ഒരു പത്ത് മിനിറ്റ് കൂടെ എന്റെ ഏട്ടനെ കണ്ടിരുന്നോട്ടെ – ജേർസിയുമായി അമ്മയും – ആശ്വസിപ്പിക്കാൻ ആകാതെ അച്ഛനും

മക്കൾ എത്ര വലുതായാലും അമ്മമാർക്ക് എന്നും കുഞ്ഞുങ്ങളാണ്. അതുകൊണ്ടു തന്നെ അവരുടെ അഭാവം ഒരമ്മയ്ക്കും സഹിക്കാൻ സാധിക്കില്ല. ബാസ്ക്കറ്റ് ബോൾ താരം രോഹിത് രാജിന്റെ ചേതന അറ്റ ശരീരം വീട്ടിലെത്തിച്ച സമയത്ത് അമ്മ ലതികയുടെ കരച്ചിൽ അരികിൽ നിൽക്കുന്ന ആരുടെയും ഹൃദയം തകർത്തു കളഞ്ഞിരുന്നു. മകന്റെ ജഴ്സി നെഞ്ചോട് പിടിച്ച് മോനേ നിന്റെ ജഴ്സി അല്ലേടാ എന്നു പറഞ്ഞുകൊണ്ടായിരുന്നു ലതിക നിലവിളിച്ചിരുന്നത്. കരഞ്ഞു തളർന്നു പോയിരുന്നു ലതിക. മൃതദേഹത്തിനരികിൽ നിന്ന് മകനെ ഒരുനോക്ക് അവർ വേദനയോടെ കണ്ടു. മൃതദേഹം എടുക്കാൻ നേരം കരഞ്ഞു കൊണ്ടായിരുന്നു അമ്മയുടെ യാത്രാമൊഴി പോലും. ഏക സഹോദരിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല. ബന്ധുക്കളൊക്കെ മൃതദേഹം എടുക്കാൻ തുടങ്ങിയ നിമിഷം പെൺകുട്ടി കരഞ്ഞുകൊണ്ട് അപേക്ഷിച്ചത് ഇങ്ങനെയായിരുന്നു,

10 മിനിറ്റ് കൂടി ഞാൻ ചേട്ടനെ കണ്ടോട്ടെ, എന്നിട്ട് കൊണ്ടുപോയിക്കോ. പാലക്കാട് ബസ് അപകടത്തിൽ മരിച്ച തൃശൂർ സ്വദേശിയായ രോഹിത് രാജിന്റെ വീട്ടിലെ കാഴ്ചകൾ ആരുടെയും ഹൃദയത്തിൽ വലിയ വേദനകൾ പകർത്തും എന്നുള്ളത് ഉറപ്പായിരുന്നു. ഹൃദയം തകർന്നു പോകുന്ന വേദനയോടെയാണ് ഓരോരുത്തരും ഈ കാഴ്ച കണ്ട് നിന്നത്. അച്ഛൻ രവിരാജും അമ്മയും സഹോദരിയും ശ്രീലക്ഷ്മിയും ഒക്കെ ഒരുപാട് സങ്കടത്തോടെ ആണ് രോഹിത്തിനെ യാത്രയാക്കിയത്. നാട്ടിലെ ഒരു പ്രമുഖ ബാസ്ക്കറ്റ് ബോൾ താരം കൂടിയായിരുന്നു രോഹിത്. ബിരുദ പഠനത്തിനു ശേഷമാണ് കോയമ്പത്തൂരിൽ ബാസ്ക്കറ്റ് ബോൾ പരിശീലനം തുടങ്ങിയത്.

ബിരുദാനന്തര ബിരുദ പഠനവും ചെറിയ ജോലിയും ഒക്കെ ഉണ്ടായിരുന്നു സ്വപ്നമായി. ബാസ്കറ്റ്ബോൾ തമിഴ്നാട് ടീമിലിടം കിട്ടാനുള്ള സാധ്യതയും വലിയ വളരെ വലുതായി. ദേശീയ ബാസ്ക്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് ആയിരുന്നു രോഹിത്തിന്റെ എക്കാലത്തെയും വലിയ ലക്ഷ്യം. ഈ ലക്ഷ്യം ബാക്കിവെച്ചാണ് രോഹിത് എന്നന്നേക്കുമായി ഈ ലോകത്തോട് വിട പറഞ്ഞത്. ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു കേരളത്തിനെ നൊമ്പരത്തിൽ ആഴ്ത്തിക്കൊണ്ട് ഇത്തരത്തിലൊരു വാർത്ത പുറത്തു വന്നത്. ആർക്കും സഹിക്കാൻ സാധിക്കാത്ത ഒരു മരണം തന്നെയായിരുന്നു. ഡ്രൈവറുടെ അശ്രദ്ധയും ഓവർ സ്പീഡും ആയിരുന്നോ മരണ കാരണമെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

ചെറിയ അശ്രദ്ധയ്ക്ക് കൊടുക്കേണ്ടി വന്ന വിലയാകട്ടെ കുഞ്ഞുങ്ങളുടെ ജീവനായിരുന്നു. ഒപ്പം ഒരു അധ്യാപകനും. വളരെ നടുക്കത്തോടെയാണ് ഇന്നത്തെ പുലരി വിരിഞ്ഞത്. ഈയൊരു വാർത്തയുടെ ഞെട്ടലിൽ ആയിരുന്നു ഓരോരുത്തരും. അവസാന നിമിഷം വരെ രോഹിത് മടങ്ങിവരുമെന്ന് വീട്ടുകാർ പ്രതീക്ഷിച്ചിട്ട് ഉണ്ടാവും എന്നുള്ളത് ഉറപ്പാണ്. അവരുടെ കരച്ചിൽ കണ്ടു നിൽക്കാൻ സാധിക്കില്ല എന്നാണ് എല്ലാവരും ഒരേപോലെ പറയുന്നത്. അല്ലെങ്കിലും ഒരു അമ്മ എങ്ങനെയാണ് സ്വന്തം മകനെ കരയാതെ യാത്രയാകുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply