നിങ്ങളെപ്പോഴാ ഭാര്യയെ അവസാനമായി കെട്ടിപിടിച്ചത് – കിടിലൻ റൊമാൻസിൽ സൂരാജ് വെഞ്ഞാറമൂടും ഗായത്രിയും

സുരാജ് വെഞ്ഞാറമൂടിൻ്റെ ഏറ്റവും പുതിയ മലയാളം ചിത്രമായ എന്നാലും ൻ്റെളിയാ ജനുവരി ആറിന് പ്രദർശനത്തിന് വേണ്ടി ഒരുങ്ങുകയാണ്. വിവാഹിതരായ ദമ്പതികൾ ആയിട്ടാണ് സുരാജ് വെഞ്ഞാറമൂടും ഗായത്രി അരുണും അഭിനയിക്കുന്നത്. സിദ്ധിക്കും ലെനയും മറ്റൊരു താരദമ്പതികൾ ആയി ഇവരുടെ അയൽക്കാരായി ആണ് വരുന്നത്. ഈ ചിത്രത്തിൽ സുധീർ പറവൂരും മീരാനന്ദനും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ഈ സിനിമയുടെ സംവിധായകൻ ബാഷ് മൊഹമ്മദ്‌ ആണ്.

ശ്രീകുമാർ അറയ്ക്കലും ബാഷ് മൊഹമ്മദും ഒന്നിച്ചു ചേർന്നാണ് ഈ സിനിമയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത്. “ലവ് ജിഹാദ്” എന്നായിരുന്നു ഈ ചിത്രത്തിന് പേര് നൽകാൻ തീരുമാനിച്ചിരുന്നത് എന്നാൽ പിന്നീട് പല കാരണങ്ങൾ കൊണ്ടും അണിയറ പ്രവർത്തകർ പേരു മാറ്റുകയായിരുന്നു. നർമ്മവും അതുപോലെ തന്നെ സമകാലീന പ്രസക്തിയും ഒരേ പോലെ ഈ ചിത്രത്തിൽ കാണാൻ കഴിയും. പല റിപ്പോർട്ടുകൾ പ്രകാരം അറിയുന്നത് ഒരു ഹിന്ദു കുടുംബത്തിലെ ആൺകുട്ടിയും മുസ്ലീം കുടുംബത്തിലെ പെൺകുട്ടിയുമായുള്ള പ്രണയത്തിൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെ പറയുന്നതെന്നാണ്.

ലിസ്റ്റിൻ സ്റ്റീഫനാണ് മാജിക്‌ ഫ്രെയിംസിൻ്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രത്തിൻ്റെ അസോസിയേറ്റ് ഡയറക്ടർ പാർത്ഥനാണ്. ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഷാൻ റഹ്മാനും, വില്യം ഫ്രാൻസിസും ചേർന്നാണ്. ചിത്രത്തിലെ നായിക മിനിസ്ക്രീനിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായത്രി അരുൺ ആണ്. ഈ ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങിയപ്പോൾ മുതൽ ആരാധകർ എല്ലാം വളരെ ആകാംക്ഷയോടു കൂടി തന്നെയാണ് ഈ ചിത്രത്തിൻ്റെ റിലീസിനായി കാത്തിരിക്കുന്നത്.

പുതിയ ടീസറുകൾ കണ്ട് ഈ സിനിമ നല്ലൊരു കുടുംബചിത്രം ആയിരിക്കും എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. എന്നാലും ൻ്റെളിയാ എന്ന ചിത്രത്തിലെ നായകൻ മലയാളികളുടെ പ്രിയപ്പെട്ട നടാനായ സുരാജ് വെഞ്ഞാറമൂട് ആണ്. ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് പ്രകാശ് വേലായുധൻ ആണ്. അജി കുട്ടിയാണി ആണ് ചിത്രത്തിൻ്റെ പ്രൊഡക്ഷൻ ഡിസൈനർ. റിന്നി ദിവാകർ പ്രൊഡക്ഷൻ കൺട്രോളും ഹാരിസ് ദേശം ലൈൻ പ്രൊഡ്യൂസറും ആണ്.

ന്യൂ ഇയർ റിലീസ് ആയാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. നല്ലൊരു റിലേഷൻഷിപ് ഡ്രാമയാണ് ചിത്രത്തിൽ എന്നാണ് ടീസർ കാണുമ്പോൾ മനസ്സിലാക്കാൻ കഴിയുന്നത്. ചിത്രത്തിൻ്റെ ആദ്യത്തെ ടീസർ പുറത്തുവന്നത് ലവ് ജിഹാദ് എന്ന പേരോടുകൂടിയായിരുന്നു എന്നാൽ പിന്നീട് ചിത്രത്തിൻ്റെ പേരുമാറ്റി എന്നാലും ൻ്റെളിയാ എന്നാക്കി മാറ്റുകയായിരുന്നു. ടീസർ ആരാധകർ ഒന്നടങ്കം ഏറ്റെടുത്തു.ചിത്രം ഹിറ്റായി മാറും എന്നാണ് അഭിപ്രായങ്ങൾ വരുന്നത്.

ഈ സിനിമയിൽ ദുബായിൽ താമസിക്കുന്ന ഹിന്ദു മുസ്ലിം കുടുംബങ്ങൾക്കിടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും പ്രണയവും ആണ്. ഒരു കുടുംബചിത്രമായ എന്നാലും ൻ്റെളിയാ എന്ന സിനിമയുടെ ചിത്രീകരണം ദുബായിൽ വെച്ചായിരുന്നു. സുരാജിൻ്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം റോയ് ആണ്. റോയിയിൽ സുരാജ് അവതരിപ്പിച്ചത് യാഥാർത്ഥ്യവും സ്വപ്നവും ഒന്നും തിരിച്ചറിയാൻ സാധിക്കാത്ത ഒരു മാനസികാവസ്ഥയുള്ള കഥാപാത്രമായാണ്. ഷൈൻ ടോം ചാക്കോ, ജിൻസ് ഭാസ്കർ, വി കെ ശ്രീരാമൻ, വിജീഷ് വിജയൻ, റിയ സൈറ, അഞ്ജു ജോസഫ് തുടങ്ങിയവരാണ് റോയിയിൽ അഭിനയിച്ചത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply