മകൾക്ക് നല്ല അവസരം ലഭിക്കാൻ അമ്മ വേണ്ടപ്പെട്ടവരുടെ ഒക്കെ കൂടെ കിടന്നു കൊടുത്തു – ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ! ഒടുവിൽ സംഭവിച്ചത് കണ്ടോ

സിനിമയിലും സീരിയലിലും ഒക്കെ കാസ്റ്റിംഗ് കൗച്ച് വളരെ വലുതായി നിലനിൽക്കുന്ന ഒരു കാര്യമാണ് എന്ന് പലരും തുറന്നു പറഞ്ഞിട്ടുണ്ട്. തമിഴ് സീരിയൽ മേഖലയിൽ ശ്രദ്ധയെ നടിമാരിൽ ഒരാൾ ആണ് റീഹാന. പല സമകാലിക വിഷയങ്ങളിലും തന്റെ അഭിപ്രായങ്ങളുമായി റീഹാന എത്താറുണ്ട്. ഇപ്പോൾ സിനിമ സീരിയൽ രംഗത്ത് നടക്കുന്നത് ലൈംഗിക ചൂഷണങ്ങളെ കുറിച്ച് തനിക്ക് നേരിട്ട് അറിയാവുന്ന ചില കാര്യങ്ങളാണ് താരം സംസാരിക്കുന്നത്. തനിക്ക് ഉണ്ടായ ഒരു മോശമനുഭവത്തെക്കുറിച്ചും താരം പറയുന്നുണ്ട്.

മോശമനുഭവം തനിക്ക് ആദ്യമായി ഉണ്ടാകുന്നത് ബാല്യത്തിൽ ആണ് എന്നും താരം പറയുന്നു. വളരെ ചെറിയ പ്രായത്തിൽ ഒളിച്ച് കളിക്കുന്നതിനിടയിൽ ഒരാൾ തന്റെ ശരീരത്തിൽ തെറ്റായ ഉദ്ദേശത്തോടെ തൊട്ടു. അപ്പോൾ തന്നെ താൻ അയാൾക്കിട്ട അടിച്ചുവെന്നും താരം പറയുന്നു. വളരെ കഷ്ടപ്പെട്ടാണ് താൻ ഇന്നത്തെ ഈ നിലയിൽ എത്തിനിൽക്കുന്നത്. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സമയത്ത് തന്നെ പഠനം ഉപേക്ഷിച്ച് ജോലി സ്വീകരിക്കേണ്ടി വന്നിട്ടുണ്ട്. സെയിൽസ് ഗേളായും അക്കൗണ്ടന്റ് ആയും ഒക്കെ ജോലി ചെയ്തിട്ടുണ്ട്. അവിടുന്ന് ഒക്കെ തനിക്ക് മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് താരം പറയുന്നത്. സ്ത്രീയായി ജനിച്ചാൽ ആളുകളുടെ ഉപദ്രവം ഒരുപാട് നേരിടേണ്ടി വരും.

ആ സാഹചര്യങ്ങളിൽ നമ്മൾ എടുക്കുന്ന തീരുമാനം എന്താണ് എന്നതിലാണ് നമ്മുടെ അതിജീവനം ഇരിക്കുന്നത് എന്നും മനസ്സിലാക്കാൻ സാധിച്ചു. പോലീസിൽ പരാതി നൽകിയിട്ട് ഒന്നും യാതൊരു കാര്യവുമില്ല. കൃത്യമായ രീതിയിൽ പ്രതികരിക്കാൻ പഠിക്കുകയാണ് വേണ്ടത് എന്നുമാണ് താരം പറയുന്നത്. സിനിമ മേഖലയിലും സീരിയൽ മേഖലയിലും ഒക്കെ കാസ്റ്റിംഗ് കൗച്ച് നിലവിലുണ്ട് എന്നും താരം പറയുന്നു. മകൾക്ക് നല്ല അവസരം ലഭിക്കുവാൻ വേണ്ടി ചിലരുടെ കൂടെ കിടക്കുവാൻ പോലും തയ്യാറായ ഒരു അമ്മയെ തനിക്ക് നേരിട്ട് പരിചയമുണ്ട്.

മകൾക്ക് നല്ല അവസരം വാഗ്ദാനം ചെയ്തു കൊണ്ടാണ് ഇവരെ ചിലർ പറ്റിച്ചിരുന്നത്. എന്നാൽ ആ പെൺകുട്ടിക്ക് പിന്നീട് വേഷം ലഭിച്ചതുമില്ല. അവിടെ ആരാണ് യഥാർത്ഥത്തിൽ തെറ്റുകാർ എന്നും നടി ചോദിക്കുന്നുണ്ട്. അവസരം നൽകാമെന്ന് പറഞ്ഞ് പറ്റിച്ചവരാണോ അതോ അവരുടെ വാഗ്ദാനത്തിൽ വീണുപോയവരാണോ എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കില്ല. സിനിമയിലും സീരിയലിലും ഒക്കെ അവസരം നൽകാമെന്ന് പറഞ്ഞ് ചില ആളുകൾ നമ്പര് വാങ്ങും.

പിന്നീട് അവർ മെസ്സേജ് അയക്കും നല്ല നടിയാണ് സുന്ദരിയാണ് എന്നൊക്കെ പറഞ്ഞായിരിക്കും മെസ്സേജ് പിന്നീട് അവരുടെ സ്വരം മാറിത്തുടങ്ങും. അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെടും. അങ്ങനെ ഒരിക്കൽ ഒരാൾ ചെയ്തപ്പോൾ താൻ അവരെ ബ്ലോക്ക് ചെയ്യുകയാണ് ചെയ്തത്. തൊട്ടടുത്ത ദിവസം തന്നെ ആ പ്രോജക്ടിൽ നിന്നും താൻ പുറത്തായി. ഒരുപാട് ആളുകൾ അഡ്ജസ്റ്റ് തയ്യാറായി കൊണ്ടാണ് കരിയർ മുന്നോട്ട് കൊണ്ടുപോകുന്നത് എന്നും താരം പറയുന്നു അവരുടെ കരിയർ നോക്കിയാൽ തന്നെ ഇത് മനസ്സിലാക്കാൻ സാധിക്കുമെന്നാണ് താരത്തിന്റെ അഭിപ്രായം. അതിന് തയ്യാറാകാത്തവരുടെ കരിയർ വളരെ പതിയായിരിക്കും മുന്നോട്ട് പോകുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply