സിനിമയിലെ ബോൾഡ് രംഗങ്ങൾ കാരണം അച്ഛനും അമ്മയും മിണ്ടാതിരുന്നത് 6 മാസത്തോളം എന്ന് ഐശ്വര്യ ലക്ഷ്മി !

ഇന്ന് തെന്നിന്ത്യൻ സിനിമയിലെ തിരക്കേറിയ താരമാണ് ഐശ്വര്യ ലക്ഷ്മി. “ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള” എന്ന ചിത്രത്തിലൂടെ നിവിൻ പോളിയുടെ നായികയായി എത്തിയ താരം ആഷിഖ് അബു സംവിധാനം ചെയ്ത “മായാനദി” എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയത്. “മായാനദി” എന്ന ചിത്രത്തിലെ അപ്പു എന്ന കഥാപാത്രം ഐശ്വര്യയുടെ അഭിനയ ജീവിതത്തിലെ തന്നെ വഴിത്തിരിവ് ആയി മാറുകയായിരുന്നു. ഇതിന് പിന്നാലെ നിരവധി അവസരങ്ങൾ ആയിരുന്നു താരത്തിനെ തേടിയെത്തിയത്.

മോഡലിംഗിലൂടെ സിനിമയിലെത്തിയ ഐശ്വര്യ ലക്ഷ്മി ഒരു ഡോക്ടറാണ്. “ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള”, “മായാനദി”, “വരത്തൻ”, “വിജയ് സൂപ്പറും പൗർണമിയും” തുടങ്ങി ഒന്നിനു പിന്നാലെ ഒന്നായി വിജയങ്ങൾ നേടിയതോടെ മലയാള സിനിമയുടെ ഭാഗ്യ നായിക എന്ന വിശേഷണം താരത്തിനെ തേടിയെത്തുകയായിരുന്നു. എന്നാൽ പിന്നീട് അങ്ങോട്ട് ഉള്ള ചിത്രങ്ങളെല്ലാം പരാജയപ്പെട്ടു. ഇപ്പോൾ ഇതാ തന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് താരം കടന്നു പോകുന്നത്.

മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും നിരവധി അവസരങ്ങളാണ് താരത്തിനെ തേടിയെത്തുന്നത്. ചെയ്യുന്നത് ചെറിയ വേഷമാണെങ്കിൽ പോലും അതിനും സിനിമയിൽ പ്രാധാന്യമുണ്ടെന്ന് ഉറപ്പു വരുത്തുന്ന ചുരുക്കം ചില നടിമാരിൽ ഒരാൾ ആണ് ഐശ്വര്യ ലക്ഷ്മി. മണിരത്നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം “പൊന്നിയിൻ സെൽവൻ”ലെ പൂങ്കുഴിലി എന്ന മികച്ച വേഷം ആയിരുന്നു താരത്തിനെ തേടിയെത്തിയത്.

നിവിൻ പോളി, ഫഹദ് ഫാസിൽ, ആസിഫ് അലി, കാളിദാസ് ജയറാം തുടങ്ങി മലയാള സിനിമയിലെ യുവതാരങ്ങൾക്കൊപ്പം എല്ലാം അഭിനയിച്ചിട്ടുള്ള താരത്തിന്റെ സിനിമ അരങ്ങേറ്റം മാതാപിതാക്കൾക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു എന്ന് മുമ്പും വെളിപ്പെടുത്തിയിട്ടുണ്ട്. എംബിബിഎസ് പഠിച്ച ഐശ്വര്യ ഡോക്ടറായി പ്രവർത്തിക്കണം എന്ന് തന്നെയായിരുന്നു അവർക്ക് താല്പര്യം. “മായാനദി” എന്ന സിനിമ കഴിഞ്ഞ് ആറു മാസത്തോളം വീട്ടുകാർ ഐശ്വര്യയോട് മിണ്ടിയിരുന്നില്ല എന്ന് താരം പറയുന്നു.

സിനിമയിലേക്ക് വരുന്നതിന് അമ്മയും അച്ഛനും യാതൊരു പിന്തുണയും നൽകിയിരുന്നില്ല എന്ന് താരം തുറന്നു പറയുന്നു. പാരന്റിംഗിൽ മാതാപിതാക്കൾക്ക് ഇരുവർക്കും ഒരേ പ്രാധാന്യം ആയിരുന്നു ഉണ്ടായിരുന്നത്. അത് കൊണ്ട് തന്നെ പ്രശ്നങ്ങളും ഈക്വൽ ആയിരുന്നു എന്ന് താരം പറയുന്നു. ഐശ്വര്യ സിനിമയിൽ അഭിനയിക്കുന്നതിനോട് അച്ഛനും അമ്മയ്ക്കും ഒരുപാട് ബുദ്ധിമുട്ടായിരുന്നു. “മായാനദി” കഴിഞ്ഞതിനു ശേഷം ആറു മാസത്തോളം അവർ സംസാരിച്ചത് പോലുമില്ല.

മകൾ സിനിമയിൽ അഭിനയിക്കുന്നത് അംഗീകരിക്കാൻ അവർക്ക് ഒരുപാട് സമയം എടുത്തു. അതിന് ഒരു കാരണം നമ്മുടെ സമൂഹം തന്നെയാണ് എന്ന് താരം പറയുന്നു. പഠിച്ചിരുന്നതായി ബന്ധപ്പെട്ട ജോലി അല്ല ഒരാൾ ചെയ്യുന്നതെങ്കിൽ അത് അംഗീകരിക്കാൻ ഇന്നും നമ്മുടെ സമൂഹത്തിന് വളരെയധികം ബുദ്ധിമുട്ടാണ്. അപ്പോൾ യാതൊരു സിനിമ പാരമ്പര്യവും ഇല്ലാത്ത ഐശ്വര്യ ലക്ഷ്മി പെട്ടെന്ന് സിനിമയിലേക്ക് വരുമ്പോൾ അതിന്റെ ബുദ്ധിമുട്ടുകൾ ഒരുപാട് ആയിരുന്നു.

ഇപ്പോഴും തനിക്ക് ഒരുപാട് ചോദ്യങ്ങൾ നേരിടാറുണ്ട് എന്നും പിജി എടുക്കുന്നില്ലേ എന്നെല്ലാം ഒരുപാട് പേര് ചോദിക്കാറുണ്ട് എന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു. ഏറ്റവും ഒടുവിൽ “കുമാരി” എന്ന മലയാള ചിത്രത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്. തമിഴിൽ വിഷ്ണു വിശാലിന്റെ നായികയായി “ഗാട്ടാഗുസ്തി” എന്ന ചിത്രത്തിലും ഐശ്വര്യ തിളങ്ങി. മലയാള സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രം “കിംഗ് ഓഫ് കോത്ത”യിലും ഐശ്വര്യയാണ് നായിക.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply