വീട്ടിൽ രണ്ടാമത് ഒരു കുട്ടി ജനിച്ചത് അഹാനയ്ക്ക് തീരെ ഇഷ്ടമായിരുന്നില്ല ! എന്നാൽ തുടരെ തുടരെ അനിയത്തിമാർ ആയതോടെ പൊരുത്തപ്പെടുകയായിരുന്നു എന്നാണ് വെളിപ്പെടുത്തൽ

അഹാന കൃഷ്ണയെ ലൂക്ക എന്ന സിനിമയിലൂടെയാണ് മലയാളികൾ ശ്രദ്ധിച്ചു തുടങ്ങിയത്. ടോവിനോ തോമസ് നായകനായി വന്ന ഈ സിനിമയിൽ നിഹാരിക എന്ന കഥാപാത്രത്തെ ആയിരുന്നു നടി അവതരിപ്പിച്ചത്. ഇപ്പോൾ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് അഹാന. നടൻ കൃഷ്ണകുമാറിൻ്റെ മകളാണ് അഹാന. സോഷ്യൽ മീഡിയകളിൽ സജീവമാണ് താരം. തൻ്റെയും കുടുംബത്തിൻ്റെയും വിശേഷങ്ങളും ഫോട്ടോസും വീഡിയോസും സോഷ്യൽമീഡിയ വഴി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് അഹാന.

കൃഷ്ണകുമാറിൻ്റെയും സിന്ധുവിൻ്റെയും നാലുമക്കളിൽ മൂത്ത ആളാണ് അഹാന. അഹാനയും മൂന്നാമത്തെ അനുജത്തിയായ ഹൻസികയും തമ്മിൽ 10 വയസ്സിൻ്റെ വ്യത്യാസമാണ്. അഹാനയുടെ തൊട്ട് താഴെയുള്ള അനിയത്തി ദിയ കൃഷ്ണയാണ് രണ്ടാമത്തെ അനിയത്തി ഇഷാനി മൂന്നാമത്തേത് ഹൻസിക . അഹാനക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് രണ്ടാമത്തെ അനിയത്തിയായ ദിയ ഉണ്ടായത്. ആ സമയം വരെ ഒറ്റമകളായി വളർന്ന തനിക്ക് അനിയത്തി ഉണ്ടായപ്പോഴുള്ള പ്രശ്നങ്ങളെ കുറിച്ച് അഹാന പറയുന്ന കാര്യങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

ദിയ ഉണ്ടായ സമയത്ത് എൻ്റെ വീട് അപ്പൂൻ്റേം എന്ന സിനിമയിലെ കാളിദാസ് ജയറാമിൻ്റെ അവസ്ഥയായിരുന്നു തനിക്കും ഉണ്ടായത് എന്ന് അഹാന പറഞ്ഞു. പുതിയൊരു കുഞ്ഞു കൂടി തൻ്റെ വീട്ടിലേക്ക് വന്നെന്ന് ഉൾക്കൊള്ളാൻ സാധിച്ചില്ലെന്നും പറഞ്ഞു. അഹാനയുടെ പുതിയ ചിത്രമായ അടിയുടെ പ്രമോഷൻ്റെ സമയത്ത് ആയിരുന്നു ഈ കാര്യങ്ങളൊക്കെ അഹാന തുറന്നു പറഞ്ഞത്. ആ സമയത്ത് അഹാനക്ക് ഒട്ടും ഇഷ്ടമില്ലായിരുന്നു ദിയയെ.

വലുതായപ്പോൾ അമ്മയായിരുന്നു ഈ സംഭവങ്ങളൊക്കെ അഹാനയോട് പറഞ്ഞത്. തനിക്ക് വീട്ടിലുണ്ടായിരുന്ന സ്ഥാനം തട്ടിയെടുക്കാൻ വന്ന അനിയത്തിയെ കുട കൊണ്ട് അടിച്ചിട്ടുണ്ടായിരുന്നു അഹാന. കുഞ്ഞായ ദിയ വേദനകൊണ്ട് കരയുകയും ചെയ്തു. ഇതുകേട്ടപ്പോൾ അമ്മ ഓടി വന്ന് അഹാനയ്ക്ക് അടി കൊടുത്തെന്നും പറഞ്ഞു. അനിയത്തിക്ക് അടി കൊടുത്ത് താനും അടി മേടിച്ചെന്ന് അഹാന പറഞ്ഞു. പിന്നാലെ വീണ്ടും കുഞ്ഞുങ്ങൾ വന്നതോടുകൂടി അതുമായി അഹാന പൊരുത്തപ്പെട്ടു എന്നും പറഞ്ഞു.

കൃഷ്ണകുമാറിൻ്റെ 4 മക്കളെ വീട്ടിൽ വിളിക്കുന്നത് അമ്മു ഓസി ബിത്തു ഹൻസു എന്നാണ്. ഏപ്രിൽ 14ന് വിഷുവിന് റിലീസായി തിയേറ്ററിൽ എത്തുന്ന ദുൽഖർ സൽമാൻ്റെ വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രമാണ് അടി. ഇതിൽ പ്രധാന കഥാപാത്രങ്ങൾ അഭിനയിക്കുന്നത് ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ, ധ്രുവൻ തുടങ്ങിയവരാണ്. അടി എന്ന സിനിമയുടെ റിലീസ് തീയതി ദുൽഖർ സൽമാൻ സിനിമയിലെ രസകരമായ ഒരു ടീസറിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. ഈ ചിത്രത്തിൻ്റെ സംവിധായകൻ ലില്ലി അന്വേഷണം എന്നീ സിനിമകളുടെ സംവിധായകനായ പ്രശോഭ് വിജയനാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply