സൗന്ദര്യം നിലനിർത്താൻ അഹാന ചോറിനു പകരം കഴിക്കുന്നത് എന്താണെന്ന് അറിയാമോ ? ആരോഗ്യ രഹസ്യം വെളിപ്പെടുത്തി നടി അഹാന കൃഷ്ണ | Ahaana reveals her beauty secret

അഹാന കൃഷ്ണയെ മലയാളികൾ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത് ലൂക്കാ എന്ന മലയാള സിനിമയിലൂടെയാണ്. ടോവിനോ തോമസ് നായകനായി വന്ന ഈ സിനിമയിൽ നിഹാരിക എന്ന കഥാപാത്രത്തെ ആയിരുന്നു നടി അവതരിപ്പിച്ചത്. നടൻ കൃഷ്ണകുമാറിൻ്റെ മകളാണ് അഹാന. സോഷ്യൽ മീഡിയകളിൽ സജീവമാണ് താരം. തൻ്റെയും കുടുംബത്തിൻ്റെയും ഒക്കെ വിശേഷങ്ങൾ ഫോട്ടോസും വീഡിയോസും സോഷ്യൽമീഡിയ വഴി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് അഹാന.

അഹാന ഭക്ഷണം വസ്ത്രധാരണം ലൈഫ് സ്റ്റൈൽ തുടങ്ങിയ പല കാര്യങ്ങളെയും തുറന്ന മനസ്സോടെ സമീപിക്കുന്ന വ്യക്തിയാണ്. അഹാന തൻ്റെ സൗന്ദര്യത്തെ കുറിച്ചും ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ഒക്കെ തന്നെ താരത്തിൻ്റെ യൂട്യൂബിലും പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്. അഹാന പറഞ്ഞ ഈ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ചർച്ച ചെയ്യപ്പെടുന്നത്. അഹാന പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ തൻ്റെ ആരോഗ്യകാര്യങ്ങളെ കുറിച്ച് വിശദമായി തന്നെ സംസാരിക്കുന്നുമുണ്ട്.

അഹാന പറഞ്ഞത് ഡംബല്ലുകളും സ്ട്രെച്ചിങ്ങ് ഉൾപ്പെടെയുള്ള മിതമായ തരത്തിലുള്ള വ്യായാമം ആണ് താൻ എപ്പോളും പിന്തുടരുന്നത് എന്നും. എന്നാൽ അതിലൊന്നും യാതൊരു മുടക്കവും വരാറില്ല എന്നും പറഞ്ഞു. ദിവസേന ഒന്നരമണിക്കൂർ താരം ജിമ്മിൽ പോകാറുണ്ട് എന്നും പറഞ്ഞു. ഇതൊന്നും കൂടാതെ കാർഡിയോ വ്യായാമങ്ങളും അഹാന ചെയ്യാറുണ്ട്. നീന്തൽ ക്രോസ് ഫിറ്റ് തുടങ്ങിയവയും അഹാന പരിശീലിക്കുന്നുണ്ട്.

താരം പറഞ്ഞത് ബോഡി എപ്പോഴും ഫിറ്റായിരിക്കുവാൻ ചെറുതായിട്ടെങ്കിലും സ്ഥിരം വ്യായാമം ചെയ്താൽ മതിയെന്നാണ്. വ്യായാമത്തിലൂടെ മാത്രമല്ല ഭക്ഷണകാര്യത്തിലും ചില ചിട്ടകൾ ഉണ്ട് അഹാനക്ക്. അഹാന ഉച്ചയ്ക്ക് ചോറ് കഴിക്കാറില്ല എന്ന് പറഞ്ഞു. ചോറിനു പകരം താൻ ഉച്ചയ്ക്ക് ഗോതമ്പ് പുട്ടാണ് കഴിക്കാറെന്നും പറഞ്ഞു. കൂടാതെ മൂന്നുനേരവും ഗോതമ്പ് പുട്ടാണെങ്കിൽ വളരെ സന്തോഷം ആണെന്നും അഹാന പറഞ്ഞു. സിനിമയിൽ വളരെ സെലക്ടീവ് ആയിട്ട് മാത്രമാണ് താൻ അഭിനയിക്കുന്നത് എന്നും പറഞ്ഞു.

അതുകൊണ്ടുതന്നെ ഇപ്പോൾ നിലവിൽ പുതിയ സിനിമകൾ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല എന്നും. നടി ഏറ്റവും ഒടുവിൽ അഭിനയിച്ചത് ഷൈൻ ടോം ചാക്കോയുടെ കൂടെ അടി എന്ന ചിത്രത്തിലാണ്. സിനിമകളിൽ അഹാനയുടെ സാന്നിധ്യം കുറവാണെങ്കിലും താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. അഹാനയ്ക്ക് എതിരെ നിരവധി വിവാദങ്ങൾ സോഷ്യൽ മീഡിയ വഴി ഉയർന്നു വരാറുമുണ്ട്. അഹാനയുടെ ആദ്യ സിനിമ ഞാൻ സ്റ്റീവ് ലോപസ് ആയിരുന്നു.

പിന്നീടായിരുന്നു ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്ക തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചത്. വളരെ കഷ്ടപ്പെട്ടുകൊണ്ടാണ് സിനിമയിൽ താരപുത്രിയായിട്ടും ഇടം പിടിച്ചതെന്ന് അഹാന പറയുന്നു.

story highlight – Ahaana reveals her beauty secret

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply