ഒരാളുടെ കഴുത്തിൽ കൂടി ഇനി അയാൾ താലി കെട്ടുമോ ? ആരും പ്രതീക്ഷിക്കാത്ത വീഡിയോയുമായി അമ്പിളി ദേവി

സിനിമയിലും സീരിയലിലും ഒരേപോലെ തന്റെ അഭിനയ മികവ് തെളിയിച്ച താരമാണ് നടി അമ്പിളി ദേവി. മികച്ച ഒരു നർത്തകി കൂടിയാണ് താരം. ചുരുക്കം ചില സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം ഇപ്പോൾ സീരിയൽ രംഗത്ത് സജീവമായി തുടർന്നുകൊണ്ടിരിക്കുകയാണ്. താരത്തിന്റെ രണ്ടാം വിവാഹ വാർത്തയും തുടർന്നുള്ള വിവാഹ മോചന വാർത്തകളും എല്ലാം സോഷ്യൽ മീഡിയ അടക്കം ജനങ്ങൾ വളരെ അധികം ചർച്ച ചെയ്തിട്ടുള്ള ഒന്നായിരുന്നു. സിനിമ സീരിയൽ നടനായ ആദിത്യൻ ജയനുമായി വളരെ പെട്ടെന്നായിരുന്നു അമ്പിളി ദേവിയുടെ രണ്ടാം വിവാഹം നടന്നത്.

തുടർന്ന് ഒരു വർഷത്തിനുള്ളിൽ രണ്ടാമത് ഒരു കുഞ്ഞിന് കൂടി നടി ജന്മം നൽകുകയും ചെയ്തു. എന്നാൽ ദാമ്പത്യ ജീവിതം ഇരുവരും പെട്ടന്ന് തന്നെ അവസാനിപ്പിക്കുകയായിരുന്നു. കലോത്സവ വേദികളിൽ നിന്നുമാണ് അമ്പിളി ദേവി അഭിനയരംഗത്തേക്ക് ചുവട് വെക്കുന്നത്. പിന്നീട് സിനിമയിലും സീരിയലിലും ഒക്കെ നടി സജീവ സാന്നിധ്യം ആവുകയും ചെയ്തു. 2009ലായിരുന്നു അമ്പിളി ദേവിയുടെ ആദ്യ വിവാഹം നടന്നത്. മിനി സ്ക്രീൻ ക്യാമറമാനായി ജോലി ചെയ്യുന്ന ലോയലുമായിട്ടായിരുന്നു അമ്പിളി ദേവിയുടെ ആദ്യവിവാഹം നടന്നത്.

ഒത്തിരി വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2018 ലാണ് ലോയലും അമ്പിളി ദേവിയും വിവാഹ മോചനം നേടിയത്. ഇരുവർക്കും ചേർന്ന് അമർനാഥ് എന്ന പേരിൽ ഒരു മകനുണ്ട്. ആദിത്യനും അമ്പിളി ദേവിക്കും ജനിച്ച മകനാണ് അപ്പു. രണ്ടു മക്കളും അമ്മയായ അമ്പിളിയുടെ കൂടെയാണ് താമസം. വിവാഹശേഷം അഭിനയരംഗത്ത് നിന്നും ഇടവേള എടുക്കുകയായിരുന്നു താരം. ഇപ്പോഴിതാ വീണ്ടും അഭിനയത്തിൽ സജീവമായി തുടർന്നുകൊണ്ടിരിക്കുകയാണ് അമ്പിളി. നിലവിൽ മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന തുമ്പപ്പൂ, സൂര്യ ടിവിയിലെ മനസ്സിനക്കരെ, കനൽ പൂവ് എന്നിങ്ങനെയുള്ള സീരിയലുകളിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് നടി.

ഇപ്പോഴിതാ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ നിന്നും അമ്പിളി പങ്കുവെച്ച ഒരു റീൽസ് വീഡിയോയാണ് വൈറലായി കൊണ്ടിരിക്കുന്നത്. “ഇനി ഒരുത്തിയുടെ കഴുത്തിൽ കൂടി അയാൾ താലികെട്ടുമോ” എന്ന തലക്കെട്ടോടുകൂടിയായിരുന്നു അമ്പിളി വീഡിയോ പങ്കുവെച്ചത്. ഗോഡ് ഫാദർ എന്ന ചിത്രത്തിലെ കെ പി എസ് സി ലളിതയുടെ ഒരു രംഗത്തിന്റെ പുനരാവിഷ്കാരണം ആയിരുന്നു റീൽസിൽ. നിരവധി പേരാണ് അമ്പിളിയുടെ പുതിയ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്.

‘സമയം’ എന്ന സീരിയലിലൂടെയാണ് മലയാളത്തിലെ യുവ സീരിയൽ ആർട്ടിസ്റ്റായി നടിയുടെ അഭിനയ ജീവിതം തുടങ്ങിയത്. സമയം വലിയ രീതിയിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട്, 2001-ലെ കേരള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാതിലകം ആയതിന് ശേഷമാണ് അമ്പിളി സിനിമാ രംഗത്തേക്ക് പ്രവേശിച്ചത്. പൃഥ്വിരാജ് നായകനായി എത്തിയ ‘മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും’ എന്ന സിനിമയിൽ വികലാംഗയായ സഹോദരി കഥാപാത്രമായ മീരയെ അവതരിപ്പിച്ചത് അമ്പിളിയാണ്. ഈ വേഷം മലയാളത്തിലെ നടിയുടെ ശ്രദ്ധേയമായ വേഷങ്ങളിൽ ഒന്നായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply