വേർപെട്ട ഞങ്ങളുടെ ബന്ധത്തെ കൂട്ടിച്ചേർക്കാൻ ഒരുപാട് പേർ ശ്രമിച്ചിട്ടുണ്ട് – ജുമാനയുമായി പിരിഞ്ഞതടക്കം എല്ലാ കാര്യങ്ങളും തുറന്നുപറഞ്ഞുകൊണ്ട് അജ്‌മൽ

ഇപ്പോൾ പലരും സോഷ്യൽ മീഡിയകളിലൂടെ വീഡിയോസും റീൽസും ഒക്കെ ചെയ്തു കൊണ്ട് താരങ്ങളായി മാറാറുണ്ട്. ടിക് ടോക്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം ഫേസ്ബുക്ക് തുടങ്ങിയവയിലൂടെയാണ് പലരും ഇപ്പോൾ താരമായി മാറിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ ഫെയ്മസ് ആയ ജോഡിയാണ് അജ്‌മൽ ഖാനും ജുമാന ഖാനും. ഇൻസ്റ്റാഗ്രാമിലും ടിക് ടോകിലും യൂട്യൂബിലും ഒക്കെ ലക്ഷക്കണക്കിന് ആരാധകരുള്ളവർ ആയിരുന്നു ഒരുകാലത്ത് ഈ താരജോടികൾ.

ഇവർ കൂടുതലായും ഫാഷൻ രംഗത്തായിരുന്നു തിളങ്ങി നിന്നത്. അതുകൊണ്ടുതന്നെ ഫാഷൻ ബ്ലോഗിലൂടെയാണ് ഇവർ ആരാധക മനസ്സ് കീഴടക്കുകയും ചെയ്തത്. ഇതുകൂടാതെ ആൽബത്തിലെ സോങ്ങിലും സിനിമകളിലും ചെറിയ ചെറിയ വേഷങ്ങൾ അവതരിപ്പിച്ചും ഇവർ ജനശ്രദ്ധ നേടിയെടുത്തു. ഈ താരകൾക്കു ശേഷം നിരവധി പേർ ഇൻഫ്ലുവൻസമാരായി സോഷ്യൽ മീഡിയയിൽ വന്നിട്ടുണ്ടെങ്കിലും അജ്‌മലിനും ജുമാനക്കും ഇന്നും വലിയ ആരാധകവൃന്ദം തന്നെയുണ്ട്.

വളരെ അധികം നീണ്ടകാലത്തെ പ്രണയത്തിനൊടുവിൽ ആണ് അജ്‌മലും ജുമാനയും വിവാഹിതരായത്. എന്നാൽ സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന വാർത്ത അജ്‌മലും ജുമാനയും വിവാഹബന്ധം വേർപ്പെടുത്തി എന്നതാണ്. ഈയൊരു കാര്യവുമായി ബന്ധപ്പെട്ട കൊണ്ട് തന്നെ നിരവധി ആരാധകർ സോഷ്യൽ മീഡിയയിലൂടെ ഈ താര ജോടികളോട് പലതരത്തിലും ചോദ്യങ്ങൾ ചോദിക്കുന്നുമുണ്ട്.
ഒരു ചോദ്യത്തിന് മറുപടിയായി അജ്‌മലോ ജുമാനയോ ഇതുവരെ വന്നിട്ടുമില്ലായിരുന്നു. എന്നാൽ ഇപ്പോൾ ഈ വിഷയവുമായി ബന്ധപ്പെട്ടുകൊണ്ട് തൻ്റെ പ്രതികരണവുമായി വന്നിരിക്കുകയാണ് അജ്‌മൽ.
അജ്‌മൽ പറയുന്നത് തങ്ങൾ തമ്മിലുള്ള ചില വ്യക്തിപരമായ കാര്യങ്ങൾ കൊണ്ടാണ് വിവാഹബന്ധം വേർപിരിഞ്ഞത് എന്നാണ്. ഞങ്ങൾ വിവാഹ ബന്ധം വേർപിരിഞ്ഞെങ്കിലും നല്ല സുഹൃത്തുക്കളായിട്ടാണ് ഇപ്പോഴും മുന്നോട്ടുപോകുന്നത് എന്നും അജ്‌മൽ പറഞ്ഞു.

അജ്‌മൽ ഈ തുറന്നുപറച്ചിൽ നടന്നിരിക്കുന്നത് മൂവി വേൾഡ് മീഡിയ എന്ന യൂട്യൂബ് ചാനലിലൂടെയാണ്.
അജ്‌മൽ ജുമാനയെ പരിചയപ്പെടുന്നത് എൻജിനീയറിങ്ങിന് പഠിക്കുന്ന സമയത്തായിരുന്നു. ആദ്യം സുഹൃത്തായിരുന്നു പിന്നീട് ആ ബന്ധം വളർന്ന് പ്രണയം ആവുകയും പിന്നീട് അത് വിവാഹത്തിൽ എത്തിച്ചേരുകയും ആയിരുന്നു. മൂന്നുവർഷത്തെ പ്രണയത്തിനുശേഷം ആയിരുന്നു ഇരുവരും വിവാഹം കഴിച്ചത്.

നാട്ടിൽ നിന്നും വിവാഹം കഴിഞ്ഞതിനുശേഷം ആയിരുന്നു ദുബായിലേക്ക് പോയത്. അതിനുശേഷം ആയിരുന്നു ഇവർ രണ്ടുപേരും സോഷ്യൽ മീഡിയയിൽ സജീവമായതും എന്ന് അജ്‌മൽ പറഞ്ഞു. രണ്ടുപേരും ജീവിതം തുടങ്ങിയത് ഒരു മീഡിയ കമ്പനിയിൽ ജോലി ചെയ്തുകൊണ്ടായിരുന്നു. ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കളാണ് എന്നും എന്ത് ആവശ്യമുണ്ടെങ്കിലും രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും വിളിക്കാറും പറയാറുമുണ്ടെന്നും അജ്‌മൽ പറഞ്ഞു. ഈഗോ കൊണ്ടല്ല ഞങ്ങൾ തമ്മിൽ പിരിഞ്ഞത് എന്നും അജ്‌മൽ പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply