അമൃത സുരേഷിന്റെ അച്ഛൻ മരിച്ചു – അച്ഛന്റെ വിയോഗത്തിൽ നിന്ന് നിൽക്കുന്ന അമൃതയെ ചേർത്ത് പിടിച്ച ആശ്വസിപ്പിച്ചു ഗോപി സുന്ദർ

ഗായിക അമൃത സുരേഷിന്റെ പിതാവും പ്രശസ്ത ഓടക്കുഴൽ കലാകാരനുമായ സുരേഷിന്റെ മരണം ഒരു ഞെട്ടലോടെ തന്നെയായിരുന്നു അമൃതയെയും അഭിരാമിയെയും ഒക്കെ ഇഷ്ടപ്പെട്ട പ്രേക്ഷകർ കേട്ടിരുന്നത്. അച്ഛന്റെ വിയോഗം അമൃതയെയും അനുജത്തി അഭിരാമിയെയും ഒക്കെ ഞെട്ടിപ്പിച്ചു എന്നതാണ് സത്യം. സുരേഷിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ വികാരനിർഭരമായ നിമിഷങ്ങൾക്കായിരുന്നു എല്ലാവരും സാക്ഷ്യം വഹിക്കേണ്ടതായി വന്നത്. അച്ഛന്റെ മൃതദേഹത്ത് മാറിമാറി ചുംബിച്ച് പൊട്ടിക്കരഞ്ഞ് അമൃതയും അഭിരാമിയും എല്ലാവരെയും വേദനിപ്പിക്കുകയായിരുന്നു എന്നതാണ് സത്യം.

ഇനി ഞങ്ങളുടെ അച്ഛൻ ഭഗവാൻ ഒപ്പമെന്നും അമൃത അച്ഛന്റെ കചിത്രമായി പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. സങ്കടം സഹിക്കാൻ വയ്യാതെ നിന്ന അമൃതയെ ആശ്വസിപ്പിച്ചത് ജീവിതപങ്കാളിയായ ഗോപി സുന്ദറായിരുന്നു. മുത്തച്ഛന്റെ വിയോഗം അറിഞ്ഞ വാവിട്ടു കരഞ്ഞ മകൾ പാപ്പുവിനെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് അമൃതയ്ക്കും അറിയില്ലായിരുന്നു. പാപ്പു എന്ന അവന്തിക മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പമായിരുന്നു താമസം. അതുകൊണ്ടു തന്നെ മുത്തച്ഛന്റെ മരണം വല്ലാതെ തന്നെ പാപ്പുവിനെ ബാധിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കും. സ്ട്രോക്ക് വന്നതിനെ തുടർന്നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി സുരേഷിനെ പ്രവേശിപ്പിക്കുന്നത്.

തുടർന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഐഡിയ സിംഗറിൽ അമൃത എത്തിയപ്പോൾ മുതൽ മലയാളികൾ കണ്ടു തുടങ്ങിയതാണ് അമൃതയുടെ കുടുംബത്തെ. അച്ഛനും അമ്മയും അമൃതയും അനുജത്തിയും മകളും ഒക്കെ മലയാളികൾക്ക് സുപരിചിതരായിരുന്നു. മകളിലൂടെ അല്ലാതെ ഒരു ഓടക്കുഴൽ കലാകാരൻ എന്ന ലേബലിൽ അറിയപ്പെട്ട വ്യക്തിയാണ് സുരേഷ്. സംഗീതത്തെ സ്നേഹിച്ചിരുന്ന അച്ഛൻ മകളുടെ സംഗീതവാസനെയും സപ്പോർട്ട് ചെയ്യുകയായിരുന്നു ചെയ്തത്. പച്ചാളം ശ്മശാനത്തിൽ ആയിരുന്നു സംസ്കരിച്ചത്.

സ്ട്രോക്കിനെ തുടർന്നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹം മരണത്തിന് കീഴടങ്ങുന്നത്. ഞങ്ങളുടെ പൊന്നച്ഛൻ ഭഗവാന്റെ ഒപ്പം ഇനിമുതൽ എന്ന് പറഞ്ഞുകൊണ്ടാണ് അമൃത അച്ഛന്റെ വിയോഗം പങ്കുവെച്ചത്. ആദ്യം മുതൽ അവസാനം വരെ വീട്ടിലെ ചടങ്ങുകൾക്ക് എല്ലാം ഒരു മകന്റെ ഉത്തരവാദിത്വത്തോടെ തന്നെ ഗോപി സുന്ദർ ഒപ്പമുണ്ടായിരുന്നതും. അദ്ദേഹത്തിന്റെ ഈ സാന്നിധ്യം വളരെയധികം സന്തോഷിപ്പിക്കുന്നുണ്ട് എന്നാണ് പലരും കമന്റ് ചെയ്തത്. ഒരുപക്ഷേ ഗോപി സുന്ദറിന്റെ ചേർത്ത് പിടിക്കൽ കൊണ്ട് തന്നെ ആയിരിക്കാം ഒരു പരിധിയിൽ കൂടുതൽ അമൃത സ്വന്തം ദുഃഖങ്ങൾ ഒക്കെ മറുന്നത് എന്നും പലരും കമന്റുകളിലൂടെ അറിയിക്കുന്നുണ്ട്. നിരവധി ആളുകളാണ് സുരേഷിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply