വീട്ടിൽ ‘അമ്മ തനിച്ചാണ്. – മകൾ ചെയ്തത് കണ്ടോ ? | daghter arranged marriage to mother in kerala

daghter arranged marriage to mother in kerala – പ്രായം എന്നത് വെറുമൊരു നമ്പർ മാത്രമാണെന്ന് പലവട്ടം തെളിയിച്ചു തന്നിട്ടുള്ള നിരവധി ആളുകൾ നമുക്കിടയിൽ തന്നെയുണ്ട്. ഒറ്റപ്പെട്ട പോവുക എന്ന് പറയുന്നത് ഏറ്റവും വലിയ വേദനയാണ്. പ്രത്യേകിച്ച് ജീവിതസായാഹ്നത്തിൽ എത്തി നിൽക്കുന്നവരെ സംബന്ധിച്ചെടുത്തോളം ആ വേദന തന്നെ മറക്കാൻ സാധിക്കുന്നതുമില്ല. ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ അമ്മയെ 59 മത്തെ വയസ്സിൽ വിവാഹം കഴിച്ചിരുന്ന മകളുടെ കഥയുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പ്രസിത എന്ന ഈ മകൾ എല്ലാവർക്കും മാതൃകയായിരിക്കുകയാണ് എന്നാണ് സോഷ്യൽ മീഡിയ ഒന്നാകെ പറയുന്നത്.

അമ്മയുടെ 58 മത്തെ വയസ്സിലാണ് അച്ഛൻ മരിക്കുന്നത്. അതിനുശേഷം അമ്മ ഒറ്റപ്പെട്ടു തുടങ്ങിയെന്ന് തനിക്ക് തോന്നിയിരുന്നു. അമ്മ രോഗിയായി തുടങ്ങിയിരുന്നു. ഡോക്ടർമാർ പറയുന്നത് അമ്മയുടെ യഥാർത്ഥ പ്രശ്നം എന്നത് ഒറ്റപ്പെടൽ ആണെന്നാണ്, അവസാനം ഉറങ്ങാൻ പോലും അമ്മ മരുന്ന് കഴിക്കാൻ തുടങ്ങി. അമ്മ അങ്ങനെ നിത്യരോഗി ആകും എന്ന് എനിക്ക് തോന്നിയിരുന്നു. അങ്ങനെയാണ് അമ്മയുടെ വിവാഹം എന്ന ഒരു രീതിയിലേക്ക് ഞാൻ എത്തുന്നത്. അങ്ങനെയാണ് അൻപത്തൊൻപതാമത്തെ വയസ്സിൽ ഞാൻ അമ്മയുടെ വിവാഹം നടത്തുകയായിരുന്നു. എന്റെ ഭർത്താവ് എന്റെ തീരുമാനത്തിന് ഒപ്പം നിന്നും.

ഒരുപാട് പേർ എന്നെ സപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ എന്നോട് അയ്യേ എന്ന് പറഞ്ഞവരും നിരവധിയായിരുന്നു. സപ്പോർട്ട് മാത്രമായിരുന്നില്ല എനിക്ക് കിട്ടിയിരുന്നത് പലരും എന്നോട് ഇത് ചെയ്യേണ്ട ആവശ്യമുണ്ടോ അമ്മയുടെ ശല്യം ഒഴിവാക്കുകയാണോ എന്നു വരെ ചോദിച്ചിരുന്നു. പക്ഷേ അമ്മയ്ക്ക് ഒരു കൂട്ട് വേണം എന്നുള്ളത് എന്റെ നിർബന്ധമായിരുന്നു. അതുകൊണ്ടു തന്നെ ഞാൻ എന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. ഒപ്പം എന്റെ ഭർത്താവും ഉണ്ടായിരുന്നു. അങ്ങനെയാണ് അമ്മയ്ക്കൊരു കൂട്ട് എന്ന നിലയിലേക്ക് താൻ എത്തുന്നത് എന്നാണ് പ്രസീത പറയുന്നത്. അമ്മയ്ക്കും പറയാനുണ്ട് മകളെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ.

മകളുടെ തീരുമാനത്തിൽ ഒരുപാട് സന്തോഷം തോന്നി എന്നാണ് പറയുന്നത്. അമ്പലത്തിൽ വച്ച് വിവാഹം നടത്തിയപ്പോൾ പലരും തന്നെ കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു. ഇത് നല്ല കാര്യമാണ് ഇതൊരു മാതൃകയാവണം എന്ന് കേട്ടപ്പോൾ എനിക്ക് വലിയ സന്തോഷം തോന്നി എന്നാണ് അമ്മ രതി പറയുന്നത്. അമ്മ ഒറ്റയ്ക്ക് ആവരുത് എന്ന മോഹം കൊണ്ടാണ് 59 മത്തെ വയസ്സിൽ അമ്മയ്ക്ക് ഒരു കൂട്ട് കണ്ടുപിടിച്ചത്. ഈ മകൾ മാറ്റങ്ങളുടെ തുടക്കമാവട്ടെ എന്നാണ് എല്ലാവരും ആശംസിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply