അംബിക ചേച്ചി ഇനി ഓർമ്മ – താരം നേരിട്ടത് കടുത്ത വൃക്ക രോഗത്തെ – മലയാള സിനിമയ്ക്ക് വലിയ നഷ്ട്ടം -കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ അംബികാ റാവു അന്തരിച്ചു.

മലയാള സിനിമയുടെ മികച്ച താരങ്ങളെല്ലാം തന്നെ ഇപ്പോൾ സിനിമാ ലോകത്തോട് യാത്ര പറയുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. വളരെ വേദനിപ്പിക്കുന്ന ഒരു അവസ്ഥയാണിത്. ഈ സാഹചര്യത്തിൽ ഇപ്പോൾ ശ്രദ്ധനേടുന്നത് നടിയായ അംബിക റാവു അന്തരിച്ചു എന്ന വാർത്തയാണ്. ഒരുപക്ഷേ അംബികാ എന്ന് പറഞ്ഞാൽ പെട്ടെന്ന് ആരാധകർക്ക് മനസ്സിലാകണമെന്നില്ല. എന്നാൽ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ ബേബി മോളുടെ അമ്മ എന്ന കഥാപാത്രത്തെ അത്രപെട്ടെന്നൊന്നും ആർക്കും മറക്കാൻ സാധിക്കില്ല.

ഈ കഥാപാത്രത്തെ അനശ്വരമാക്കിയത് അംബിക ആയിരുന്നു. ഈ കഥാപാത്രത്തിലൂടെയാണ് നടി അറിയപ്പെടുന്നത് പോലും. ഒരു നടി മാത്രമല്ല അംബിക റാവു സഹസംവിധായിക കൂടിയായിരുന്നു. ഇത് കൂടുതൽ ആളുകൾക്കും ഒരു പുതിയ അറിവായിരിക്കും. തൃശൂർ സ്വദേശിനിയായ താരത്തിന്റെ അന്ത്യം. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അംബിക റാവു. വൃക്ക രോഗം മൂലം ചികിത്സയിലായിരുന്നു. കോവിഡ് പോസിറ്റീവ് ആയിരുന്നു എന്ന് അറിയുന്നു. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രമായിരുന്നു ഒരു കരിയർ ബ്രേക്ക് കൊണ്ടുവന്നത്. മീശമാധവൻ, അനുരാഗ കരിക്കിൻ വെള്ളം തുടങ്ങിയ ചിത്രങ്ങളിലൊക്കെ തന്നെ ശ്രദ്ധേയമായ വേഷത്തിൽ തന്നെ നടി എത്തിയിട്ടുണ്ട്.

തൊമ്മനും മക്കളും സോൾട് ആൻഡ് പേപ്പർ രാജമാണിക്യം വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. അംബിക സെറ്റുകളിൽ എല്ലാം തന്നെ അറിയപ്പെട്ടിരുന്നത് ദി കൊച്ച് എന്നാണ്. 20 വർഷത്തോളമായി മലയാള സിനിമയുടെ ഭാഗമായി പ്രവർത്തിച്ചുവരികയായിരുന്നു അംബിക. തൃശ്ശൂർ തിരുവമ്പാടി ക്ഷേത്രത്തിലെ അടുത്താണ് താമസം.

സംസ്കാരം കോവിഡ് പ്രോട്ടോകോളുകൾ പാലിച്ച് ആയിരിക്കും. സിനിമയിലേക്കെത്തിയ അംബികയുടെ ജീവിതം അവിചാരിതമായിരുന്നു. യാത്ര എന്ന സീരിയലിലെ കണക്ക് എടുക്കുന്നതിനു വേണ്ടി എത്തിയ അംബിക സിനിമയിൽ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. അതിനു കാരണക്കാരനായ മലയാള സിനിമയുടെ നടനും സംവിധായകനും ഒക്കെ ആയ ബാലചന്ദ്രമേനോൻ ആയിരുന്നു. ബാലചന്ദ്രമേനോൻ കൈപിടിച്ച് ഉയർത്തുകയായിരുന്നു അംബികയെ എന്ന് പറയണം.

പിന്നീട് നിരവധി പ്രധാനപ്പെട്ട വേഷങ്ങൾ കൈകാര്യം ചെയ്യുവാൻ അംബികയ്ക്ക് സാധിച്ചിരുന്നു. ഇത്രയും വർഷക്കാലം സിനിമയിൽ നിലനിന്നിട്ടും ഇന്നും അംബിക അറിയുന്നത് കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ തന്നെ ആയിരിക്കും എന്നത് മറ്റൊരു വസ്തുത.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply