ഞാനും മകളും നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു എന്ന് അമൃത ! ബാലയോളം വരില്ല പാപ്പുവിന് ഒരാളും.. പ്രതേകിച്ചു ഗോപി മഞ്ചൂരിയൻ സ്വന്തം മക്കളെ നോക്കാത്ത കിഴങ്ങൻ ആണെന്ന് കമന്റ്

ഐഡിയ സ്റ്റാർ സിംഗർ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലൂടെ മിനി സ്ക്രീനിലേക്ക് കടന്നു വന്നു പിന്നീട് മലയാള സിനിമ പിന്നണി ഗാനരംഗത്തേക്ക് എത്തിയ താരമാണ് അമൃത സുരേഷ്. അമൃത സുരേഷിന്റെ സംഗീത ജീവിതം പോലെ തന്നെ വ്യക്തിജീവിതവും സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. നടൻ ബാലയുമായുള്ള അമൃതയുടെ വിവാഹവും വിവാഹമോചനവും എല്ലാം നിരന്തരം സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം ആയിട്ടുണ്ട്.

ബാലയുമായുള്ള വിവാഹമോചനത്തിനു ശേഷം സഹോദരി അഭിരാമിയും ഒത്ത് “അമൃതംഗമയ” എന്ന ബാൻഡ് രൂപീകരിച്ച് കലാരംഗത്ത് സജീവമായ താരത്തിന് സ്വന്തമായി എജി വ്ലോഗ്സ് എന്ന യൂട്യൂബ് ചാനലും ഉണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടെ യാത്ര വിശേഷങ്ങളും മറ്റും താരം പങ്കു വെക്കാറുണ്ട്. പലപ്പോഴും സൈബർ ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട് താരം. എന്നാൽ അതൊന്നും വകവെക്കാതെ തന്റെ വിജയയാത്ര തുടരുകയാണ് അമൃത സുരേഷ്.

അമൃതയെ പോലെ തന്നെ സുപരിചിതമാണ് മലയാളികൾക്ക് മകൾ പാപ്പുവും. അമൃതയുടെ വീഡിയോകളിലും ചിത്രങ്ങളിലും സ്ഥിരം പ്രത്യക്ഷപ്പെടാറുണ്ട് പാപ്പു എന്ന് വിളിക്കുന്ന മകൾ അവന്തിക. അടുത്തിടെയായിരുന്നു പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദറുമായി പ്രണയത്തിലാണ് എന്നും ഒരുമിച്ചു ജീവിക്കുകയാണ് എന്നും അമൃത സുരേഷ് വെളിപ്പെടുത്തിയത്. ഇവരുടെ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്.

ഇപ്പോൾ ഇതാ മകൾ പാപ്പു എടുത്ത ഒരു സെൽഫിയാണ് സമൂഹമാധ്യമങ്ങളിൽ താരം പങ്കുവെച്ചത്. പാപ്പു പകർത്തിയ സെൽഫിയിൽ ഗോപി സുന്ദറും അനിയത്തി അഭിരാമിയും സുഹൃത്ത് ബിന്ദു വർഗീസും ഉണ്ട്. “ഈ നിഷ്കളങ്കമായ ചിരി മാത്രം മതി ഒരു ജീവിതകാലത്തേക്ക്” എന്ന് ഗോപി സുന്ദർ ഈ ചിത്രത്തിന് കമന്റ് ചെയ്തു. ഇതിന് പ്രതികരണവുമായി അമൃതയും രംഗത്തെത്തി. “അവൾ എപ്പോഴും പുഞ്ചിരിക്കുന്നുണ്ടെന്ന് നിങ്ങൾ ഉറപ്പാക്കുക.

ഞാനും അവളും നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു. നിങ്ങൾ എനിക്കും എന്റെ പാപ്പുവിനും നൽകിയ സന്തോഷത്തിനും പുഞ്ചിരിക്കും നന്ദി”, എന്നാണ് അമൃത സുരേഷ് മറുപടി നൽകിയത്. വളരെ സന്തോഷകരമായ പ്രണയ ജീവിതം നയിക്കുകയാണ് അമൃതയും ഗോപി സുന്ദറും. ഇവരുടെ വിശേഷങ്ങൾ എല്ലാം ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. ഇവർക്കെതിരെ രൂക്ഷ വിമർശനങ്ങളും സൈബർ ആക്രമണങ്ങളും ഉയരുന്നുണ്ടെങ്കിലും അതൊന്നും ഇവരെ തളർത്തുന്നില്ല.

ജീവിതത്തിലെ വിഷമ ഘട്ടങ്ങളിൽ നിന്ന് ഒരുമിച്ച് മനോഹര യാത്ര ആരംഭിക്കുകയാണ്. എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും എന്നും ഞങ്ങളുടെ കൂടെ ഉണ്ടാകണം എന്ന് കുറിച്ചു കൊണ്ടായിരുന്നു ഇവരുടെ പ്രണയം സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. ആദ്യമൊക്കെ ഇവർക്കെതിരെ ഉയർന്ന സൈബർ ആക്രമണങ്ങളോട് ഇരുവരും പ്രതികരിച്ചില്ലെങ്കിലും പിന്നീട് പരിധി വിട്ടപ്പോൾ നിയമസഹായം തേടും എന്നിവർ വ്യക്തമാക്കുകയായിരുന്നു. അമൃത സുരേഷും ഗോപി സുന്ദറും പാടി അഭിനയിച്ച ആൽബം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിനു പുറമേ ഇരുവരും ചേർന്ന് മ്യൂസിക് ഷോകളും നടത്താറുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply