ഇനി കളികൾ പ്ലാൻ ചെയ്തു മാത്രം എന്ന് അമൃത ! അന്ന് ഞാൻ ഒന്നും അറിയാതെ ആയിരുന്നു പോയതെന്ന് താരം

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ്. ഈ പരിപാടിയിലേക്ക് ചില താരങ്ങൾ എത്താറുണ്ട്. അത്തരത്തിൽ ഒരു സീസണിൽ എത്തിയത് അമൃത സുരേഷും സഹോദരിയായ അഭിരാമി സുരേഷും ആയിരുന്നു. ഇരുവരും ബിഗ് ബോസിൽ വളരെ മികച്ച രീതിയിലുള്ള പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്തു. ഏഷ്യാനെറ്റിൽ തന്നെ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് അമൃത സുരേഷ്. ഇന്ന് സോഷ്യൽ മാധ്യമങ്ങളിൽ വളരെയധികം നിറഞ്ഞുനിൽക്കുന്ന ഒരു വ്യക്തി കൂടിയാണ് അമൃത സുരേഷ്. അതിനു കാരണം സംഗീതസംവിധായകനായ ഗോപി സുന്ദറുമായുള്ള അമൃതയുടെ ലിവിങ് ടുഗതർ ബന്ധമാണ്.

കഴിഞ്ഞ ദിവസം ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെയും ആരതി പൊടിയുടെയും വിവാഹ നിശ്ചയത്തിന് എത്തിയ അമൃതയോടെ മാധ്യമങ്ങൾ ഒരു ചോദ്യം ചോദിച്ചിരുന്നു. ഇതിന് അമൃത പറഞ്ഞ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആരതിയെ എനിക്ക് നേരത്തെ അറിയാം എന്നും ആരതി വഴിയാണ് റോബിനെ പരിചയപ്പെട്ടത് എന്നും രണ്ടുപേരും ഒരുമിച്ച് വിളിച്ചിട്ടാണ് വിവാഹനിശ്ചയത്തിൽ എത്തിയത് എന്നും അമൃത പറഞ്ഞിരുന്നു. ഇനിയും ബിഗ്ബോസിൽ നിന്ന് വിളിച്ചാൽ പോകുമോന്ന് ചോദിച്ചപ്പോൾ താൻ പോകുമെന്നും ഇപ്പോൾ കുറെ കാര്യങ്ങളൊക്കെ അറിയാം. അന്ന് ഒന്നും അറിയാതെയാണ് പോയത് ക്യാമറ എവിടെയാണ് ഇരിക്കുന്നത് എന്നൊക്കെ ഇപ്പോൾ ഒരു ഊഹം ഉണ്ടാവും. മാത്രമല്ല കുറച്ചുകൂടെ പ്ലാൻ ചെയ്തു കളിക്കാൻ പറ്റും. അത് മറ്റൊരു ലോകമാണ്.

വിളിച്ചാൽ എന്തായാലും ഇനിയും ബിഗ്ബോസിൽ പോകുമെന്ന് തന്നെയാണ് താരം പറയുന്നത്. സീസൺ ത്രീയിൽ ആയിരുന്നു ഇരുവരും എത്തിയിരുന്നത്. ഇനിയും ഒരു സീസണിൽ അഭിരാമിയും അമൃതയും ഒരുമിച്ച് എത്തുമോ എന്നും അതല്ല ഗോപി സുന്ദറും അമൃതയുമായിരിക്കുമോ എത്തുന്നത് എന്ന് ഒക്കെ ചിലർ കമന്റുകളിലൂടെ ചോദിക്കുന്നുണ്ട്. അമൃതയുടെ ഈ വെളിപ്പെടുത്തലിനും വ്യത്യസ്തമായ കമന്റുകളാണ് ആളുകളിൽ നിന്നും വന്നു കൊണ്ടിരിക്കുന്നത്. ഇനി പോവുകയാണെങ്കിൽ ഗോപി സുന്ദറിനെ കൊണ്ടുപോകുന്നതായിരിക്കും നല്ലത് എന്നും അങ്ങനെയാവുമ്പോൾ തിരിച്ചിറങ്ങുമ്പോൾ അയാൾക്ക് മറ്റൊരു പ്രണയിനിയെ കൂടി ലഭിക്കുമല്ലോ എന്ന് ഒക്കെ ചിലർ കമന്റ് ചെയ്യുകയും ചെയ്യുന്നുണ്ട്.

പലപ്പോഴും ഗോപി സുന്ദറിനെ കുറിച്ചുള്ള കമന്റുകൾ അമൃതയുടെ പോസ്റ്റിനിടയിൽ കാണാറുണ്ട്. അതിന് കാരണം അമൃത ഗോപി സുന്ദറിന്റെ ഒപ്പം വിവാഹിതയായി അല്ലാതെയാണ് ജീവിക്കുന്നത് എന്ന ഒരു വെളിപ്പെടുത്തൽ തന്നെയാണ് ഇതിന്റെ പേരിലാണ് പലപ്പോഴും അമൃതയ്ക്ക് സൈബർ ആക്രമണം നേരിടേണ്ടതായി വരുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply