ഗോപിസുന്ദറുമായി ഉള്ള ബന്ധം തുടങ്ങിയ ശേഷം ഏറ്റവും വലിയ ആ സന്തോഷ വാർത്ത പങ്കുവെച്ചു അമൃത സുരേഷ് ! ആശംസകളോട് ആരാധകർ

gopi and amrutha

വിവാഹ ശേഷമുള്ള അമൃത സുരേഷിന്റെയും ഗോപി സുന്ദറിന്റെയും ആദ്യ ന്യൂ ഇയർ ആഘോഷങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു. 2022 മെയ്യിൽ ആയിരുന്നു ഇരുവരും തങ്ങളുടെ റിലേഷൻഷിപ്പിനെ കുറിച്ച ലോകത്തോട് സോഷ്യൽ മീഡിയ വഴി തുറന്നു പറഞ്ഞത്. അതിനു മുൻപ് വരെ ഗോപി സുന്ദർ ഗായിക അഭയ ഹിരന്മയിയുമായി നീണ്ടകാലത്തെ ലിവിങ് റിലേഷൻഷിപ്പിൽ ആയിരുന്നു. നിരവധി സ്റ്റേജ് ഷോകളിൽ ഒന്നിച്ച് പങ്കെടുത്തുകൊണ്ട് ജീവിതം ആസ്വാദകരമാക്കുകയാണ് ഇപ്പോൾ അമൃതയും ഗോപി സുന്ദറും.

സോഷ്യൽ മീഡിയയിലൂടെ നിരന്തരം വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇരയാകുന്നവരാണ് ഈ താര ദമ്പതികൾ. എന്നിരുന്നാലും തങ്ങളുടെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ പങ്കുവെക്കാറുമുണ്ട്. വിമർശിക്കുന്നവർ അതുതന്നെ ചെയ്തുകൊണ്ടിരിക്കും എന്നും അതൊക്കെ മൈൻഡ് ചെയ്യാൻ നിന്നാൽ അതിനെ നേരം ഉണ്ടാകു എന്നും എപ്പോഴും ഇരുവരും പറയുന്ന മറുപടിയാണ്. സംഗീത ലോകത്ത് മിന്നിത്തിളങ്ങുന്ന താരങ്ങളാണ് ഈ ദമ്പതികൾ. ഗോപി സുന്ദർ സംഗീതസംവിധാനം നിർവഹിച്ചിട്ടുള്ള ഒട്ടുമിക്ക പാട്ടുകളും സൂപ്പർഹിറ്റുകൾ ആയിരുന്നു.

2023 പുതുവത്സരം ആയപ്പോൾ തന്നെ ഗോപിയും അമൃതയും തിരുവനന്തപുരത്ത് ഒന്നിച്ച് ഒരു സ്റ്റേജ് ഷോ നടത്തിയിരുന്നു. ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമായി തിളങ്ങിനിൽക്കുന്ന താരങ്ങളാണ്. അതുകൊണ്ടു തന്നെ നിരവധി വിമർശനങ്ങളും വിവാദങ്ങളും ഇരുവരെയും തേടി സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം എത്താറുണ്ട്. എന്നാൽ അതിനെയൊന്നും വകവെക്കാതെ ജീവിതം ആസ്വദിച്ഛ് മുന്നോട്ടു കൊണ്ടു പോവുകയാണ് ഇരുവരും. ഇപ്പോഴിതാ അമൃത സുരേഷിന് യുഎഇ ഗോൾഡൻ വിസ ലഭിച്ചിരിക്കുകയാണ്. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഈ സി എച്ച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സിഇഒ ഇക്ബാലിൽ നിന്നുമാണ് താരം യു എ ഇ ഗോൾഡൻ വിസ ഏറ്റുവാങ്ങിയത്.

ഈ സി എച്ച് ഡിജിറ്റൽ മുഖേന ചലച്ചിത്ര, സംഗീത മേഖലകളിൽ നിന്നുമുള്ള നിരവധി പേർക്കാണ് ഇതിനോടകം ഗോൾഡൻ വിസ ലഭിച്ചിരിക്കുന്നത്. വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവർക്കും നിക്ഷേപകർക്കും ബിസിനസുകാർക്കും ഒക്കെയായി യുഎഇ ഭരണകൂടം അനുവദിക്കുന്ന ഒന്നാണ് ഗോൾഡൻ വിസകൾ. 10 വർഷമാണ് ഗോൾഡൻ വിസകളുടെ കാലാവധിയായി കണക്കാക്കപ്പെടുന്നത്. കാലാവധി പൂർത്തിയാകുന്നതോടൊപ്പം അത് പുതുക്കി കൊടുക്കുന്നതുമാണ്.

ഇതിനോടകം മലയാളത്തിലെ നിരവധി സൂപ്പർതാരങ്ങൾക്ക് ഗോൾഡൻ വിസ യുഎഇ നൽകിയിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ടോവിനോ തോമസ്, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ തുടങ്ങി നിരവധി നടന്മാർക്കും ലെന, അമല പോൾ, മഞ്ജു വാര്യർ തുടങ്ങി നിരവധി നടിമാർക്കും യുഎഇ ഇതിനോടകം ഗോൾഡൻ വിസ നൽകിയിട്ടുണ്ട്. അടുത്തിടെ ഗോൾഡൻ വിസകൾ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ യുഎഇ ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതൽ വിഭാഗങ്ങളിലേക്ക് ഗോൾഡൻ വിസകളുടെ പ്രയോജനം എത്തിക്കുക എന്നതിലാണ് ഇപ്പോൾ യുഎഇ ലക്ഷ്യമിട്ടത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply