കെട്ടാൻ പോകുന്ന ചെക്കന്റെ മുഖം പുറത്ത് വിടാതെ അമേയ ! ആരേലും അടിച്ചോണ്ടു പോകും എന്ന് പേടിച്ചിട്ടാണോ എന്ന് ആരാധകർ

മോഡലിങ്ങിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന നടിയാണ് അമേയ മാത്യു. നടി നല്ലൊരു സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ കൂടിയാണ്. അമേയ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത് 2017 ൽ ഇറങ്ങിയ ആട് 2 വിലൂടെ ആയിരുന്നു. പിന്നീട് അങ്ങോട്ട് നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു.നടി വിവാഹിതയാകാൻ പോകുന്നു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. എന്നാൽ താരം വിവാഹം ചെയ്യാൻ പോകുന്നത് ആരെയാണ് എന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടുമില്ല.

താരത്തിൻ്റെ വിവാഹ നിശ്ചയത്തിനിടെ ഉള്ള മോതിരം കൈമാറ്റം ചെയ്യുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. പരസ്പരം മോതിരം കൈമാറുന്ന ചിത്രങ്ങൾ ആയിരുന്നു താരം പങ്കുവെച്ചത്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് ഞങ്ങളുടെ സ്നേഹം എന്നന്നേക്കുമായി വലയം ചെയ്യപ്പെട്ടിരിക്കുന്നു എന്ന് കുറിപ്പ് നൽകിയിരുന്നു. താരത്തിന് ആശംസകൾ നേർന്നുകൊണ്ട് നിരവധി കമൻ്റുകൾ ഈ പോസ്റ്റിനു താഴെ വന്നിട്ടുണ്ട്.

എന്നാൽ ചിലർ താരം വിവാഹം ചെയ്യുവാൻ പോകുന്ന ആളിൻ്റെ മുഖം കാണിക്കാത്തതുകൊണ്ട് പരിഭവവും അറിയിക്കുന്നുണ്ട്. കരിക്ക് എന്ന വെബ് സീരീസിലൂടെ ആയിരുന്നു തിരുവനന്തപുരം സ്വദേശിയായ അമേയയെ പ്രേക്ഷകർ ശ്രദ്ധിക്കുവാൻ തുടങ്ങിയത്. അമേയ ദി പ്രീസ്റ്റ്, തിരിമം, ആട് 2,വുൾഫ് എന്നീ ചിത്രങ്ങളിലൊക്കെ മികച്ച അഭിനയം കാഴ്ചവയ്ക്കുകയും ചെയ്തു. നടിയെ ഏകദേശം അഞ്ചര ലക്ഷത്തോളം ആളുകൾ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ട്.

താരത്തിൻ്റെ നിരവധി മേക്കോവർ ചിത്രങ്ങളും ഫോട്ടോഷൂട്ടും ഒക്കെ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുമുണ്ട് താരം. എന്നാൽ താരം തൻ്റെ പ്രതിശ്രുത വരൻ്റെ മുഖം വെളിപ്പെടുത്താത്തതിൻ്റെ കാരണം തുറന്നു പറയുകയാണ്. താരം പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ വന്ന മുഖം കാണിക്കാൻ ആത്മവിശ്വാസം ഇല്ലെങ്കിൽ ഒളിച്ചു വെക്കുന്നത് എന്തിനാണ് എന്ന ഒരു ചോദ്യത്തിന് മറുപടിയുമായാണ് താരം വന്നിരിക്കുന്നത്.

താരം പറയുന്നത് തനിക്ക് ഇഷ്ടമുള്ളപ്പോൾ മാത്രമേ തൻ്റെ വരൻ്റെ മുഖം വെളിപ്പെടുത്തുകയുള്ളൂ. അതിൽ നിങ്ങൾക്കെന്താണ് കാര്യം എന്നാണ് ചോദിച്ചത്. കൂടാതെ താരം പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ മറ്റൊരു കമൻ്റ് വന്നത് അത്രയ്ക്ക് ലോക ചുന്ദരൻ ആണോ എന്നായിരുന്നു. അമേയ ഫോട്ടോയ്ക്ക് താഴെ വരുന്ന ഉത്തരം വിമർശനങ്ങൾക്ക് തക്കതായ മറുപടിയും കൊടുക്കുന്നുണ്ട്.

തൻ്റെ വരൻ്റെ ഫോട്ടോ ഒരു സർപ്രൈസ് ആയിക്കൊണ്ട് വെളിപ്പെടുത്താൻ ആണ് തൻ ആഗ്രഹിക്കുന്നത് എന്നും താനൊരു ഫോട്ടോ അത്രയും സന്തോഷത്തോടെ പോസ്റ്റ് ചെയ്തപ്പോൾ ആളുകൾ എന്തിനാണ് ഇത്രയും പ്രശ്നം ഉണ്ടാക്കുന്നതെന്നും അതുപോലെ തന്നെ തൻ്റെ സ്വകാര്യതയെ മാനിക്കണം എന്നും അമേയ പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply