നേരിട്ട് കാണുമ്പോൾ മഞ്ജുവിനോട് പറയണം – ചെയ്തതിലെ പിഴവ് കാരണം ആണ് മുഖത്തു അങ്ങനെ – തുറന്നു പറഞ്ഞ് അംബിക പിള്ള

പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റായ അംബിക പിള്ളയെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. പ്രിയങ്ക ചോപ്ര, ഐശ്വര്യ റായ്, കത്രീന കൈഫ് തുടങ്ങി ബോളിവുഡ് താരങ്ങളെ അടക്കം മേക്കപ്പ് ചെയ്തിട്ടുള്ള അംബിക പിള്ള, നടിമാരുടെ ലുക്കിൽ വരുന്ന പിഴവുകൾ വിമർശിക്കാനും മടിക്കാറില്ല. മലയാളികൾക്കിടയിൽ മേക്കപ്പിന്റെ പല പുതിയ രീതികളും പരിചയപ്പെടുത്തിയ താരം ആണ് അംബിക പിള്ള. ഇന്ന് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ നീണ്ട നിര തന്നെയുണ്ടെങ്കിലും ഈ മേഖല അധികമൊന്നും ശ്രദ്ധിക്കപ്പെടാത്ത കാലത്ത് ആയിരുന്നു അംബിക പിള്ള എന്ന താരത്തിന്റെ ഉദയം.

“മിടുക്കി” എന്ന ഷോയിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റാനും അംബിക പിള്ളയ്ക്ക് സാധിച്ചു. ഈ ഷോയിലൂടെ മലയാളി പെൺകുട്ടികൾക്ക് എങ്ങനെയൊക്കെ സ്റ്റൈൽ ചെയ്യാം എന്ന് അവർ പ്രേക്ഷകർക്ക് കാണിച്ചിരുന്നു. കത്രീന കൈഫ്, പ്രിയങ്ക ചോപ്ര, ഐശ്വര്യ റായ് എന്നീ ബോളിവുഡ് താരങ്ങൾക്ക് സുപരിചിതമായ മേക്കപ്പ് ആർട്ടിസ്റ്റ് ആണ് അംബിക പിള്ള. പലപ്പോഴും മേക്കപ്പിനോടുള്ള പാഷൻ കാരണം താരങ്ങൾ മേക്കപ്പിൽ നടത്തുന്ന വീഴ്ചകൾ അംബിക പിള്ള തുറന്നു പറയാറുണ്ട്.

അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ അംബിക പിള്ള പറഞ്ഞ വാചകങ്ങളാണ് ശ്രദ്ധേയമാകുന്നത്. ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ തുടങ്ങിയ താരങ്ങളെക്കുറിച്ച് അംബിക പിള്ള തുറന്നു സംസാരിച്ചിരിക്കുകയാണ്. ശോഭനയുടെ മുഖത്ത് മേക്കപ്പ് ചെയ്യാൻ ഇഷ്ടമാണെന്ന് അംബിക പിള്ള തുറന്നു പറയുന്നു. അവരുടെ കണ്ണുകളും ഭാവങ്ങളും അത്രമേൽ മനോഹരമാണ്. അതു പോലെ തന്നെ റിമയ്ക്കും പാർവതിക്കും മേക്കപ്പ് ചെയ്യാൻ ഇഷ്ടമാണെന്നും അംബിക പിള്ള തുറന്നു തുറന്നു സമ്മതിക്കുന്നു.

മഞ്ജു വാര്യരുടെ മുഖവും മനോഹരമാണെന്നും അവരുടെ എല്ലാ ലുക്കുകളും ഇഷ്ടമാണെന്നും അംബിക പിള്ള വ്യക്തമാക്കി. നമ്മുടെ നാട്ടിൽ ഇന്ന് വളരെ ട്രെൻഡിങ് ആയിട്ടുള്ള ഒന്നാണ് നോ മേക്കപ്പ് ലുക്ക്. എന്നാൽ അത് ഉറങ്ങി എണീറ്റ് പോകുന്ന ലുക്ക് അല്ല. നോ മേക്കപ്പ് ലുക്ക് എത്താനും സത്യത്തിൽ മേക്കപ്പ് ചെയ്യേണ്ടതുണ്ടെന്ന് താരം തുറന്നു പറയുന്നു. മേക്കപ്പ് കണ്ടിട്ട് മുഖത്ത് കട്ടിങ് ഒക്കെ ചെയ്യില്ലേ, അതെന്താ ബ്ലെൻഡ് ചെയ്യാത്തത്, എന്താ ഇങ്ങനെ ഇരിക്കുന്നത് എന്നെല്ലാം തുറന്നു പറയാൻ അംബിക പിള്ളയ്ക്ക് യാതൊരു മടിയുമില്ല.

ചില സിനിമകളിൽ മഞ്ജുവിന്റെ മുഖത്ത് താടിയെല്ലിനടുത്ത് മേക്കപ്പ് ബ്ലഡ് ചെയ്തിരുന്നില്ല. മേക്കപ്പിൽ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ബ്ലെൻഡിങ്. അത് മേക്കപ്പ് ആർട്ടിസ്റ്റുകളും താരങ്ങളും നിർബന്ധമായും അറിഞ്ഞിരിക്കണം. ഇനി മഞ്ജുവിനെ കാണുമ്പോൾ അത് പറയും എന്നും അവർ പറയുന്നു. ബോളിവുഡ് താരങ്ങൾ നടത്തിയ പ്ലാസ്റ്റിക് സർജറികളെ കുറിച്ചും അംബിക പിള്ള തുറന്നു പറയുന്നു.

പ്രിയങ്ക ചോപ്ര മൂക്കിന് നടത്തിയ പ്ലാസ്റ്റിക് സർജറി ശരിയാവാതെ വന്നതും വീണ്ടും ചെയ്യേണ്ടി വന്നതും അനുഷ്ക ശർമ്മ ചുണ്ടിൽ വരുത്തിയ മാറ്റം മോശമായിരുന്നു എന്നും അവർ വ്യക്തമാക്കി. ദീപിക പദുക്കോണിനെ ഒരുപാട് ഇഷ്ടമാണ് എന്നും അംബിക പിള്ള കൂട്ടിച്ചേർത്തു. ഐശ്വര്യ റായിയുടെ കണ്ണുകൾ അതിമനോഹരം ആണ്. അവർ ഇപ്പോഴും സൗന്ദര്യം കാത്തുസൂക്ഷിക്കുന്നു. നടന്മാരിൽ മോഹൻലാലിനെ ആണ് ഇഷ്ടം എന്നും അംബിക പിള്ള വ്യക്തമാക്കി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply