തനിക്ക് വിക്രമിനെ ചുംബിച്ച സമയത്ത് പ്രണയമല്ല തോന്നിയത്, തന്റെ ആ സമയത്തെ വികാരം ഇതായിരുന്നു – വെളിപ്പെടുത്തലുകളുമായി ഐശ്വര്യ ഭാസ്‌കരർ

പ്രജ, നരസിംഹം, ചിത്രശലഭങ്ങൾ എന്നീ മലയാള ചിത്രങ്ങളിൽ മോഹൻലാലിൻ്റെ നായികയായി തിളങ്ങിയ ഐശ്വര്യ ഭാസ്കരൻ മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയായിരുന്നു. സിനിമകളിൽ മാത്രമല്ല ടെലിവിഷൻ സീരിയലുകളിലും ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യൻ നടിയായ ലക്ഷ്മിയുടെ മകളാണ് ഐശ്വര്യ. മലയാളത്തിൽ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും നായികയായി ഐശ്വര്യ നിരവധി സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.

ഐശ്വര്യ വിവാഹശേഷം സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു. എന്നാൽ ഭർത്താവുമായി പിന്നീട് വേർപിരിഞ്ഞതിനു ശേഷം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവരികയായിരുന്നു. സിനിമകളിലും മറ്റും അവസരങ്ങൾ ലഭിക്കാതിരുന്ന സമയത്ത് വരുമാനമൊന്നും തന്നെ ഉണ്ടായിരുന്നില്ല ഐശ്വര്യക്ക്. ആ സമയത്ത് ഐശ്വര്യ പറഞ്ഞത് സോപ്പ് വിറ്റാണ് ജീവിക്കുന്നത് എന്ന്. കൂടാതെ തനിക്ക് സിനിമയിൽ അഭിനയിക്കാൻ താല്പര്യമുണ്ടെന്നും ആരെങ്കിലും തന്നെ വിളിക്കുമെന്ന് കരുതുന്നു എന്നും പറഞ്ഞിരുന്നു.

ഐശ്വര്യ വിവാഹം ചെയ്തത് തൻവീർ അഹമ്മദിനെയാണ്. ഇവർക്ക് ഒരു മകളുമുണ്ട്. എന്നാൽ ഇപ്പോൾ ഐശ്വര്യ വീണ്ടും സിനിമയിലേക്കും സീരിയലുകളിലേക്കും അതുപോലെ തന്നെ റിയാലിറ്റി ഷോകളിൽ വിധി കർത്താവുമായും യൂട്യൂബ് ചാനലുകളിൽ വീഡിയോകൾ ചെയ്തും സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഐശ്വര്യയുടെ പഴയ ഒരു അഭിമുഖമാണ് വൈറലായി കൊണ്ടിരിക്കുന്നത്.

മീര എന്ന സിനിമയിൽ നടൻ വിക്രമിനൊപ്പം അഭിനയിച്ച സമയത്ത് ഉണ്ടായ ഒരു അനുഭവമാണ് ഐശ്വര്യ പങ്കുവെച്ചത്. 1992 ശ്രീറാം സംവിധാനം ചെയ്ത സിനിമയാണ് മീര. ഈ ചിത്രത്തിൽ വിക്രമിനൊപ്പം ഒരു ചുംബന സീൻ അഭിനയിച്ചിരുന്നു. ആ രംഗം ചെയ്തപ്പോൾ തനിക്ക് പ്രണയമല്ല പകരം ഛർദ്ദിക്കാൻ ആണ് തോന്നിയതെന്നാണ് ഐശ്വര്യ പറഞ്ഞത്. ഐശ്വര്യ പറയുന്നത് ആ ചുംബന രംഗം വളരെ മോശമായതായിരുന്നു എന്നാണ്.

അതൊരു റൊമാന്റിക് കിസ്സും ആയിരുന്നില്ല. ചുംബനരംഗം ചിത്രീകരിച്ചിരുന്നത് വീനസ് സ്റ്റുഡിയോയിൽ മുട്ടോളം വെള്ളത്തിലായിരുന്നു. ആ സമയത്ത് ടെക്നീഷ്യൻസും ക്യാമറാമാനും എല്ലാവരും കൂടെ ഉണ്ടായിരുന്നു. ഐശ്വര്യ പറഞ്ഞത് ആ സമയത്ത് വിക്രം തന്നെ വെള്ളത്തിൽ മുക്കിക്കൊന്നു എന്ന തരത്തിലായിരുന്നു എന്നാണ്. ഐശ്വര്യയ്ക്ക് ദേഷ്യം വന്നിരുന്നു കാരണം വായിൽ ഒക്കെ വെള്ളം കയറിയിരുന്നു. കൂടാതെ വിക്രമിൻ്റെ മൂക്കിലും വായിലും വെള്ളം കയറുന്നുണ്ടായിരുന്നു.

അതുകൊണ്ട് ആ സമയത്ത് പ്രണയമായിരുന്നില്ല തോന്നിയത് ഛർദ്ദിക്കാൻ ആയിരുന്നു തോന്നിയതെന്ന്. എങ്ങനെയൊക്കെയോ വേഗം ആ സീൻ എടുത്തു. ആ സമയത്ത് താനും വിക്രമവും തമ്മിൽ വഴക്കായിരുന്നെന്നും. വിക്രമിനെ കെന്നി എന്നാണ് വിളിച്ചതെന്നും. ഷൂട്ടിങ്ങ് തുടങ്ങിയ സമയത്ത് തന്നെ ഞങ്ങൾ തമ്മിൽ അടിയായിരുന്നെന്നും എന്നാൽ രണ്ടു ദിവസത്തെ ഷൂട്ടിങ്ങിനുശേഷം തമ്മിൽ സംസാരിച്ചു തുടങ്ങുകയും പിന്നീട് നല്ല സുഹൃത്തുക്കളായി മാറുകയും ചെയ്തു. ഈ അനുഭവങ്ങളൊക്കെ ഒരിക്കലും മറക്കാൻ കഴിയില്ലെന്നും ഐശ്വര്യ പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply