ഓൺലൈൻ കൺസൾട്ടേഷനിനിടെ വനിത ഡോക്ടർക്ക് നേരെ നഗ്നതാപ്രദർശനം ! മൂന്നു മിനിറ്റ് തുടർന്ന പ്രദർശനം റെക്കോർഡ് ചെയ്തു കോന്നി മെഡിക്കൽ കോളേജിലെ വനിത ഡോക്ടർ

ഓൺലൈൻ കൺസൾട്ടേഷനിനിടെ വനിതാ ഡോക്ടർക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ പ്രതി അറസ്റ്റിൽ ആയി. തൃശൂർ സ്വദേശി മുഹമ്മദ് സുഹൈദിനെ ആണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്‌തത്‌. തൃശൂരിലെ വീട്ടിൽ നിന്നാണ് ആറന്മുള പോലീസ് സുഹൈദിനെ അറസ്റ്റ് ചെയ്‌തത്‌. ആറന്മുള സ്വദേശി ആയ വനിത ഡോക്ടറുടെ പരാതിയിൽ ആണ് അറസ്റ്റ് നടത്തിയത്. ഇ – സഞ്ജീവനി കൺസൾട്ടേഷനിടയിൽ ആണ് യുവാവ് നഗ്നത പ്രദർശനം നടത്തിയത്.

രോഗവിവരങ്ങൾ ചോദിക്കുന്നതിനിടെ പ്രതി പെട്ടെന്ന് എഴുന്നേറ്റ് നഗ്നത കാണിക്കുകയായിരുന്നു. മൂന്ന് മിനിറ്റ് നേരം വനിതാ ഡോക്ടർക്ക് നേരെ പ്രതി നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു.ഇതിന്റെ സ്ക്രീൻഷോട്ട് വനിതാ ഡോക്ടർ പൊലീസിന് കൈമാറി. സംഭവത്തിന്റെ ദൃശ്യങ്ങൾ സി ഡാറ്റിൽ നിന്ന് തെളിവായി സ്വീകരിക്കും. മറ്റു രണ്ട് ഡോക്ടർമാരുടെ അപ്പോയ്ന്റ്മെന്റുകളും സുഹൈദ് നേടിയിരുന്നു. അവർ ഇരുവരും പുരുഷ ഡോക്ടർമാർ ആയിരുന്നു.

ഓൺലൈനിൽ എത്തിയപ്പോൾ തന്നെ യുവാവ് രഹസ്യ ഭാഗങ്ങൾ പ്രദർശിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. കോവിഡ് കാലത്ത് ആണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മെഡിസിൻ സേവനം ആയ ഇ – സഞ്ജീവനി പോർട്ടൽ ആരംഭിച്ചത്. ഈ പോർട്ടലിൽ ആണ് ഇത്രയും മോശമായ ഒരു അതിക്രമം നടന്നത്. ഇ- സഞ്ജീവനിയുടെ രജിസ്റ്റർ പരിശോധിച്ചപ്പോൾ ആണ് തൃശൂർ സ്വദേശി ആയ യുവാവിന്റെ കൂടുതൽ വിവരങ്ങളും ഫോൺ നമ്പറും ആറന്മുള പൊലീസിന് ലഭിച്ചത്.

കോന്നി മെഡിക്കൽ കോളേജിലെ ഡോക്ടർക്ക് നേരെ ആണ് നഗ്നത പ്രദർശനം നടന്നത്. ഇ – സഞ്ജീവനി ടെലിമെഡിസിൻ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്തതിന് ശേഷം യുവാവ് മുഖം കാണിക്കാതെ പ്രദർശിപ്പിക്കുകയായിരുന്നു എന്ന് ആണ് ഡോക്ടർ പരാതിപ്പെട്ടത്. വനിതാ ഡോക്ടറിന്റെ കൺസൾട്ടേഷൻ ലഭിക്കുന്നതിന് മുമ്പ് മറ്റു രണ്ടു ഡോക്ടർമാരുടെ കൺസൾട്ടേഷൻ യുവാവ് നേടിയിരുന്നു. എന്നാൽ ഇവർ രണ്ടു പേരും പുരുഷ ഡോക്ടർമാർ ആയിരുന്നു.

എന്നാൽ മൂന്നാമത് ലഭിച്ച ഡോക്ടർ വനിത ആണെന്ന് കണ്ടതോടെ ഉടൻ തന്നെ ഇയാൾ നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു. മൂന്നു മിനിറ്റോളം ഇയാൾ രഹസ്യഭാഗങ്ങൾ പ്രദർശിപ്പിച്ചു എന്ന് പോലീസ് പറയുന്നു. തൃശൂർ സ്വദേശി ആയ സുഹൈദ് (21)നെ തിങ്കളാഴ്ച രാത്രി പോലീസ് അറസ്റ്റ് ചെയ്‌തു. പോർട്ടലിൽ യുവാവ് രജിസ്റ്റർ ചെയ്ത പേരും വിവരങ്ങളും കൃത്യമായതിനാൽ പെട്ടെന്ന് തന്നെ പ്രതിയെ പിടികൂടാൻ പൊലീസിന് സാധിച്ചു.

വീട്ടിലിരുന്ന് സ്വന്തം മൊബൈൽ ഫോണിൽ ഇരുന്ന് ആണ് പ്രതി ഇങ്ങനെ ഒരു അതിക്രമം കാണിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിക്കും 12 മണിക്കും ഇടയിൽ മൂന്ന് അപ്പോയ്ന്റ്മെന്റുകൾ എടുത്തു പ്രതി. ആദ്യത്തെ രണ്ടു തവണ പുരുഷ ഡോക്ടർമാർ വന്നതിന് ശേഷം മൂന്നാമതായിരുന്നു ഒരു വനിതാ ഡോക്ടർ വന്നത്. ഇത് കണ്ടതും സ്വന്തം മുഖം കാണിക്കാതെ യുവാവ് രഹസ്യ ഭാഗങ്ങൾ പ്രദർശിപ്പിക്കുകയായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply