എന്നെ ജീവനോടെ വിട്ടതിനു നന്ദി – എനിക്ക് ഇനി തോന്നിയാൽ മാത്രം കേരളത്തിൽ വരും ! തുറന്നു പറഞ്ഞു അൽഫോൺസ് പുത്രൻ

അൽഫോൺസ് പുത്രന്റെ പുതിയ തമിഴ് ചിത്രത്തിന്റെ ഓഡിഷൻ കേരളത്തിൽ ഉണ്ടാകുമോ എന്ന ആരാധകന്റെ ചോദ്യത്തിന് രസകരമായ മറുപടിയുമായി എത്തിയിരിക്കുകയാണ് അൽഫോൻസ്‌ പുത്രൻ. താൻ ഇതിനു മുൻപ് സംവിധാനം ചെയ്തിട്ടുള്ള നേരം, പ്രേമം, ഗോൾഡ് എന്നീ ചിത്രങ്ങളോട് കേരളത്തിലുള്ള ചിലർ വളരെ മോശമായിട്ടായിരുന്നു പ്രതികരിച്ചത് എന്നാണ് അൽഫോൻസ് പറയുന്നത്. താൻ ഇപ്പോൾ ദുബായിൽ ആണെന്ന് വിചാരിച്ചാൽ മതിയെന്നും തനിക്ക് തോന്നുമ്പോൾ ഇനി കേരളത്തിൽ വരുമെന്നും അൽഫോൻസ് പറയുന്നു.

ചെന്നൈയിൽ വച്ചാണ് അൽഫോൻസിന്റെ ഏറ്റവും പുതിയ സിനിമയുടെ ഓഡിഷൻ ഏപ്രിൽ 3 മുതൽ 10 വരെ നടത്താൻ ഉദ്ദേശിക്കുന്നത്. ഇതിനെ സംബന്ധിച്ചുള്ള കുറിപ്പ് താരം തന്നെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. താരത്തിന്റെ ഈ ഇൻസ്റ്റഗ്രാം പോസ്റ്റിനു താഴെയാണ് കേരളത്തിൽ വച്ച് ഓഡിഷൻ ഉണ്ടാകുമോ എന്ന ചോദ്യവുമായി ആരാധകർ എത്തിയത്. വളരെ രസകരമായിട്ടായിരുന്നു അൽഫോൻസ് ആരാധകരുടെ ഇത്തരം ചോദ്യങ്ങൾക്ക് മറുപടി നൽകിയത്.

എന്നിട്ട് എന്തിനാ എന്നായിരുന്നു അൽഫോൺസിന്റെ മറുപടി. നേരം ചെയ്തപ്പോൾ പുച്ഛം എന്നും പ്രേമത്തിന്റെ ടൈറ്റിലിൽ പൂമ്പാറ്റ വന്നിരിക്കുന്നത് ചെമ്പരത്തിപ്പൂവിലാണ്, നിങ്ങൾ കണ്ടത് ചെമ്പരത്തിപ്പൂ മാത്രമാണ് എന്നും ഗോൾഡ് ആണെങ്കിൽ ഒരു മോശം പടവും എന്നും അൽഫോൻസ് പറയുന്നു. എന്നിട്ടും താൻ ഇനി കേരളത്തിൽ വരാനാണോ എന്നും കേരളം തന്റെ കാമുകിയും താൻ കേരളത്തിന്റെ കാമുകനും അല്ല എന്നും നന്ദിയുണ്ട് എന്നും ജീവനോടെ വിട്ടതിൽ സന്തോഷം എന്നും അൽഫോൻസ്‌ കൂട്ടിച്ചേർത്തു.

ഇനി തനിക്ക് തോന്നുമ്പോൾ കേരളത്തിൽ വരും എന്നും താനും ഒരു മലയാളി ആണല്ലോ എന്നും താൻ ദുബായിലാണ് എന്ന് കരുതിയാൽ മതി എന്നും അൽഫോൺസ് പറഞ്ഞു. പുത്രൻ പിണങ്ങരുത് എന്നും സിനിമ ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് തുറന്നു പറയാൻ നട്ടെല്ലുള്ളവരാണ് മലയാളികൾ എന്നും അൽഫോൺസിന്റെ പോസ്റ്റിന് താഴെ വന്ന ഒരു കമന്റിന് പുത്രന്റെ മറുപടി ഇപ്രകാരമായിരുന്നു.

സിനിമ ഇഷ്ടപ്പെട്ടില്ലെങ്കിൽ നട്ടെല്ല് ഉണ്ട് എന്നും ആ നട്ടെല്ല് താൻ ഗോൾഡിന്റെ റിലീസായത് കണ്ടിരുന്നുവെന്നും ഗവൺമെന്റ് ഇഷ്ടപ്പെട്ടില്ലെങ്കിലോ, പോലീസുകാരുടെ സ്വഭാവം ഇഷ്ടപ്പെട്ടില്ലെങ്കിലോ, കോടതിയുടെ നയം ഇഷ്ടപ്പെട്ടില്ലെങ്കിലോ, ഹോട്ടലിലെ ഭക്ഷണം പഴകിയാലോ, വേസ്റ്റ് കത്തുമ്പോഴോ അപ്പോഴൊന്നും ഈ നട്ടെല്ല് താൻ കണ്ടില്ലായിരുന്നു എന്നും അൽഫോൺസ് പറഞ്ഞു.

അതുകൊണ്ട് സഹോദരാ തന്റെ സിനിമ കൊള്ളില്ലെന്ന് പറയാൻ കാണിക്കുന്ന ഈ ഉത്സാഹം ബാക്കിയുള്ള തൊഴിൽ മേഖലകളിലും കാണിക്കണം എന്നാണ് താൻ ഉദ്ദേശിച്ചത് എന്നും താരം വ്യക്തമാക്കി. പ്രേമം എന്ന സിനിമ മോശം ആയതുകൊണ്ട് തന്നെ സന്തോഷിപ്പിക്കുവാൻ വേണ്ടി അല്ലല്ലോ നിങ്ങൾ പടം കണ്ടത് എന്നും ഗോൾഡ് ഇഷ്ടപ്പെട്ട മൊത്തം പേരും പൊട്ടന്മാർ ആണെന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത് എന്നും അൽഫോൺസ് ചോദിക്കുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply