ആരാധകരുടെ ആഗ്രഹം പോലെ തന്നെ ഇരുവരും ഒരുമിക്കുന്നു ! സന്തോഷത്തോടെ കുടുംബവും

പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട ഒരു താരജോഡി ആയിരുന്നു ഒരു കാലത്ത് മോഹൻലാലും ലിസിയും. ഇരുവരും ഒരുമിച്ച് എത്തിയപ്പോൾ പിറന്നത് ഹിറ്റുകളായിരുന്നു. എന്നാൽ പെട്ടെന്ന് സിനിമയിൽ നിന്നും കുടുംബിനിയിലേക്ക് കൂടി മാറ്റം നടത്തിയിരുന്നു. അതോടെ സിനിമയോട് ഇടവേള പറഞ്ഞു. കണ്ണുനിറച്ച് ആ താരജോടികളെ ഒന്ന് കാണാൻ പ്രേക്ഷകർക്ക് സാധിച്ചിരുന്നില്ല. കാലങ്ങൾക്കിപ്പുറം ആ കൂട്ടുകെട്ടിന്റെ മറ്റൊരു മനോഹരമായ ഒരു കൂട്ടുകെട്ട് കൂടിയെത്തി. അതായിരുന്നു പ്രണവ് മോഹൻലാൽ, കല്യാണി കോമ്പിനേഷൻ. ലിസി മോഹൻലാൽ കോമ്പിനേഷനോട്‌ ആയിരുന്നു ആരാധകർ പ്രണവിനെയും കല്യാണിയെയും മലയാളി പ്രേക്ഷകർ ഉപമിച്ചത്.

അതുകൊണ്ടുതന്നെ ഇവരെ രണ്ടുപേരെയും പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. ഇരുവരും ഒരുമിച്ച ചിത്രങ്ങൾ എല്ലാം തന്നെ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുകയും ചെയ്തു. കുഞ്ഞാലിമരയ്ക്കാറും ഹൃദയവും എല്ലാം അതിന്റെ നേർസാക്ഷ്യങ്ങളായിരുന്നു. കുഞ്ഞാലിമരക്കാറിൽ കുറച്ചു സീനുകളിൽ മാത്രമാണ് ഇരുവരും ഒരുമിച്ച് എത്തിയതെങ്കിൽ ഹൃദയം എന്ന ചിത്രത്തിൽ മുഴുനീള വേഷത്തിൽ ആയിരുന്നു രണ്ടുപേരും എത്തിയത്. ഹൃദയം എന്ന ചിത്രത്തിലെ ഈ താരജോഡികൾ പ്രേക്ഷകരുടെ മനസ്സിൽ നിന്നും അത്ര പെട്ടെന്ന് മാഞ്ഞുപോവുകയും ഇല്ല. അത്രത്തോളം സ്വീകാര്യതയോടെയാണ് പ്രണവും കല്യാണിയും തിരികെ പോയത്. ഇരുവരും ഒരുമിച്ച ചിത്രങ്ങൾ ഉണ്ടാകുമെന്ന് അഭ്യൂഹങ്ങൾ വന്നിരുന്നു.

അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രണ്ടുപേരും ഒരുമിച്ച് എത്തുമെന്ന് വാർത്തകൾ വന്നുവെങ്കിലും ഔദ്യോഗികമായ സ്ഥിതീകരണങ്ങൾ ഒന്നുംതന്നെ വന്നില്ല എന്നതാണ് സത്യം. എന്നാൽ ഇപ്പോൾ വീണ്ടും ഈ താരജോഡികൾ ഒരുമിക്കുകയാണ് എന്നാണ് പുറത്തുവരുന്ന വാർത്തകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.

ഹൃദയം എന്ന ചിത്രത്തിന്റെ കലാസംവിധായകനായ പ്രശാന്ത് അമരവിള ആണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചത് ഇരുവരും വീണ്ടും ഒരുമിക്കുന്നു എന്നാണ്. ഇരുവരും ഒരുമിച്ചുള്ള പുതിയൊരു ചിത്രത്തിന്റെ സൂചനയാണ് പ്രശാന്ത് നൽകിയത് എന്നാണ് ഇപ്പോൾ പ്രേക്ഷകർ വിശ്വസിക്കുന്നത്.

വലിയ ആകാംക്ഷയിലാണ് ഇരുവരുടെയും പ്രേക്ഷകർ ഇപ്പോൾ കാത്തിരിക്കുന്നത്. ഇരുവരും ഒരുമിച്ച് എത്തുന്ന ആ ഹിറ്റ് ചിത്രം ഏതായിരിക്കും എന്നാണ് ആകാംക്ഷയോടെ പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ഇത്രത്തോളം പ്രേക്ഷകർക്കിടയിൽ സ്വീകാര്യത ഉണ്ടാക്കിയ ഒരു താരജോഡികൾ വേറെ ഉണ്ടാവില്ല എന്നതാണ് സത്യം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply