അഖിലും സുചിത്രയും സൂരജും ഒന്നിച്ചുള്ള ഫോട്ടോ ആരാധകർ വീണ്ടും സംശയത്തിൽ; അഖിൽ തന്നെയാണ് ഈ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

മലയാളികൾക്ക് എല്ലാം തന്നെ അഖിലിനെയും സുചിത്രയെയും അറിയാം. ബിഗ് ബോസ് സീസൺ ഫോറിൽ മത്സരാർത്ഥികൾ ആയിരുന്നു അഖിലും സുചിത്രയും. എന്നാൽ ബിഗ് ബോസ് ഷോയ്ക്ക് ഇടയിൽ തന്നെ അഖിലിനെയും സുചിത്രയേയും കുറിച്ച് പല ഗോസിപ്പുകളും വന്നിരുന്നു. ഇവർ തമ്മിൽ പ്രണയത്തിലാണ് എന്നുള്ള തരത്തിലുള്ള വാർത്തകളായിരുന്നു സോഷ്യൽ മീഡിയകളിൽ ഒക്കെ പ്രചരിച്ചത്. അഖിലും സുചിത്രയും ബിഗ് ബോസിൽ വരുന്നതിനു മുൻപേ തന്നെ സുഹൃത്തുക്കളായിരുന്നെന്ന് ബിഗ് ബോസ് വീട്ടിൽ വച്ച് പറഞ്ഞിരുന്നു.

എന്നാൽ ബിഗ് ബോസ് ഷോയിൽ വച്ചുള്ള ഇവരുടെ അടുത്തിടപെടലുകൾ കണ്ട ആരാധകർക്ക് സംശയങ്ങൾ ഉണ്ടായി. ഇത്രയും ക്ലോസ് ആയി ഇടപെടുന്നത് കണ്ടിട്ടാണ് ആരാധകർക്ക് സത്യത്തിൽ സംശയം ഉണ്ടായത്. ബിഗ് ബോസ് കഴിഞ്ഞതിനുശേഷം പുറത്തുവന്നപ്പോഴും ഇതിനെതിരെ വലിയ സൈബർ അറ്റാക്കുകൾ നേരിടേണ്ടി വന്നിട്ടുണ്ട് അഖിലിനും സുചിത്രയ്ക്കും. അഖിലും സുചിത്രയും സൂരജും ആയിരുന്നു ബിഗ് ബോസിൽ അടുത്ത സുഹൃത്തുക്കൾ.

എന്നാൽ ബിഗ് ബോസ് കഴിഞ്ഞതിനുശേഷം ഇവർ മൂന്നുപേരും തങ്ങളുടെ ഫ്രണ്ട്ഷിപ്പ് അതേപോലെതന്നെ നിലനിർത്തിക്കൊണ്ടു പോവുകയാണ്. അഖിലും സുചിത്രയും സൂരജും ഒരുമിച്ച് മൂകാംബികയിൽ പോവുകയും അവിടെ വെച്ച് എടുത്ത ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഫോട്ടോയ്ക്ക് താഴെ അഖിൽ പറയുന്നത് കുറെ നാളുകളായി സൂരജും സുചിത്രയും മൂകാംബികയിൽ പോകണം എന്ന് ആഗ്രഹം പറഞ്ഞിട്ട്.

എന്നാൽ ആ ആഗ്രഹം ഇപ്പോഴാണ് സാധിച്ചു കൊടുക്കാൻ പറ്റിയത് എന്ന്. ഇവർ മൂന്നുപേരും ഒന്നിച്ച് മൂകാംബികയിൽ പോയ ചിത്രത്തിൽ നിന്നും തന്നെ ഇവർ തമ്മിലുള്ള സൗഹൃദം മനസ്സിലാക്കാൻ കഴിയാവുന്നതാണ്. അഖിൽ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ പലരും കമൻ്റുകൾ ഇടുന്നുണ്ട്. അതിൽ പോസിറ്റീവും നെഗറ്റീവുമായ കമൻ്റുകളും ഉണ്ട്. അതിൽ ഒരു ചോദ്യം അഖിലും സുചിത്രയും വിവാഹിതരായോ എന്നാണ്.

ബിഗ് ബോസിലെ കിടപ്പറയിൽ വെച്ച് അഖിലും സുചിത്രയും സംസാരിക്കുന്നത് കണ്ടാൽ എല്ലാവരും സംശയത്തോടെ കൂടിയാണ് ആ ബന്ധത്തെ നോക്കി കാണുക. ബിഗ് ബോസിൽ ഇവരെക്കുറിച്ച് പറഞ്ഞത് ഒരു ത്രികോണ പ്രണയമാണെന്നാണ്. ബിഗ് ബോസ് മത്സരാർത്ഥികൾക്ക് പോലും ഇവർ തമ്മിൽ പ്രണയമുണ്ടോ എന്ന് സംശയമുണ്ടായിരുന്നു. സുചിത്രയും അഖിലും നേരത്തെ തന്നെ തങ്ങളെപ്പറ്റി വരുന്ന ഗോസിപ്പുകളിൽ യാതൊരുവിധ സത്യങ്ങളും ഇല്ല എന്ന് പറഞ്ഞിരുന്നു. ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നാണ് ഇവർ പറയുന്നത്. ഇത്തരം വാർത്തകൾ ആദ്യം കേട്ടപ്പോൾ വിഷമം ഉണ്ടായിരുന്നെന്നും എന്നാൽ ഇപ്പോൾ അത് മൈൻഡ് ചെയ്യാറില്ല എന്നും പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply