അച്ഛന്റെ സഹോദരന്റെ മകൾ കുളിക്കുമ്പോൾ ഉടുതുണി പോലും ഇല്ലാത്ത ദൃശ്യങ്ങൾ പകർത്തി ഇത് കാണിച്ചു പെൺകുട്ടിയുമായി നിരവധി തവണ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു! ഒടുവിൽ പെൺകുട്ടി ഗർഭിണിയായി – ഇതോടെ 24 കാരന് 135 വർഷം തടവ് വിധിച്ച് കോടതി

ഇന്ന് സ്വന്തമായി സ്മാർട്ട്ഫോൺ ഇല്ലാത്തവർ വളരെ കുറവാണ്. എന്നാൽ എല്ലാവരും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന രീതി വ്യത്യസ്തമായിരിക്കും. ചില കൗമാരപ്രായത്തിലുള്ള കുട്ടികൾ സ്മാർട്ട്ഫോൺ ഒരുപക്ഷേ നല്ല രീതിയിൽ ആയിരിക്കില്ല ഉപയോഗിക്കുന്നത്. അവരുടെ ഉപയോഗം വളരെ മോശമായ തരത്തിൽ ആയിരിക്കും. അത് പലപ്പോഴും പലയാളുകളെയും ബാധിക്കുകയും ചെയ്യും. കൗമാരക്കാരായ കുട്ടികൾ ഒരിക്കലും സ്മാർട്ട് ഫോൺ നല്ല രീതിയിൽ ഉപയോഗിക്കണമെന്നില്ല. അവർ ഫോൺ ഉപയോഗിക്കുന്നത് എന്തിനാണ് എന്ന് എപ്പോഴും മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇന്ന് ഫോണിലൂടെ വലിയ തോതിലുള്ള അപകടങ്ങളാണ് കുട്ടികളെ കാത്തിരിക്കുന്നത്. ചില ഗെയിമിങ്ങ് ആപ്പുകൾ പോലും നമുക്ക് വിശ്വസിക്കാൻ സാധിക്കില്ല. അങ്ങനെ ഒരു കാലഘട്ടമാണ് ഇന്ന്. കൗമാരക്കാരായ കുട്ടികളെ വീഡിയോകളും മറ്റും കാണിച്ച ഭയപ്പെടുത്തി മുതലെടുക്കുന്നവരും നിരവധിയാണ്.

ആലപ്പുഴയിൽ നിന്ന് അത്തരത്തിലുള്ള ഒരു വാർത്തയാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ജേഷ്ഠന്റെ മകളെ പീഡിപ്പിച്ച ഗർഭിണിയാക്കിയ കേസിൽ യുവാവിനെ 135 വർഷമാണ് കഠിനതടവിന് കോടതി വിധി. ഹരിപ്പാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ഈ ശിക്ഷ വിധിച്ചത്. ആലപ്പുഴ സ്വദേശിയായ 24 കാരനെയാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. രണ്ടുവർഷം മുൻപാണ് കേസ് ആസ്പദമായ ഈ സംഭവം നടക്കുന്നത് . പിതാവിന്റെ ജേഷ്ഠന്റെ മകളായ 15കാരിയെ സ്കൂളിൽ കൊണ്ടുപോയി വിട്ടിരുന്നതും തിരിച്ചു കൂട്ടിക്കൊണ്ടുവന്നിരുന്നതും പ്രതിയായ ഈ യുവാവ് ആയിരുന്നു. ഇയാൾ ഈ ബന്ധം മുതലെടുക്കുകയായിരുന്നു.

പെൺകുട്ടി കുളിക്കുന്ന സമയത്ത് പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തുകയും ഈ ദൃശ്യങ്ങൾ കാണിച്ച് പെൺകുട്ടിയെ ഭയപ്പെടുത്തി പീഡിപ്പിക്കുകയും ആയിരുന്നു ചെയ്തത് . നിരവധി തവണയാണ് ഇയാൾ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ വീട്ടുകാർക്ക് ഒരു സംശയം തോന്നുകയും തുടർന്ന് പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോൾ പീഡന വിവരം പുറത്തു വരികയുമായിരുന്നു ചെയ്തത്. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയും ചെയ്തു. ഗർഭിണിയായ പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ സംരക്ഷണത്തിൽ കഴിയുന്നതിനിടയിൽ പ്രസവിക്കുകയും ചെയ്തു.

വിവിധ വകുപ്പുകൾ ചുമത്തിയാണ് 135 വർഷത്തെ കഠിനതടവിനും 10 ലക്ഷം രൂപ പിഴയ്ക്കും കോടതി യുവാവിനെ വിധി സമയം. അനുഭവിക്കേണ്ട ഉയർന്ന ശിക്ഷ 20 വർഷമായതിനാൽ അത്രയും കാലം ജയിൽവാസം അനുഭവിക്കണമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കുകയായിരുന്നു ചെയ്തത്. ഇത്തരത്തിലുള്ള നിയമങ്ങൾ വരുകയാണ് എങ്കിൽ തീർച്ചയായും ഇത്തരം കുറ്റകൃത്യങ്ങൾ ഒരുപാട് മാറും എന്നാണ് പ്രേക്ഷകരും പറയുന്നത്. ഇത്തരത്തിൽ ശക്തമായ നിയമ സംവിധാനങ്ങൾ ആണ് ഇപ്പോൾ നമ്മുടെ നാടിന് ആവശ്യമെന്നും പലരും കമന്റുകളിലൂടെ പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply