രജനികാന്തിന്റെ മകൾ പോലും അറിയാതെ വീട്ടിലെ പണിക്കർ കവർന്നത് 100 സ്വര്‍ണ്ണ നാണയം 30 ഗ്രാം വജ്രം, 4 കിലോ വെള്ളിയും ! അന്വേഷണം ആരംഭിച്ചപ്പോൾ പുറത്ത് വന്ന സത്യം കേട്ട് ഞെട്ടി വീട്ടുകാർ

സ്വർണ്ണാഭരണങ്ങൾ മോഷണം പോയ കേസിൽ ഐശ്വര്യ രജനീകാന്തിന്റെ വീട്ടിലെ ജോലിക്കാരി അറസ്റ്റിൽ ആയിരുന്നു. ഡ്രൈവർ ആയിരുന്ന വെങ്കിടേശന്‍, വീട്ടു ജോലിക്കാരി ആയിരുന്ന ഈശ്വരി എന്നിവരെയാണ് പോലീസ് പിടികൂടിയത്.

പിടികൂടിയവരിൽ നിന്നും 100 സ്വർണ്ണനാണയങ്ങളും 30 ഗ്രാമിന്റെ വജ്ര ആഭരണകളും നാല് കിലോഗ്രാം വെള്ളിയും പോലീസ് കണ്ടെടുത്തു. 18 വർഷത്തോളമായി ഐശ്വര്യയുടെ വീട്ടിൽ ജോലി ചെയ്യുന്ന സ്ത്രീയായിരുന്നു ഈശ്വരി. അതുകൊണ്ടു തന്നെ വീടിന്റെ മുക്കും മൂലയും ഏറെ സുപരിചിതമായിരുന്ന ഈശ്വരിക്ക് ആഭരണങ്ങൾ സൂക്ഷിച്ചിരിക്കുന്നത് എവിടെയാണെന്ന് കൃത്യമായി അറിയാമായിരുന്നു.

മോഷ്ടിച്ച ആഭരണങ്ങൾ വിറ്റുകൊണ്ട് ഒരു വീട് വാങ്ങുകയായിരുന്നു ഇവർ എന്നാണ് പോലീസ് അറിയിച്ചത്. പുതിയ വീട് വാങ്ങിയതിന്റെ രേഖകളും പോലീസ് ഈശ്വരിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. പല തവണകളായി ഈശ്വരി മോഷണം നടത്തിയിട്ടുണ്ട് എന്നാണ് പോലീസ് അന്വേഷണത്തിൽ പറയുന്നത്. 2019 അനുജത്തി സൗന്ദര്യയുടെ വിവാഹത്തിൽ പങ്കെടുക്കാനായിരുന്നു അവസാനമായി താൻ ആഭരണങ്ങൾ ധരിച്ചത് എന്നാണ് ഐശ്വര്യ പോലീസിന് നൽകിയത് വിവരം. പിന്നീട് ആഭരണങ്ങൾ ലോക്കറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു എന്നും എന്നാൽ ആ ലോക്കർ പലയിടങ്ങളിലേക്ക് ഈ കാലയളവിലായി മാറ്റിയിട്ടുണ്ട് എന്നും പറയുന്നു.

മുൻ ഭർത്താവ് ധനുഷിന്റെയും അച്ഛൻ രജനീകാന്തിന്റെയും ഒക്കെ വീടുകളിൽ ഐശ്വര്യ ഈ ലോകറുകൾ സൂക്ഷിച്ചിട്ടുണ്ടായിരുന്നു എന്നും പറയുന്നു. എന്നാൽ ലോക്കറിന്റെ താക്കോൽ എപ്പോഴും ഐശ്വര്യ തന്റെ ഫ്ലൈറ്റിൽ ആയിരുന്നു സൂക്ഷിച്ചിരുന്നത് എന്നും താൻ തന്റെ പുതിയ ചിത്രം ലാൽ സലാമിന്റെ തിരക്കുകളിൽ ആയിരുന്ന സമയത്തായിരിക്കണം മോഷണം നടന്നത് എന്നുമാണ് ഐശ്വര്യയുടെ വിലയിരുത്തൽ. ഐപിസി 381 പ്രകാരമുള്ള കേസാണ് തേനാംപേട്ട പോലീസ് പ്രതികൾക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply