുപേരും വരാറുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply