വിവാഹത്തിന് മുന്നേ തന്നെ നടി ഗർഭിണിയായിരുന്നു; മറ്റാരുമറിയാതിരിക്കാൻ ആഡംബര വിവാഹത്തോട് താല്പര്യമില്ലായിരുന്നെന്ന് ആലിയ കള്ളം പറഞ്ഞതാണെന്ന് ആരാധകർ

ബോളിവുഡിലും ഹോളിവുഡിലും അഭിനയ മികവ് കാഴ്ചവച്ച നടിയാണ് ആലിയ ഭട്ട്. കൂടുതലായും ഹിന്ദി സിനിമകളിലാണ് നടി തിളങ്ങിയത്. ആലിയ ഭട്ട് ജനിച്ചത് ഭട്ട് കുടുംബത്തിലാണ്. നിർമ്മാതാവ് മഹേഷ് ഭട്ടിൻ്റെയും നടിയായ സോണി റസ്ദാൻ്റെയും മകളാണ് ആലിയ.സംഘർ എന്ന ചിത്രത്തിൽ ബാലതാരം ആയിട്ടാണ് ആലിയ ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ആലിയ ആദ്യമായി പ്രധാന വേഷം ചെയ്ത ചിത്രം സ്റ്റുഡന്റ് ഓഫ് ദ ഇയർ എന്ന സിനിമയാണ്.

നടൻ രൺബീർ കപൂർ ആണ് ആലിയ ഭട്ടിനെ വിവാഹം ചെയ്തിരിക്കുന്നത്. .താരം നവംബറിൽ ഒരു മകൾക്ക് ജന്മം കൊടുത്തിരുന്നു. ആലിയ വിവാഹം കഴിഞ്ഞ ഉടനെ തന്നെ താൻ ഗർഭിണിയാണെന്ന വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഈ വാർത്ത പങ്കു വെച്ചപ്പോൾ ആരാധകരിൽ സംശയങ്ങൾ ഉണ്ടായി. ആലിയ രൺബീറുമൊത്ത് വിവാഹത്തിന് മുൻപേ തന്നെ ലിവിങ് ടുഗെതർ ആയിരുന്നു. അതുകൊണ്ടുതന്നെ വിവാഹത്തിനു മുൻപേ തന്നെ ഗർഭിണിയായിരുന്നെന്ന വാർത്തയുണ്ടായിരുന്നു.

എന്നാൽ ആലിയയുടെ ഗർഭധാരണത്തെ കുറിച്ചുള്ള വിവാദങ്ങൾ ഇപ്പോൾ വീണ്ടും ചർച്ചയായിരിക്കുകയാണ്. ആലിയ പറഞ്ഞ ചില കാര്യങ്ങളാണ് വീണ്ടും ഇത് ചർച്ചയാകാൻ കാരണമായത്. ആലിയക്ക് വിവാഹം വളരെ സിമ്പിൾ ആയിട്ട് മതിയെന്ന ആഗ്രഹമായിരുന്നു. അതുകൊണ്ടുതന്നെ വീട്ടിൽ വച്ചായിരുന്നു വിവാഹം നടന്നത്. മറ്റുള്ളവരെ ആർഭാടം കാണിക്കുന്നതിൽ തനിക്ക് താൽപ്പര്യമില്ല എന്നാണ് ആലിയ പറഞ്ഞത്.

വിവാഹത്തിന് ആളുകളുമായി മറ്റൊരു സ്ഥലത്തേക്ക് യാത്ര ചെയ്ത് പോയി അവിടെ വിവാഹത്തിനു വേണ്ടിയുള്ള വേദി ഒരുക്കുന്നതൊക്കെ ബുദ്ധിമുട്ടാണെന്നും ആലിയ പറഞ്ഞു. ഈ കാര്യങ്ങളൊക്കെ പറയുന്ന വീഡിയോ വൈറലായത് കൊണ്ട് ഇതിനെതിരെ മറ്റൊരു വീഡിയോയും ഉണ്ടായി. ഭർത്താവായ രൺബീർ കപൂറിൻ്റെ അമ്മ നീതു കപൂർ ആലിയയുടെയും ൺബീറിൻ്റെയും വിവാഹത്തിന് വേണ്ടി പല ഒരുക്കങ്ങളും നടത്തിയിരുന്നു എന്ന് സംസാരിച്ച വീഡിയോ ആണ് ഇപ്പോൾ പൊലാപ്പായിരിക്കുന്നത്.

വിവാഹത്തിനു വേണ്ടിയുള്ള അമ്മായിയമ്മയുടെ ഒരുക്കങ്ങളൊക്കെ വേണ്ട എന്ന് വെച്ചത് ആ സമയത്ത് ആലിയ ഗർഭിണിയായതുകൊണ്ടല്ലേ എന്നാണ് ആരാധകരുടെ ചോദ്യം. ഈ കാര്യങ്ങളൊക്കെ മറച്ചുവെച്ച് നുണ പറയുന്നത് എന്തിനാണെന്നും ആരാധകർ ചോദിക്കുന്നുണ്ട്. വിവാഹത്തിനു മുന്നേ ഗർഭിണിയായിരുന്നത് പുറത്തുള്ളവർ അറിയേണ്ട എന്നു വെച്ചതുകൊണ്ടാണ് വീട്ടിൽ വച്ച് വിവാഹം നടത്തിയത് എന്നും ആരാധകർ പറയുന്നു.

പിന്നെ എന്തിനുവേണ്ടിയാണ് ആഡംബര വിവാഹത്തിൽ താൽപര്യമില്ലെന്ന് കള്ളം പറഞ്ഞ് വിവാഹം ചെയ്തതെന്നും ആളുകൾ ചോദിക്കുന്നുണ്ട്. ഇത്തരം പല കള്ളത്തരങ്ങൾ കൊണ്ടും നടിയോട് പലർക്കും വിദ്വേഷമുണ്ട്. ബോളിവുഡിലെ മികച്ച നടിമാരിൽ ഒരാളാണ് ആലിയ എങ്കിലും നിരവധി ഹേറ്റേഴ്സ് ഉണ്ട് താരത്തിന്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply