ഹണി റോസിനെ അപമാനിച്ച പോസ്റ്റ് ഷെയർ ചെയ്ത് ഐശ്വര്യ ലക്ഷ്മി – ഇതോടെയാണ് ഹണി റോസ് ഫാൻസിനെ ഇത് ചൊടിപ്പിച്ചത്

ഒന്നിനു പിന്നാലെ ഒന്നായി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മലയാള സിനിമയുടെ ഭാഗ്യ നായിക എന്ന് ആരാധകർ വിശേഷിപ്പിച്ചിരുന്ന നായികയാണ് ഐശ്വര്യ ലക്ഷ്മി. നിവിൻ പോളി നായകനായ “ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള” എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെച്ച താരം ഒരു ഡോക്ടർ കൂടിയാണ്. ഇതിനെ തുടർന്ന് “മായാനദി”, “വരത്തൻ”, “വിജയ് സൂപ്പറും പൗർണമിയും” എന്നീ ചിത്രങ്ങളുടെ മികച്ച വിജയത്തോടെ ഭാഗ്യ നായിക എന്ന പട്ടം കരസ്ഥമാക്കുകയായിരുന്നു താരം.

എന്നാൽ ഇവയ്ക്ക് പിന്നാലെ വന്ന ചിത്രങ്ങൾ ഓരോന്നായി പരാജയപ്പെടുകയായിരുന്നു. ഇപ്പോഴിതാ മണിരത്നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം “പൊന്നിയന്‍ സെല്‍വനി”ലൂടെ വീണ്ടും വിജയഗാഥകൾ തീർക്കുവാൻ എത്തുകയാണ് ഐശ്വര്യ ലക്ഷ്മി. വിക്രം, ഐശ്വര്യ റായ്, ജയം രവി, കാർത്തി, തൃഷ തുടങ്ങിയ വലിയ താരനിര തന്നെ അണിനിരന്ന ചിത്രത്തിൽ ഒരു ശ്രദ്ധേയമായ വേഷം ആയിരുന്നു ഐശ്വര്യലക്ഷ്മി കൈകാര്യം ചെയ്തത്.

ഇതിനു പുറമെ തെലുങ്കിൽ “അമ്മു” എന്ന ചിത്രത്തിലും ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചത് ഐശ്വര്യ ലക്ഷ്മിയാണ്. നായകന്മാർ വാഴുന്ന തെലുങ്ക് പോലുള്ള സിനിമാമേഖലയിൽ നായിക പ്രാധാന്യമുള്ള ഒരു ടൈറ്റിൽ കഥാപാത്രം അവതരിപ്പിക്കാൻ ഐശ്വര്യയ്ക്ക് സാധിച്ചു. ഏറ്റവും ഒടുവിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ഒരുക്കിയ “കുമാരി” എന്ന ഐശ്വര്യയുടെ ചിത്രം മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ മുന്നേറുകയാണ്.

കട്ടിലിൽ ഒരുമിച്ച് ഞങ്ങളുടെ ശരീരം ഇളകി മറിഞ്ഞപ്പോഴും സ്വാസിയ്‌ക്കോ എനിക്കോ വികാരങ്ങൾ ഉണ്ടായിരുന്നില്ല – അലൻസിയറുടെ തുറന്നു പറച്ചിൽ

“രണം” എന്ന ചിത്രത്തിനു ശേഷം നിർമ്മൽ മാധവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, സ്പടികം ജോർജ്, സ്വാസിക, തൻവി റാം എന്നിവരും ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നു. ആരാധകരുടെ പ്രതികരണങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുള്ള താരം ഇക്കുറി ആരാധകൻ “കുമാരി” എന്ന ചിത്രത്തിന്റെ റിവ്യൂ പങ്കുവെച്ച കുറിപ്പ് ഷെയർ ചെയ്തു പുലിവാലു പിടിച്ചിരിക്കുകയാണ്. മറ്റൊരു പ്രമുഖ നടിയും അതിലുപരി അവർ നായികയായ മറ്റൊരു ചിത്രമിപ്പോൾ റിലീസ് ചെയ്തിരിക്കുമ്പോൾ ആണ് ഇത്തരത്തിൽ ആ നടിയെ കളിയാക്കുന്ന തരത്തിലുള്ള കുറിപ്പ് താരം ഷെയർ ചെയ്തത്.

തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആണ് ആരാധകന്റെ കുറിപ്പ് താരം പോസ്റ്റ് ചെയ്തത്. ശരീരത്തിലെ മാംസ പ്രദർശനം കൊണ്ടു മാത്രം ഫീൽഡിൽ പിടിച്ചുനിൽക്കുന്ന(ഉദ്ഘാടനം, ഇൻസ്റ്റാഗ്രാം) നടിമാർക്കിടയിൽ നിന്ന് നാട്യം കൊണ്ട് വിസ്മയിപ്പിച്ച ഒരു നടിയെ കണ്ടു. അതാണ് പെണ്ണ് എന്നായിരുന്നു നിതിൻ രവീന്ദ്രൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. അടുത്തിടെ പ്രമുഖ നടിയുടെ പേരിൽ ഇത്തരം ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഉദ്ഘാടനങ്ങളിലൂടെയും ശരീരം പ്രദർശിപ്പിക്കുന്നതിലുടെയും മാത്രം ഫീൽഡിൽ പിടിച്ചു നിൽക്കുന്ന നടി എന്ന് വിശേഷിപ്പിച്ചു കൊണ്ടായിരുന്നു പ്രമുഖ നടിയുടെ ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. അഭിനയജീവിതത്തിൽ വിജയങ്ങൾ ഓരോന്നായി തീർക്കുന്ന ഐശ്വര്യ ലക്ഷ്മി ഇതോടെ വിവാദങ്ങളിൽ അകപ്പെടുമോ എന്ന ഭയത്തിലാണ് ആരാധകർ. നിരവധി താരങ്ങളും ആരാധകരും ആണ് ഐശ്വര്യയുടെ “കുമാരി” എന്ന ചിത്രത്തിനെ പ്രശംസിച്ച് രംഗത്തെത്തിയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

One thought on “ഹണി റോസിനെ അപമാനിച്ച പോസ്റ്റ് ഷെയർ ചെയ്ത് ഐശ്വര്യ ലക്ഷ്മി – ഇതോടെയാണ് ഹണി റോസ് ഫാൻസിനെ ഇത് ചൊടിപ്പിച്ചത്

Leave a Reply